Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം

തുടർച്ചയായ വർധനവിന് ശേഷം ഇന്നലെ ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞു. ഔൺസിന് 4,733 ഡോളരിലേക്കാണ് വില കുറഞ്ഞത് (0.3% ഇടിവ്). യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതും ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന വാഷിംഗ്ടൺ പ്രഖ്യാപനങ്ങളും വീണ്ടും ക്രൂഡ് ഓയിൽ വില ഉയർത്തി. ഇത് ഡോളറിൻ്റെ മൂല്യം ഉയർത്തുകയും സ്വർണത്തെ കൈവിടാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്തു.

ജനുവരി 29നാണ് ആഗോള സ്വർണ വില സർവ്വകാല റെക്കോഡിലെത്തിയത്, ഔണ്‍സിന് 5,595 ഡോളർ. ഈ വിലയിൽ നിന്ന് സ്വർണം 15% താഴെയാണ് നിലവിലുള്ളത്. ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം തുടങ്ങിയ ശേഷം വില 4,300-നും 5,600-നും ഇടയിൽ ഒതുങ്ങി. മാർച്ചിലെ ഇടിവ് 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ തകർച്ചയായിരുന്നു. ഇനി സ്വർണത്തിൻ്റെ വിലയെ സ്വാധീനിക്കുക യുഎസിലെ മാർച്ച് മാസത്തിലെ പിപിഐ, പ്രതിവാര തൊഴിലില്ലായ്മ ക്ലെയിമുകൾ, ഹോർമുസ് ഉപരോധ വിവരങ്ങൾ എന്നിവയാണ്.

gold1-17

എന്നാൽ ഈ ഇടിവൊന്നും കണ്ട് സ്വർണം കുത്തനെ താഴേക്കിറങ്ങുമെന്ന് ആരും തെറ്റിധരിക്കേണ്ടെന്നാണ് സ്വിസ് ബാങ്ക് പറയുന്നത്. ഈ വർഷം അവസാനത്തോടെ ഔൺസിന് 6,000 ആയി വില വർദ്ധിക്കുമെന്നും സ്വിസ് ബാങ്ക് പ്രവചിക്കുന്നു. ഇറാൻ യുദ്ധത്തിലെ വിലയിടിവിൽ യൂണിയൻ ബാങ്കെയർ പ്രിവേ (ഏകദേശം CHF 184.5 ബില്യൺ ($233 ബില്യൺ) ക്ലയൻ്റ് ആസ്തികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം) സ്വർണ്ണ നിക്ഷേപം ഏകദേശം 10% ൽ നിന്ന് 3% ആയി കുറച്ചിരുന്നു. എന്നാൽ വിപണി സ്ഥിരപ്പെട്ടതോടെ അവർ ഇപ്പോൾ വീണ്ടും സ്വർണ്ണം വാങ്ങുകയാണ്. സെൻട്രൽ ബാങ്ക് വാങ്ങലുകൾ, ആഗോള സംഘർഷം, വർദ്ധിച്ച കടം എന്നിവ സ്വർണ്ണത്തിനുള്ള ആവശ്യം ശക്തമാക്കുന്നതിനാൽ വിപണി സന്തുലിതമാണെന്ന് ബാങ്ക് കരുതുന്നു.

യൂണിയൻ ബാങ്കെയർ പ്രിവേയുടെ പോർട്ട്‌ഫോളിയോയിലെ സ്വർണ്ണശേഖരം ഇതിനകം ഏകദേശം 6% ആയി ഉയർന്നു. ഈ വർഷാവസാനത്തോടെ വില ഔൺസിന് 6,000 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നും യൂണിയൻ ബാങ്കെയർ പ്രിവേ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും, ഉയരുന്ന പണപ്പെരുപ്പവും എണ്ണവിലയും പലിശനിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, ഇത് സ്വർണ്ണവിലയെ താൽക്കാലികമായി ബാധിച്ചേക്കാം. എന്നിരുന്നാലും സ്വർണ വില ഉയരുമെന്നാണ് ഇവർ ആവർത്തിക്കുന്നത്.

കേരളത്തിൽ സ്വർണ വില എന്താകും.

നിലവിൽ 1.11 ലക്ഷത്തിലാണ് കേരളത്തിൽ ഒരു പവൻ സ്വർണം വ്യാപാരം ചെയ്യുന്നത്. എന്നാൽ ആഗോള വില 6000 ഡോളറാകുമ്പോൾ വില വീണ്ടും കുതിക്കും. അതയാത് പവൻ വില 1.50 ലക്ഷം ആകാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതിനോടകം തന്നെ സ്വർണ വില ഉയർന്നത് ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനിയും വില ഉയർന്നാൽ കട അടച്ചിടേണ്ട സാഹചര്യം വരുമെന്നാണ് അവർ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+