സ്വർണ വില റെക്കോഡിലാണ്, പക്ഷെ ഇപ്പോള്‍ വാങ്ങണം: ഇല്ലെങ്കില്‍ പണികിട്ടും.. 2023 ല്‍ സംഭവിക്കുന്നത്
സംസ്ഥാനത്തെ സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചുകൊണ്ടിരിക്കുകയാണ്. വില വർധനവ് സാധാരണക്കാരെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നതാണെങ്കില്‍ ലാഭം ലക്ഷമിട്ട് സ്വർണത്തില്‍ നിക്ഷേപിക്കുന്നവർക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. സമീപ കാലത്തെ റെക്കോർഡ് വർധനവ് ഇനിയും തുടരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.
നിക്ഷേപകർക്ക് 2024 സാമ്പത്തിക വർഷത്തിൽ 10-15 ശതമാനം വരുമാനം അധികം നല്‍കുന്ന തരത്തില്‍ സ്വർണ വില വർധിച്ചേക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. അതായത് നിലവിലെ ഒരു പവന് സ്വർണത്തിന് 45000 രൂപയാണെങ്കില്‍ ഈ വർഷം അത് 4500 രൂപ മുതല്‍ 6750 രൂപ വരെ സ്വർണത്തിന് വില വർധിച്ചേക്കാം. അതായത് സ്വർണ വില ഈ വർഷം പവന് 50000 ത്തിന് മുകളിലേക്ക് എത്തിയേക്കും.

"സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വിപണയില്‍ പത്ത് ഗ്രാമിന് 61,498 രൂപ എന്ന നിരക്കിലെത്തി. വെള്ളിക്ക് കിലോയ്ക്ക് 77,500 രൂപയുമാണ് ഈടാക്കുന്നത്. അന്താരാഷ്ട്ര തലത്തിലും വിലയേറിയ ലോഹങ്ങൾ റെക്കോർഡ് ഉയരത്തിലാണ്, സ്വർണ്ണം 2,080 ഡോളറും വെള്ളി 26 ഡോളറും എത്തി. ഇത് ഇനിയും മുന്നോട്ട് പോയേക്കാം,"- പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എംഡി കോളിൻ ഷായെ ഉദ്ധരിച്ച് സീബിസ് റിപ്പോർട്ട് ചെയ്യുന്നു.
"യുഎസ്-ഫെഡ് മീറ്റിംഗിലെ സംഭവവികാസങ്ങൾ, കടത്തിന്റെ പരിധി, സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നത് യുഎസ് ഡോളറിനെയും ആത്യന്തികമായി സ്വർണം/വെള്ളി വിലയെയും ബാധിക്കുന്നതാണ് വിലയേറിയ ലോഹങ്ങളുടെ വിലയിലെ വർധനവിന് കാരണം," ഷാ വ്യക്തമാക്കുന്നു. യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച 25 ബേസിസ് പോയിൻറ് പോളിസി നിരക്ക് ഉയർത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണ വില ഔൺസിന് 2,080 ഡോളറിലെത്തിയിരുന്നു.
അപകടസാധ്യതയുള്ള ആസ്തികളിലെ ദുർബലവും അനിശ്ചിതത്വവുമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ സ്വർണത്തില്‍ കൂടുതല്‍ നിക്ഷേപിക്കാമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. 23 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിപണിയിൽ സ്വർണവില 8,000 രൂപ ഉയർന്ന് 52,000 രൂപയിൽ നിന്ന് 60,000 രൂപയായി. ഇത് മറ്റെല്ലാ അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് 15 ശതമാനത്തോളം ലാഭമാണ് നിക്ഷേപകന് നല്‍കിയത്.

ആഗോളതലത്തിൽ പണപ്പെരുപ്പം ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന്മേലുള്ള ആദായത്തിന്റെ കാര്യത്തിൽ സ്വർണ്ണം ഇപ്പോഴും ലാഭകരമാണ്. അതായസ് വില കൂടി നില്‍ക്കുന്ന സാഹചര്യമാണെന്ന് കരുതി ഇപ്പോള്‍ സ്വർണം വാങ്ങാതിരിക്കേണ്ടതില്ലെന്നും വാങ്ങിയാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് തന്നെയും വിദഗ്ധർ പറയുന്നു.
അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് വിലകൾ എളുപ്പത്തിൽ 66,000-68,000 രൂപയിലെത്താമെന്നാണ് റിസർച്ച് അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് ജതീൻ ത്രിവേദി അഭിപ്രായപ്പെടുന്നത്. ഇദ്ദേഹവും പറയുന്നത് സ്വർണ നിക്ഷേപത്തിലൂടെ ലാഭം ലക്ഷമിടുന്നവർ കൂടുതല്‍ നിക്ഷേപിക്കാമെന്ന് തന്നെയാണ്.
അതേസമയം, സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് വില വർധിച്ചു. 45600 രൂപയെന്ന സർവ്വകാല റെക്കോർഡാണ് ഇന്ന് തിരുത്തിക്കുറിച്ചത്. ഇന്ന് ഒരു പവന് സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 45760 രൂപയാണ് ഒരു പവന്‍ സ്വർണത്തിന്റെ വില. സ്വർണത്തിന്റെ കഴിഞ്ഞ മൂന്ന് ദിവസമായി ആയിരത്തിലധിക്കം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications