സ്വര്‍ണവില വൈകീട്ട് തിരിച്ചുകയറി; രാവിലെ കുറഞ്ഞതിനേക്കാള്‍ കൂടുതല്‍, പുതിയ പവന്‍ വില
കൊച്ചി: കേരളത്തില്‍ ഇന്ന് രാവിലെ വില കുറഞ്ഞു എന്നതായിരുന്നു സ്വര്‍ണ വിപണിയില്‍ നിന്നുള്ള വാര്‍ത്ത. എന്നാല്‍ വൈകീട്ട് മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. വില ഉയരുകയാണ് ചെയ്തത്. രാവിലെ കുറഞ്ഞതിനേക്കാള്‍ കൂടുതല്‍ വില വൈകീട്ട് ഉയര്‍ന്നു. ആഭരണം വാങ്ങാനിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് വിപണിയില്‍ നിന്നുള്ള പുതിയ വിവരം.
ഡോളര്‍ നിരക്കില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. രൂപയുടെ മൂല്യത്തിലും എടുത്തു പറയാവുന്ന മാറ്റമില്ല. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവ് കാണുന്നുണ്ട്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്തത്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് വില കൂടാന്‍ കാരണം. ഇതിന് ആനുപാതമായി കേരളത്തിലും വില ഉയരുകയായിരുന്നു.

കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 14315, പവന്‍ വില 114520
18 കാരറ്റ് ഗ്രാം വില 11760, പവന്‍ വില 94080
14 കാരറ്റ് ഗ്രാം വില 9160, പവന്‍ വില 73280
9 കാരറ്റ് ഗ്രാം വില 5905, പവന്‍ വില 47240
കേരളത്തില്‍ വൈകീട്ട് രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 14425, പവന്‍ വില 115400
18 കാരറ്റ് ഗ്രാം വില 11850, പവന്‍ വില 94800
14 കാരറ്റ് ഗ്രാം വില 9230, പവന്‍ വില 73840
9 കാരറ്റ് ഗ്രാം വില 5950, പവന്‍ വില 47600
രാവിലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരുന്നത്. എന്നാല്‍ വൈകീട്ട് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതോടെ വില ഉയരുകയാണ് ചെയ്തത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 5022 ആയി ഉയര്‍ന്നു. രാവിലെ 4990 ഡോളറിലായിരുന്നു സ്വര്‍ണം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാം.
ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം അത്ര സുഖകരമല്ല. ഇറാനും അമേരിക്കയും ഏത് സമയവും കൊമ്പുകോര്‍ത്തേക്കാം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് വരും. ക്രൂഡ് ഓയില്‍ വിലയും വര്‍ധിക്കും. സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ രംഗം ശാന്തമാകും. സംഘര്‍ഷ സാഹചര്യം വരികയും നിക്ഷേപ അന്തരീക്ഷം ഇല്ലാതാകുകയും ചെയ്താല്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കും. അതോടെ സ്വര്‍ണവില ഉയരും.












Click it and Unblock the Notifications