Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ക്രിസ്തുമസിന് മുൻപ് കുറയുമോ? സംഭവിക്കാൻ പോകുന്നത് ഇതാണ്

കേരളത്തിൽ സ്വർണ വില ലക്ഷം തൊടാനുള്ള ഒരുക്കത്തിലാണ്. ഇന്ന് പവൻ വില 98400 രൂപയാണ്. ഉത്സവ സീസണുകളിൽ സ്വർണത്തിന് വില ഉയരുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ക്രിസ്തുമസിനോട് അടുക്കുമ്പോൾ സ്വർണ വില എന്താകുമെന്നാണ് ചോദ്യം.

ആഗോള വിപണിയിലെ വില വ്യതിയാനങ്ങളാണ് കേരള വിപണിയേയും ബാധിക്കുന്നത്. ഡിസംബർ 24 ബുധനാഴ്ച മുതൽ ആഗോള ചരക്ക് വിപണികൾ അവധിയായതിനാൽ വ്യാപാരം മന്ദഗതിയിലാകും. ഈ സാഹചര്യത്തിൽ സ്വർണ വിലയിൽ 2 മുതൽ മൂന്ന് ശതമാനം വരെ മാറ്റങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. സ്വർണവില ഏകദേശം 1,35,000 എന്ന നിലവാരത്തിൽ (10 ഗ്രാമിന്) തുടർന്നേക്കാനാണ് സാധ്യത എന്നാണ് ഓഗ്മോണ്ടിലെ ഗവേഷണ വിഭാഗം തലവൻ രേനിഷ ചേനാനി അഭിപ്രായപ്പെടുന്നത് . വിലയിൽ വരുന്ന വ്യക്തമായ ഒരു മാറ്റം 2%-3% വ്യത്യാസത്തിന് ഇടയാക്കുമെന്നും അവർ പറയുന്നു.

gold-176

2026 ൽ സ്വർണം പിടിവിട്ട് പറക്കും

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സെൻട്രൽ ബാങ്ക് വാങ്ങലുകൾ, ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ എന്നിവ കാരണം ഈ വർഷം സ്വർണവിലയിൽ 65 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് റെക്കോർഡ് 4381 ഡോളർ ആണ്. ഒക്ടോബറിലാണ് ഇത്രയും ഉയർന്ന നില തൊട്ടത്.

ഈ വർഷം വില ഉയർന്നെങ്കിലും 2026 ൽ സ്വർണ വിലയിൽ കുത്തനെയുള്ള ഇടിവിന് സാധ്യതയുണ്ടോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ വില കുറയില്ലെന്ന് മാത്രമല്ല വമ്പൻ കുതിപ്പിനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജെ.പി. മോർഗൻ, ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി പോലുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ പ്രവചിക്കുന്നത് സ്വർണ വില ശരാശരി 4,500-5,400 ഡോളറിന് ഇടയിലായേക്കാനുള്ള സാധ്യതയുണ്ടെന്നാണ്.വളർന്നുവരുന്ന വിപണികളിലെ കരുതൽ ശേഖരം, ദുർബലമായ ഡോളർ എന്നിവയെല്ലാം സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചേക്കുമെന്ന് ഇവർ പറയുന്നു.

ഡോളറിന് പകരമുള്ള കറൻസികളിലേക്കുള്ള മാറ്റം (de-dollarization), മറ്റ് ഭൌമ-രാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണം സ്വർണത്തിലേക്കുള്ള നിക്ഷേപ ഒഴുക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ദീഘകാല ലക്ഷ്യങ്ങളും ചിലർ പ്രവചിക്കുന്നുണ്ട്. ഘടനാപരമായ മാറ്റങ്ങൾ വേഗത്തിലായാൽ 2027-2029 ഓടെ സ്വർണം 6000 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് ഇക്കൂട്ടർ പറയുന്നത്.

എന്നാൽ ഈ ഉയർന്ന നിലവാരത്തിലേക്ക് സ്വർണം എത്തണമെങ്കിൽ തീവ്രമായ ആഗോള അനിശ്ചിതത്വങ്ങളോ അല്ലെങ്കിൽ സെൻട്രൽ ബാങ്കുകൾ തങ്ങളുടെ സ്വർണ ശേഖരം വർധിപ്പിക്കുയോ ചെയ്യേണ്ടി വരും.

കേരളത്തിൽ വില എന്താകും

ആഗോള വിപണിയിൽ 4300 ഡോളറിന് മുകളിൽ നിൽക്കുമ്പോൾ തന്നെ സ്വർണ വില കേരളത്തിൽ പവന് 98000ത്തിന് മുകളിലാണ്. 5000 ഡോളറിലേക്ക് ഔണ്‍സിന് വില കടന്നാൽ ഇവിടെ സ്വാഭാവികമായും വില 1.15 ലക്ഷത്തിന് അടുത്തെത്തിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+