ഈ കൂടിയതൊന്നുമല്ല.. കേരളത്തില്‍ സ്വര്‍ണവില കുതികുതിക്കാന്‍ പോകുന്നു; കാരണമിതാ
കേരളത്തില്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ തന്നെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡ് മറികടന്നിരുന്നു. 65840 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ഇതാദ്യമായാണ് പവന്‍വില 65000 മറികടക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് തന്നെ പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രാജ്യാന്തര വിലയില്‍ വന്ന മാറ്റമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. രാജ്യാന്തര സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഇന്ന് ഔണ്‍സിന് 3000 ഡോളര്‍ എന്ന നിരക്ക് ഭേദിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് സ്വര്‍ണം ഔണ്‍സിന് 3,004.34 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്നലെ 2990.47 ഡോളര്‍ എന്ന നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്ന് തന്നെ 3000 ഡോളര്‍ എന്ന മാന്ത്രികസംഖ്യ സ്വര്‍ണം മറികടക്കും എന്ന് ഉറപ്പായിരുന്നു.

അതേസമയം പിന്നീട് സ്വര്‍ണം 2998 ഡോളര്‍ എന്ന നിരക്കിലേക്ക് വീണിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത വ്യാപാരയുദ്ധമാണ് സ്വര്‍ണവിലയെ റെക്കോഡ് നിരക്കിലെത്തിച്ചത്. ട്രംപ് പല രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ക്കുമേല്‍ കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം യുഎസിനും മറ്റ് രാജ്യങ്ങളും ഇറക്കുമതി തീരുവ ചുമത്തുകയായിരുന്നു.
സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ എല്ലാവരും സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ഇതാണ് സ്വര്‍ണവിലയെ ഉയര്‍ത്തുന്നത്. പല നിക്ഷേപകരും ഓഹരികളെ കൈവിട്ട് ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് തിരിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഗോള്‍ഡ് ഇടിഎഫ് ആയ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ സ്വര്‍ണനിക്ഷേപം 905.81 മെട്രിക് ടണ്‍ ആയത് ഇതിന് ഉദാഹരണമാണ്.
എന്നാല്‍ ഇതിലും തീരുന്നില്ല. സ്വര്‍ണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഉത്തേജനമാകുന്ന മറ്റ് സംഗതികളും ഉണ്ട്. യുഎസില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം നിരീക്ഷകര്‍ പ്രവചിച്ചതിനേക്കാള്‍ കുറഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പം ഇനിയും കുറയുകയാണെങ്കില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതരാകും. പലിശനിരക്ക് കുറയുന്നത് ഡോളറിന്റെ മൂല്യം കുറയ്ക്കും.
മാത്രമല്ല യുഎസ് ഗവണ്‍മെന്റിന്റെ ട്രഷറി ബോണ്ട് യീല്‍ഡ്, ബാങ്ക് നിക്ഷേപ പലിശ എന്നിവയും ഇതിന് അനുസൃതമായി കുറയും. ഇതെല്ലാം സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കും. ഇത് സ്വര്‍ണ വില ഉയരാന്‍ കാരണമാകുകയും ചെയ്യും.












Click it and Unblock the Notifications