Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങിക്കാന്‍ ഉചിതമായ സമയമോ: വില ഇനിയും കൂടുമോ , കുറയുമോ? വിദഗ്ധർ പറയുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ വിലയായ ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. അന്താരാഷ്ട വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് ആഭ്യന്തര വിപണിയിലും ഏറ്റക്കുറിച്ചില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

മാർച്ച് 18,19 തിയതികളിൽ പവന് 44,240 രൂപ എന്ന സർവകാല റെക്കോർഡിലായിരുന്നു വ്യാപാരം. മാ‍ര്‍ച്ച് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,090 രൂപയും പവന് 40720 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും, തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായിരുന്നു കുറഞ്ഞത്. അതേസമയം സ്വർണം ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമായിരിക്കുമോ അതോ വീണ്ടും കുറയുമോ എന്ന കാര്യത്തില്‍ ആളുകള്‍ക്ക് വലിയ സംശയത്തിലാണ്.

 gold-price

സിലിക്കൺ വാലി ബാങ്കിന്റെ (എസ്‌വിബി) പെട്ടെന്നുള്ള തകർച്ചയെത്തുടർന്ന് ലോകമെമ്പാടുമുള്ള ബാങ്കിംഗ് ഷെയറുകളെക്കുറിച്ചുള്ള ആശങ്കകളാണ് സ്വർണ വിലയിലെ സമീപകാല വർധനവില്‍ പ്രതിഫലിച്ചതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഇതോടെ ഈ മാസമാദ്യം സ്വർണവില ആദ്യമായി പത്ത് ഗ്രാമിന് 60,000 രൂപയിലെത്തുകയായിരുന്നു.

ഇപ്പോള്‍ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും താമസിയാതെ തന്നെ വില വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ബജറ്റില്‍ ഏർപ്പെടുത്തിയ സെസ് ഉള്‍പ്പടെ പ്രാബല്യത്തില്‍ വരും. കൂടാതെ അടുത്ത മാസമാണ് അക്ഷതൃതീയ. ഈ അവസരത്തില്‍ ഡിമാന്‍ഡ് വർധിക്കുമെന്നതിനാല്‍ വിലയിലും വർധനവ് ഉണ്ടാവും.

ഫലത്തില്‍ വില വീണ്ടും ഉയരുന്നതിന് മുമ്പുള്ള ഒരു ചെറിയ ഇടവേളയായിട്ടാണ് ഇപ്പോഴത്തെ കുറവിനെ കാണുന്നത്. സമീപകാലത്തെ ആവശ്യങ്ങള്‍ക്കായി സ്വർണം വാങ്ങാന്‍ ഉദ്ധേശിക്കുന്നവരാണെങ്കില്‍ ഇപ്പോള്‍ വാങ്ങാന്‍ നിർദേശിക്കുന്നതും അതുകൊണ്ടാണ്. സാവകാശം ഉണ്ടെങ്കില്‍ ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധി ഒഴിയുന്നതോടെ സ്വർണത്തിനും വില ഇടിഞ്ഞേക്കാമെന്നും വിദഗ്ധർ പറയുന്നു.

വില കൂടിയരിക്കുന്ന സാഹചര്യത്തില്‍ വാങ്ങല്‍ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. പകരം, വിലയേറിയ ലോഹത്തിന് 10 ഗ്രാമിന് 58,500-58,600 രൂപ നിരക്കിൽ 'കുറയുമ്പോൾ വാങ്ങുക' എന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. പക്ഷെ അടുത്തകാലത്ത് തന്നെ വില ഈ ഒരു റേഞ്ചും കടന്ന് പോയേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്യ

യുഎസ് ബാങ്കിംഗ് സംവിധാനങ്ങള്‍ പ്രതിസന്ധിയില്‍ നിന്നും തിരികെ കയറിയത് സ്വർണത്തിന്റെ വിലയിലും പ്രതിഫലിച്ചു. എന്നാല്‍ "ഒരാഴ്‌ചയ്‌ക്കുള്ളിൽ" സ്വർണ വില വീണ്ടും ഉയരുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. വില കുറയുമ്പോള്‍ വാങ്ങുക, തുടർന്ന് വിൽക്കുക എന്ന പൊതുതത്വം ഇവിടേയും ബാധകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+