Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുതിപ്പില്‍; ഇന്ന് കൂടിയത് എത്ര എന്നറിയാമോ? പവന്‍ വില വരും ദിവസങ്ങളിലും ഉയര്‍ന്നേക്കും

കൊച്ചി: കേരളത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില കയറി. വരും ദിവസങ്ങളിലും വിലയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് നിഗമനം. ഡോളര്‍ മൂല്യം ഇടിയുന്നു എന്നതാണ് വിപണിയിലെ ട്രെന്‍ഡ്. പലിശ നിരക്കുകള്‍ വൈകാതെ കുറയ്ക്കുമെന്നും പ്രചാരണമുണ്ട്. പുതിയ കുതിപ്പിലൂടെ വില റെക്കോര്‍ഡിലെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 53000 രൂപയായിരുന്നു. ഏറ്റവും കൂടിയത് 54120 രൂപയും. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ ഈ വില മറികടക്കും. പ്രാദേശികവും അന്തര്‍ദേശീയവുമായ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നത് എടുത്തു പറയണം. അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില സംബന്ധിച്ച്...

goldprice-july11

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 53840 രൂപയാണ്. കഴിഞ്ഞ രണ്ടു ദിവസമായി 53680 രൂപയായിരുന്നു വില. 160 രൂപയുടെ മാറ്റമാണ് സംഭവിച്ചത്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 6730 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 59000 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 51500 വരെ കിട്ടാന്‍ സാധ്യതയുണ്ട്.

എന്തുകൊണ്ടാണ് സ്വര്‍ണവില കുതിക്കുന്നത് എന്ന് ചോദിച്ചാല്‍ വിപണി നിരീക്ഷകര്‍ രണ്ട് കാരണമാണ് എടുത്തു പറയുന്നത്. പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണമാണ് ഒന്ന്. ഡോളര്‍ മൂല്യം കുറയുന്നതാണ് മറ്റൊന്ന്. പലിശ നിരക്ക് സെപ്തംബറില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് കുറച്ചേക്കുമെന്നാണ് പ്രചാരണം. അങ്ങനെ സംഭവിച്ചാല്‍ നിക്ഷേപകള്‍ക്ക് പ്രതീക്ഷിച്ച ലാഭം കിട്ടില്ല. ഇത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നു.

ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് സാധാരണയില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള ശേഷി ലഭിക്കും. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിവരികയും ചെയ്യും. ആവശ്യക്കാര്‍ കൂടുമ്പോള്‍ വില വര്‍ധിക്കുമെന്നത് സ്വാഭാവികമായ സാമ്പത്തിക യുക്തിയാണ്. ഇതിനെല്ലാം പുറമെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുമുണ്ട്.

നേരത്തെ ഡോളര്‍ വാങ്ങി സൂക്ഷിച്ചാണ് എല്ലാ രാജ്യങ്ങളും തങ്ങളുടെ കരുതല്‍ ധനം ശേഖരിച്ചിരുന്നത്. സമീപകാലത്ത് ഡോളറിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് റഷ്യക്കെതിരായ അമേരിക്കന്‍ നടപടിയുടെ പശ്ചാത്തലത്തില്‍. ഇതോടെ ഡോളര്‍ വിറ്റ് സ്വര്‍ണം വാങ്ങുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഡീ ഡോളറൈസേഷന്‍ വര്‍ധിച്ച് വരുന്നത് അമേരിക്കക്കും തിരിച്ചടിയാണ്.

ഇന്നത്തെ ഡോളര്‍ സൂചിക 104.96 നിരക്കിലാണുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് 106ന് മുകളില്‍ വരെ എത്തിയ ശേഷമാണ് ഇടിഞ്ഞത്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 83.51 ആണ്. ക്രൂഡ് ഓയില്‍ വില കുതിക്കുന്നതും എടുത്തു പറയണം. ബ്രെന്റ് ക്രൂഡ് ബാരലിന് 85.75 ഡോളര്‍ ആണ് പുതിയ വില. മര്‍ബണ്‍ ക്രൂഡിന് 85.05 ഡോളര്‍, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 82.73 ഡോളര്‍ എന്നിങ്ങനെയാണ് പുതിയ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+