Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 10 ഗ്രാമിന് 2.5 ലക്ഷം ആകും? അത് സംഭവിച്ചാൽ കേരളത്തിൽ പവൻ വില 1.5 ലക്ഷത്തിലെത്തും?

സ്വർണവിലയിൽ ക്രമാതീതമായ വർധനവാണ് സമീപകാലത്ത് ഉണ്ടായത്. കഴിഞ്ഞ വർഷം അവസാനമൊക്കെ സ്വർണവില 50,000 എന്ന നിലയിലായിരുന്നു. എന്നാൽ ഈ വർഷം പകുതി കഴിഞ്ഞപ്പോഴേക്കും 10 ഗ്രാം സ്വർണത്തിന് വില ഒരു ലക്ഷം കടന്നു. ഇന്ന് ഡൽഹിയിൽ 24 കാരറ്റ് 10 ഗ്രാമിന് വില 1,01,500 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന് വില 93,050 രൂപയും. കേരളത്തിലും സ്വർണവില പിടിവിട്ട് പറക്കുകയാണ്. ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ വില 74360 രൂപയാണ്. ഗ്രാമിന് വില 9295 രൂപയും.

200 ശതമാനം വർധനവ്

കഴിഞ്ഞ ആറ് വർഷത്തിനിടെ സ്വർണവിലയിൽ ഏകദേശം 200 ശതമാനം വർധനവാണ് ഉണ്ടായത്. ആഗോളതലത്തിലെ സംഘർഷങ്ങളാണ് സ്വർണവിലയിലെ കുതിപ്പിന് കാരണമായത്. പ്രത്യേകിച്ച് വ്യാപാരനയങ്ങളിലെ മാറ്റങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളിലെ അനിശ്ചിതത്വവും, സ്വർണത്തിന്റെ 'സുരക്ഷിത ആസ്തി' എന്ന നിലയിലുള്ള ആകർഷണം വർധിപ്പിച്ചു. അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുകയാണ്. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, 73 സെൻട്രൽ ബാങ്കുകളിൽ 95 ശതമാനവും സ്വർണത്തെ ഒരു പ്രധാന കരുതൽ ശേഖരമായാണ് കാണുന്നത്. ഇതും സ്വർണ വില കുതിക്കാൻ കാരണമായി.

goldnew-1

യുഎസിന്റെ ദേശീയ കടം 37 ട്രില്യൺ ഡോളർ കവിഞ്ഞതോടെ, ഡോളറിന്റെ ദീർഘകാല സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും സ്വർണത്തിന്റെ ആവശ്യം വർദ്ധിപ്പിച്ചു.എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലൂടെ നിക്ഷേപകർ ഒഴുകിയെത്തുകയാണ്. പ്രത്യേകിച്ച് യുഎസിലും ചൈനയിലും ഇടിഎഫുകൾക്ക് 310 ടൺ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്., ഇതെല്ലാം സ്വർണത്തിന്റെ കുതിപ്പ് വേഗത്തിലാക്കി. റഷ്യ-യുക്രെയ്ൻ യുദ്ധവും ഇറാൻ-ഇസ്രായേൽ സംഘർഷവും സ്വർണവില വർധിക്കാൻ ഒരു പ്രധാന കാരണമായിരുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ

ഇനിയും സ്വർണ വില ഉയരുമോ? സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ പ്രൗഡി കുറയാൻ പോകുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ നിലയിലാണ് സ്വർണവില കുതിക്കുന്നതെങ്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ഗ്രാം സ്വർണത്തിന് 2,25,000 രൂപ വരെ എത്താമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. 2019-നും 2025-നും ഇടയിൽ സ്വർണവില ശരാശരി 18% വാർഷിക വളർച്ചയാണ് നേടിയത്. ഈ പ്രവണത തുടരുകയാണെങ്കിൽ വില 2.5 ലക്ഷം രൂപയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങൾ.

അതേസമയം ഈ വർഷം അവസാനത്തോടെ തന്നെ സ്വർണവില രാജ്യാന്തര വിപണിയിൽ ഔൺസിന് 4000 കടക്കാൻ സാധ്യതയുണ്ടെന്നാണ് ചിലർ പ്രവചിക്കുന്നത്. കോട്ടക് സെക്യൂരിറ്റീസിന്റെ അനിന്ദ്യ ബാനർജി, ആനന്ദ് റാഥി സ്റ്റോക്ക് ബ്രോക്കേഴ്സിന്റെ മനീഷ് ശർമ തുടങ്ങിയവരാണ് ഇത്തരമൊരു സാധ്യത പ്രവചിക്കുന്നത്.

അത്തരമൊരു കുതിപ്പ് ഉണ്ടായാൽ സ്വാഭാവികമായും കേരളത്തിൽ സ്വർണവില പവന് 90,000തൊടും. പണിക്കൂലിയും ജിഎസ്ടിയുമൊന്നും ഉൾപ്പെടുത്താതെ തന്നെ. 2030 ഓടെ സ്വർണ വില 7000 ഡോളർ കടക്കുമെന്നും ചിലര്ഡ പ്രവചിക്കുന്നുണ്ട്. അങ്ങനെയായാൽ കേരളത്തിൽ വില 1.5 ലക്ഷം കടക്കും.

ഇനി വമ്പൻ കുതിപ്പില്ല?

അതേസമയം സ്വർണ വിപണി ഒരു ഏകീകരണ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് മറ്റ് ചിലർ പറയുന്നത്. പ്രധാനപ്പെട്ട സംഭവങ്ങളോ അന്താരാഷ്ട്ര സംഘർഷങ്ങളോ ഇല്ലെങ്കിൽ വില സ്ഥിരത കൈവരിക്കാൻ സാധ്യതയുണ്ട്. ചൈന തങ്ങളുടെ ഇൻഷുറൻസ് മേഖലയുടെ മൊത്തം ആസ്തിയുടെ (AUM) 1% സ്വർണത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. അതേസമയം, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് കുറയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വർണവിലയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+