സ്വർണ വില 80000ത്തിലേക്കെന്നൊക്കെ സ്വപ്നം കണ്ടിരിക്കുകയേ ഉള്ളൂ; ഡിസംബർ കഴിഞ്ഞാൽ വില കണ്ണ് തള്ളിക്കും
സ്വർണവില വീണ്ടും സർവ്വകാല റെക്കോഡിലേക്ക് കുതിക്കുകയാണ്. ഈ വർഷം ഇതുവരെ ഏകദേശം 60 ശതമാനം വർധനവാണ് വിലയിൽ രേഖപ്പെടുത്തിയത്. 1979 ന് ശേഷം 46 വർഷത്തിനിടയിലെ ഏറ്റവും മികച്ച വാർഷിക നേട്ടമാണ് നിലവിൽ സ്വർണം കൈവരിച്ചിരിക്കുന്നത്. 2021 മുതൽ തുടർച്ചയായ നാലാം വർഷമാണ് സ്വർണവില ഇത്തരത്തിൽ വലിയ നേട്ടത്തിലേക്ക് കുതിക്കുന്നത്, ട്രംപിന്റെ താരിഫ് നയങ്ങൾ, സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കൽ തുടങ്ങിയ കാരണങ്ങളാണ് സ്വർണവിലയിലെ കുതിപ്പിന് പ്രധാന കാരണമായത്.
കഴിഞ്ഞ എട്ട് മാസവും സ്വർണം പുതിയ റെക്കോഡുകൾ കേരളത്തിൽ സൃഷ്ടിച്ചിരുന്നു. എന്നാൽ നവംബറിൽ വില താഴേക്ക് വീണു. എന്നുവെച്ചാൽ കേരളത്തിൽ ഒരു പവന് ഏകദേശം 4000 രൂപയുടെ വരെ ഇടിവ് രേഖപ്പെടുത്തി. എന്നാൽ ആ ചെറിയ തിരുത്തലിന് ശേഷം സ്വർണം ഇതാ വീണ്ടും കുതിച്ചുയരുകയാണ്. നിലവിൽ എംസിഎക്സ് സ്വർണവില 1,26,283 രൂപയിലെത്തി. വീണ്ടും പുതിയൊരു റെക്കോഡിലേക്കാണ് സ്വൾണത്തിൻ്റെ ഇപ്പോഴത്തെ പോക്ക് എന്ന് വേണം വിലയിരുത്താൻ.

ഡിസംബറിലെ ഫെഡ് നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ വീണ്ടും സജീവമായതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിൻ്റെ കാരണമായി വിലയിരുത്തപ്പെടുന്നത്. യുഎസിലെ തൊഴിൽ വിപണി നേരിയ തോതിൽ മെച്ചപ്പെട്ടതോടെ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഒരാഴ്ച മുൻപ് വെറും 50 ശതമാനമായിരുന്നു. എന്നാൽ ഡിസംബറിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 85% ആയി ഇപ്പോൾ ഉയർന്നിരിക്കുകയാണെന്നാണ് വ്യാപാരികൾ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തെ കൂടുതലായി നിക്ഷേപകർ ആശ്രയിച്ച് തുടങ്ങിക്കഴിഞ്ഞു.
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ ദീർഘിക്കുകയാണ്. യുഎസിൻ്റെ സമാധാന ഉടമ്പടി അംഗീകരിക്കാൻ തയ്യാറാണെന്ന് യുക്രൈൻ നിലപാട് എടുത്തെങ്കിലും ഇതുവരേയും റഷ്യ ഇക്കാര്യത്തിൽ കൂടുതലായി പ്രതികരിച്ചിട്ടില്ല. ഇതെല്ലാം സ്വർണവിലയെ സ്വാധീനിക്കും. മാത്രമല്ല ആഗോളതലത്തിൽ നിരവധി സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. കഴിഞ്ഞ വർഷം,സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് 1,180 ടണ്ണിലധികം സ്വർണമാണ് കൂട്ടിച്ചേർത്തത്. വർഷാവസാനത്തോടെ ഏകദേശം 1,000 ടൺ എന്ന ലക്ഷ്യത്തിലേക്ക് ബാങ്കുകൾ എത്തിയേക്കും. രൂപയുടെ ചാഞ്ചാട്ടവും സ്ഥിരമായ ഇടിഎഫ് നിക്ഷേപവും സ്വർണത്തിൻ്റെ കരുത്തുയർത്തിയിട്ടുണ്ട്.
2026 ൽ സ്വർണവില കുറയുമോ
ലോകം ഒരു കുറഞ്ഞ അപകടസാധ്യതയുള്ള സാഹചര്യത്തിലേക്ക് മാറിയിട്ടില്ല. പണപ്പെരുപ്പം പൂർണമായും തണുത്തിട്ടില്ല, ഭൗമരാഷ്ട്രീയം ഇപ്പോഴും കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണ്, വളർച്ചയുടെ സാധ്യതകൾ വ്യക്തമല്ല. ഇത് സ്വർണത്തിനായുള്ള ദീർഘകാല ആവശ്യം നിലനിർത്തുകയാണ്. വില വർദ്ധിച്ചിട്ടും ഭൗതികമായ ആവശ്യം പ്രതീക്ഷിച്ചതിലും മികച്ച നിലയിൽ തുടരുകയാണ്. സാങ്കേതികമായി, എംസിഎക്സ് സ്വർണ്ണം 1,00,000 രൂപയ്ക്ക് മുകളിൽ തുടരുന്നത് മുന്നേറ്റത്തിന് അനുകൂലമാണ്. 1,30,000 രൂപ കടന്നാൽ നിലവിലെ ഘട്ടത്തിൽ 1,50,000 രൂപയിലേക്ക് എത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് എന്നാണ് സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഡിസംബറിൽ ഫെഡ് ഒരു തവണ കൂടി നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് ആക്സിസ് ഡയറക്ടിലെ വിശകലന വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ പങ്കുവെയ്ക്കുന്നത്. സ്വാഭാവികമായും ഇത് സ്വർത്തിൻ്റെ വില ഉയർത്തും. അതേസമയം കുത്തനെയുള്ള വർദ്ധനവ് ഒരു ഹ്രസ്വകാല ഏകീകരണത്തിനോ അല്ലെങ്കിൽ ആരോഗ്യകരമായ ഒരു തിരുത്തലിനോ കാരണമായേക്കാമെന്ന് ചിലർ സൂചന നൽകുന്നുണ്ട്. സ്വർണം 1,17,000 രൂപയ്ക്കും 1,08,000 രൂപയ്ക്കും ഇടയിൽ നിൽക്കുമ്പോൾ വാങ്ങാനാണ് നിക്ഷേപകരോട് വിദഗ്ധരുടെ ഉപദേശം. 2026 അവസാനത്തോടെ 1,40,000-1,45,000 രൂപ എന്ന ലക്ഷ്യത്തിലേക്ക് സ്വർണം അടുക്കുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. സാങ്കേതികമായി, എംസിഎക്സ് സ്വർണ്ണം 1,20,000 രൂപയിൽ താഴെ പോവുകയാണെങ്കിൽ അത് മുന്നേറ്റത്തിലെ ക്ഷീണത്തിന്റെ ഒരു മുന്നറിയിപ്പാണ്. അതിലും താഴെ പോയാൽ 1,08,000 രൂപയാണ് അടുത്ത പ്രധാന പിന്തുണ മേഖലയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
-
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications