'സ്വർണ വില അടുത്ത ആഴ്ചയും കുറയും; 7000ത്തോളം രൂപ ഇടിഞ്ഞ് 85000ത്തിലേക്ക് പവനെത്തും'
ദീർഘകാല അടിസ്ഥാനത്തിൽ സ്വർണത്തിന്റെ വില ഒരു ലക്ഷം കടക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ ബിജി എബ്രഹാം . യുഎസ് എക്കോണമിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ വിപണിയിലും സ്വർണത്തിൻറെ വില നിലകൊള്ളുന്നത്. യുഎസ്സിന്റെ ഡോളർ ദുർബലമാകുന്ന ഒരു സാഹചര്യം ഒഴിച്ചുകൂടാൻ ആവാത്തതാണ്. വരുന്ന കാലം അത് തെളിയിക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹത്തിന്‌റെ വാക്കുകൾ ഇങ്ങനെ
'വളരെയധികം സാമ്പത്തിക പ്രതിസന്ധിയിൽ കൂടെയാണ് യുഎസ് സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത്. അവരുടെ ഫിസ്കൽ ഡെഫിസിറ്റ് ത് വളരെ അധികമാണ്.അവരുടെ ജിഡിപി ഡെറ്റ് റേഷ്യോ എന്ന് പറയുന്നത് 99% ആണ്. ഇന്ത്യയുടെത് 58% ആണ്. ഇന്ത്യയിൽ സ്വർണത്തിന്റെ വില കൂടും, പക്ഷേ വരുന്ന ഒരാഴ്ച സ്വർണത്തിന്റെ വിലയിൽ കുറവ് സംഭവിക്കാനുള്ള സാധ്യത മുന്നിൽ കാണുന്നുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം യുഎസ് റെ ഡോളർ കഴിഞ്ഞ ദിവസങ്ങളിൽ ശക്തി പ്രാപിച്ചിട്ടുണ്ടെന്നതാണ്.

യുഎസ് സമ്പദ് വ്യവസ്ഥയിൽ ലേബർ മാർക്കറ്റ് കരുത്താർജിക്കുകയും യുഎസ്സിന്റെ സെൻട്രൽ ബാങ്ക്ായ ഫെഡറൽ റിസർവ് പലിശ കുറയക്കാനുള്ള സാധ്യത മങ്ങുകയും ചെയ്തു. ഇതോടെ സ്റ്റോക്ക് മാർക്കറ്റുകളിൽ നിന്ന് പണം പിൻവലിക്കുന്ന ഒരു സാഹചര്യം ഇന്ത്യയിലെയും വിദേശത്തെയും നിക്ഷേപകർ സ്വീകരിക്കുന്നുണ്ട് .അതിന്റെ ഭാഗമായിട്ട് ഡോളർ അല്പം കരുത്ത് ആർജ്ജിച്ചിട്ടുണ്ട്. ഡോളർ കരുത്ത് ആർജ്ജിക്കുന്നതിന്റെ ഭാഗമായിട്ട് സ്വർണത്തിന്റെ വിലയിൽ അല്പം കുറവ് സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യൻ മാർക്കറ്റിൽ ഇപ്പോഴും അത് റിഫ്ലെക്റ് ചെയ്തിട്ടില്ല. അതാണ് വളരെ വിചിത്രമായിട്ടുള്ള ഒരു ഫിനോമിന. അതിന്റെ കാരണം ഇന്ത്യൻ കറൻസി ദുർബലമായി എന്നുള്ളതാണ്.
ചരിത്രത്തിൽ ആദ്യമായിട്ട് ഇന്ത്യൻ കറൻസി ഡോളറിനെതിരായിട്ട് 90 രൂപയ്ക്ക് അടുത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ കറൻസിയുടെ എക്സ്ചേഞ്ച് റേറ്റ് 90 രൂപയിലേക്ക് എത്തുകയും അതേസമയത്ത് അമേരിക്കൻ ഡോളർ കരുത്താർജിക്കുകയും ചെയ്യുന്ന ഒരു വളരെ വിചിത്രമായ ഒരു സാഹചര്യം ആണ് ഇന്ത്യയിൽ ഇപ്പോഴും സ്വർണത്തിന്റെ വില ഉയർന്നു നിൽക്കുന്നത്. അല്ലെങ്കിൽ ഈ ആഴ്ച അല്പം സ്വർണത്തിന്റെ വില കുറയേണ്ടതായിരുന്നു. പക്ഷേ ഇവിടെ കുറയാത്തതിന് കാരണം നമ്മുടെ കറൻസി ദുർബലമാകുന്നതാണ്.
സ്വർണത്തിന്റെ വില വർദ്ധിക്കുക തന്നെ ചെയ്യും. 46 ലക്ഷം വിവാഹമാണ് ഈ അടുത്ത ഒരു മാസം ഇന്ത്യയിൽ നടക്കാനായിട്ട് പോകുന്നത്. സ്വാഭാവികമായിട്ടും സ്വർണത്തെ ഏറ്റവും അധികം ആശ്രയിക്കുന്ന ഒരു വിപണിയാണ് യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തുള്ളത്. ജനങ്ങൾക്ക് അത്രമാത്രം സ്വർണത്തിൽ വിശ്വാസമുണ്ട്, ആഭരണം എന്ന നിലയിലൊക്കെ ആളുകൾ വാങ്ങുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അതിന്റെ ഡിമാൻഡ് നമ്മുടെ മാർക്കറ്റിൽ കൂടും .
ലോങ്ങ് ടേമിൽ സ്വർണത്തിന് വില ഒരു ലക്ഷം കടക്കും. പക്ഷേ താത്കാലികമായി ഒരു ഷോർട്ട് ടേമിൽ വില 85000 വരെ പവനിൽ വേണമെങ്കിൽ വില കുറയാം. അതിന് കാരണം ഈ ഡോളർ കരുത്ത് ആർജ്ജിക്കുന്നതാണ്.ഇന്ത്യൻ കറൻസിയും അമേരിക്കൻ കറൻസിയും ഒപ്പം ശക്തി പ്രാപിക്കുകയും ചെയ്താൽ സ്വർണ്ണത്തിന്റെ വില കുറയാനുള്ള സാധ്യതയാണ്. പക്ഷേ ഇപ്പോൾ നടക്കുന്നത് യുഎസ് ഡോളർ ശക്തി പ്രാപിക്കുകയും ഇന്ത്യൻ രൂപ ദുർബലമാകുകയും ചെയ്യുന്നതാണ്.
ദീർഘകാല അടിസ്ഥാനത്തിൽ ഗോൾഡിന്റെ വില ഇന്ത്യൻ മാർക്കറ്റിൽ കൂടാൻ തന്നെയാണ് സാധ്യത. എന്തായാലും ഇനിയെന്തെന്ന് അറിയാൻ മൂന്ന് മാസത്തെ സാഹചര്യം പരിശോധിക്കേണ്ടതുണ്ട്.
ഇപ്പോൾ തന്നെ ഇന്ത്യ യുഎസ് ബന്ധം മെച്ചപ്പെട്ടിട്ടില്ല. ഇന്ത്യ യുഎസ് വ്യാപാര തർക്കങ്ങൾ ഒക്കെ പരിഹരിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ ഇന്ത്യൻ കറൻസി കുറച്ചുകൂടെ ശക്തിപ്പെടും', അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ











Click it and Unblock the Notifications