സ്വര്‍ണം ഗ്രാം വില 5985 രൂപ മാത്രം; പവന് 47880 രൂപയും, ഇത്രയും കുറഞ്ഞ നിരക്കില്‍ എങ്ങനെ വാങ്ങാം

കൊച്ചി: സ്വര്‍ണവില കുതിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ആഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത. ഒരു ഗ്രാം സ്വര്‍ണം 5985 രൂപയ്ക്ക് വാങ്ങാം. ഒമ്പത് കാരറ്റ് സ്വര്‍ണത്തിനാണ് ഈ വില. ആഭരണം അണിയുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇതു മതിയാകും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റില്‍ ലഭിക്കുക. പ്രധാന ബ്രാന്റഡ് ജ്വല്ലറികളിലെല്ലാം ഈ സ്വര്‍ണം കിട്ടും.

സൗദി അറേബ്യ ലക്ഷ്യമിടുന്നത് യൂറോപ്പ്? രണ്ട് വഴികള്‍ ഒരുങ്ങുന്നു, ഇറാന്‍ ഭീഷണി ഇനി വിലപ്പോകില്ല
സൗദി അറേബ്യ ലക്ഷ്യമിടുന്നത് യൂറോപ്പ്? രണ്ട് വഴികള്‍ ഒരുങ്ങുന്നു, ഇറാന്‍ ഭീഷണി ഇനി വിലപ്പോകില്ല

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14505 രൂപയും പവന് 116040 രൂപയുമാണ് ഇന്നത്തെ വില. ആഭരണം വാങ്ങുമ്പോള്‍ വരുന്ന അനുബന്ധ ചെലവുകള്‍ കൂടി ചേരുമ്പോള്‍ 1.25 ലക്ഷം രൂപ വരെ ഒരു പവന് വേണ്ടി വരും. അതേസമയം, 9 കാരറ്റ് സ്വര്‍ണം പവന് ഇന്നത്തെ വില 47880 രൂപയാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേര്‍ത്ത് 60000 രൂപ വരെ പ്രതീക്ഷിക്കാം.

gold price 9 carat price today in kerala

എന്താണ് ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണം എന്ന് അറിയാമോ? ഈ സ്വര്‍ണത്തില്‍ 37.5 ശതമാനമാണ് തങ്കം. ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള മറ്റു ലോഹങ്ങളാണ്. കാഴ്ചയില്‍ കാരറ്റിലെ മാറ്റം മനസിലാകില്ല. അതുകൊണ്ടുതന്നെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് അനിയോജ്യമാണ് ഒമ്പത് കാരറ്റ് സ്വര്‍ണം. വില കുത്തനെ കൂടിയതോടെ നിരവധി പേരാണ് കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ തേടി വരുന്നത് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

തിരിച്ചടി നേരിട്ട് ബിജെപി; ഈ മാസം നഷ്ടമാകുന്ന രണ്ടാം പഞ്ചായത്ത്, യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു
തിരിച്ചടി നേരിട്ട് ബിജെപി; ഈ മാസം നഷ്ടമാകുന്ന രണ്ടാം പഞ്ചായത്ത്, യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു

24 കാരറ്റ് സ്വര്‍ണം മാത്രമാണ് പൂര്‍ണമായ സ്വര്‍ണം, അഥവാ തങ്കം. ഇതിന് താഴേക്കുള്ള സ്വര്‍ണത്തില്‍ ചെമ്പിന്റെ അംശം കൂടി ഉള്‍പ്പെടും. എത്രത്തോളം ചെമ്പ് ഉള്‍പ്പെടുന്നോ അതിന് അനുസരിച്ച് കാരറ്റില്‍ മാറ്റം വരും. 18, 14 കാരറ്റുകളിലും ആഭരണം മാത്രമാണ് ലഭിക്കുക. അതേസമയം, 22 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണവും കോയിനും ലഭിക്കും.

മലയാളികളെ സംബന്ധിച്ചിടത്തോളം ആഭരണം മാത്രമല്ല സ്വര്‍ണം. നിക്ഷേപത്തിനുള്ള മാര്‍ഗം കൂടിയാണ്. തിടുക്കം വരുമ്പോള്‍ ബാങ്കില്‍ പണയം വെക്കാനും സ്വര്‍ണം ഉപയോഗിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് ഒമ്പത് കാരറ്റ് ഗുണം ചെയ്യില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഗോള്‍ഡ് ലോണിന് ഈടായി സ്വീകരിക്കുന്നത് 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമാണ്.

മമത ബാനര്‍ജിക്കെതിരെ കേസെടുത്തു; ഇതാണ് കാരണം, 'പോലീസിന് മനുഷ്യത്വം നഷ്ടമായി'
മമത ബാനര്‍ജിക്കെതിരെ കേസെടുത്തു; ഇതാണ് കാരണം, 'പോലീസിന് മനുഷ്യത്വം നഷ്ടമായി'

ജെന്‍സി വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്കിടയില്‍ ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് പ്രിയം ഏറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല ഡിസൈനിലും ആഭരണങ്ങള്‍ ജ്വല്ലറികളില്‍ ഒരുക്കിയിട്ടുമുണ്ട്. ഒമ്പത് കാരറ്റ് സ്വര്‍ണം ഉപഭോക്താവ് മടക്കി വില്‍ക്കുന്ന വേളയിലും ഈ മൂല്യത്തിലുള്ള സ്വര്‍ണത്തിന്റെ വിലയാണ് ലഭിക്കുക. വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റില്‍ ഒമ്പത് കാരറ്റിന്റെ വില എന്താണോ, ആ തുക കിട്ടും. അതേസമയം, ഏത് ആഭണരണവും വാങ്ങുന്ന വേളയില്‍ അധിക ചെലവായി വരുന്ന തുക, വില്‍ക്കുന്ന വേളയില്‍ നഷ്ടമാകും എന്നതും പ്രത്യേകം ഓര്‍ക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+