Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില പിടിവിട്ടു കുതിക്കുന്നു; ഇനിയും ഉയരുമോ? അതോ ഇടിവോ? നിക്ഷേപകര്‍ ചെയ്യേണ്ടത്

മുംബൈ: രാജ്യത്തെ സ്വർണത്തിന്‍റേയും വെള്ളിയുടേയും വില അനുദിനം പുതിയ ഉയരങ്ങൾ താണ്ടുകയാണ്. വെള്ളിയാഴ്ച, ഡൽഹിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 1,13,800 രൂപയായി ഉയർന്നു. എല്ലാ നികുതികളും ഉൾപ്പെടുത്തിയ നിരക്കാണ് ഇത്. വെള്ളി ഒരു കിലോഗ്രാമിന് 1,32,000 രൂപയും കടന്നു. ലോകമെമ്പാടുമുള്ള ഡിമാന്‍ഡും അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് ഈ വില വര്‍ധനവിനുള്ള പ്രധാന ഉ കാരണം. 99.9 ശതമാനം ശുദ്ധമായ സ്വർണ വില തുടർച്ചയായ നാലാം ദിവസവും ഉയർന്നു എന്നാണ്ഓൾ ഇന്ത്യാ സരാഫ അസോസിയേഷൻ പറയുന്നത്. വ്യാഴാഴ്ച്ച 1,13,100 രൂപയായിരുന്ന വിലയിലാണ് 700 രൂപയുടെ കൂടെ വര്‍ധനവ് ഉണ്ടായിരുന്നത്.

ഇന്ത്യയിലെ നിലവിലെ സ്വർണ വില 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,129 രൂപയാണ്. രാജ്യത്ത് ചെന്നൈയിലാണ് ഏറ്റവും അധികം വില നല്‍കേണ്ടത്. 11128 രൂപയാണ് ചെന്നെയില്‍ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന്‍റെ വില. ലോക വിപണിയിൽ, ഒരു ഔൺസ് സ്വർണത്തിന് 3,648.55 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വില്‍പ്പന. അതായത് കഴിഞ്ഞ മാസത്തെക്കാൾ വില 8.52 ശതമാനം ഉയർന്നു. ഒരു വർഷത്ത നിരക്ക് എടുത്ത് നോക്കുകയാണെങ്കില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് 41.26 ശതമാനത്തിന്‍റെ വര്‍ധനവ് ആണ്.

gold2-

സ്വർണ വില ഇനിയും ഉയരുമോ?

കഴിഞ്ഞ ഡിസംബറിലെ നിരക്കില്‍ നിന്ന് സ്വർണവില 40 ശതമാനത്തിലധികം ഉയർന്നതായി കാണാന്‍ സാധിക്കും. ലോകത്തിലെ പണപ്പെരുപ്പം, അമേരിക്കൻ ഡോളറിന്റെ മൂല്യം കുറയുന്നത്, കടങ്ങൾ കൂടുന്നത് തുടങ്ങിയ കാരണങ്ങളാണ് വില വര്‍ധനവിന് പിന്നിലെ പ്രധാന കാരണങ്ങള്‍. 2008-ലെ ലോക സാമ്പത്തിക പ്രതിസന്ധി സമയത്തും 2020-ലെ കോവിഡ് കാലത്തും സ്വർണം ഇതുപോലെ ഉയർന്നിരുന്നു. കോവിഡ് കാലത്താണ് സ്വര്‍ണവില 39,000 രൂപയിൽ നിന്ന് 55,000 രൂപയിലേക്ക് എത്തുന്നത്.

സ്വര്‍ണവില ഇനി ഉയരുമോ എന്ന് ചോദിച്ചാല്‍ വിദഗ്ദര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. "ഇപ്പോഴത്തെ ഉയർച്ച ഏറെക്കുറെ പൂർത്തിയായ ഘട്ടത്തിലാണ്. വില 10 ശതമാനം കൂടി ഉയരാം, അതായത് 1,24,000 മുതൽ 1,25,000 രൂപ വരെ. പിന്നീട് സ്ഥിരതയിലെത്താം."അരുണാസെറ്റ് ഇൻവെസ്റ്റ്മെന്റ് സർവീസസിന്റെ സഹസ്ഥാപകൻ അങ്കിത് പട്ടേൽ പറയുന്നു.

മറുവശത്ത് 2025-ൽ സ്വർണം 3,500 ഡോളറിലെത്താമെന്നും 2026-ൽ 3,900 ഡോളറാകാമെന്നും ചില വിദഗ്ധർ പ്രവചിക്കുന്നു. ജെപി മോർഗൻ പോലുള്ള ബാങ്കുകൾ സ്വർണത്തിന്റെ ഉയർച്ച തുടരുമെന്നാണ് പറയുന്നത്. അമേരിക്കൻ പലിശ നിരക്ക് കുറയുന്നത് സ്വർണത്തിന്‍റെ വില ഉയരുന്നതിന് പ്രധാന കാരണമാകുന്നു. അതായത് ഈ സമയത്ത് ആളുകൾ കൂടുതല്‍ സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗമായ സ്വര്‍ത്തിലേക്ക് തിരിയും.

2025-ൽ സാമ്പത്തിക പ്രതിസന്ധി വന്നാൽ സ്വര്‍ണവില 3880 ഡോളറിലെത്താമെന്ന് ഗോൾഡ്മാൻ സാക്സും പറയുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്, 2025-ന്റെ ആദ്യ പകുതിയിൽ സ്വർണം 26 ശതമാനം ഉയർന്നു എന്നും ഈ പ്രവണത ഉയരാന്‍ സാധ്യത ഉണ്ടെന്നുമാണ്.

നിക്ഷേപകർ എന്തു ചെയ്യണം?

നിക്ഷേപകർ വില ഉയരുമ്പോൾ വാങ്ങാൻ തിരക്കുകൂട്ടരുത്. വില കുറയുമ്പോൾ കുറച്ചുകുറച്ചായി വാങ്ങുന്നതാണ് നല്ലത്. മധ്യകാല, ദീർഘകാല നിക്ഷേപകർക്ക് ഇപ്പോഴത്തെ വിലയും നല്ലതാണ്. സ്വർണം സുരക്ഷിതമായ നിക്ഷേപമാണ്, പണപ്പെരുപ്പത്തിനെതിരെ സഹായിക്കും എന്നതാണ് മനസ്സില്‍ വെക്കേണ്ട് പ്രധാന കാര്യം. "സ്വർണത്തിന്റെ സുരക്ഷാ മൂല്യം ഇപ്പോഴും ഉണ്ട്. നേരത്തെ വാങ്ങാന്‍ തുടങ്ങുന്നത് അടുത്ത ഉയർച്ചയിൽ ലാഭം നൽകും." വിദഗ്ദര്‍ പറയുന്നു.

സ്വർണം നിങ്ഷേപത്തിന്റെ ഒരു ഭാഗമാക്കി വൈവിധ്യവത്കരിക്കണം എന്നാതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സ്വർണ ബാറുകളോ നാണയങ്ങളോ വാങ്ങുന്നത് നല്ലതാണെന്നും സെപ്റ്റംബറിൽ സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും ചിലർ പറയുന്നു. എന്നാൽ അപകടസാധ്യതകൾ ഓർത്ത്, വിദഗ്ധരുടെ ഉപദേശം തേടി മാത്രം നിക്ഷേപിക്കുക.

ഇന്ത്യയിൽ ഉത്സവകാലം അടുക്കുന്നതോടെ ആവശ്യകതയിലും വര്‍ധനവ് ഉണ്ടാകും. ചുരുക്കത്തില്‍ ലോകത്തിലെ അനിശ്ചിതത്വങ്ങൾ സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നു. നിക്ഷേപകർ ശ്രദ്ധയോടെ നോക്കി തീരുമാനിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+