Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവിലയില്‍ സംഭവിക്കുന്നത് 1980 കളുടെ ആവർത്തനമോ? 2026 ആകുമ്പോഴേക്കും പവന് എത്രയാകും

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സ്വർണ വിലയില്‍ വലിയ ഇടിവുണ്ടായെങ്കിലും മുന്‍ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയർന്ന നിരക്കിലാണ് ഇപ്പോഴും സ്വർണ വില‍പ്പന നടക്കുന്നത്. ആഗോള സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയാണ് സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പിന് കാരണായ ഏറ്റവും പ്രധാന ഘടകം.

ഉക്രൈനിലേയും പശ്ചിമേഷ്യയിലും സംഘർഷങ്ങള്‍ മുതല്‍ അമേരിക്കയുടെ പുതിയ താരിഫ് വരെ സ്വർണവിലയുടെ കുതിപ്പിന് ഇന്ധനം പകർന്നു. സാമ്പത്തിക രംഗത്ത് എതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയോ ആശങ്കയോ രൂപപ്പെടുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ ആളുകള്‍ സ്വർണത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്. ഇത് സ്വർണത്തിന്റെ ഡിമാന്‍ഡും വിലയും വർധിപ്പിക്കുന്നു.

gold-rate

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണ വില ആദ്യമായി ഔൺസിന് 3000 ഡോളറിനു മുകളിൽ ഉയരുന്നത്. കഴിഞ്ഞയാഴ്ച സ്‌പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 3167.57 എന്ന റെക്കോർഡ് നിരക്കിലായിരുന്നു. ഈ വർഷം ഇതുവരെ 16% വർധനവാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ൽ ഇത് ആകെ 27% ആയിരുന്നു.

1980 കളില്‍ സ്വർണ വിലയില്‍ സമാനമായ കുതിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നാണ് സ്റ്റോൺഎക്സ് അനലിസ്റ്റ് റോണ ഒ'കോണൽ ചൂണ്ടിക്കാട്ടുന്നത്. ആ വർഷം ജനുവരിയിൽ സ്വർണ്ണ വില 850 ഡോളറിലെക്ക് എത്തി. ഇന്നത്തെ ഡോളർ മൂല്യത്തിൽ കണക്കാക്കുമ്പോള്‍ ഏകദേശം 3486 ഡോളറോളം വരും ഇത്. നിലവില്‍ അത്രയോളം എത്തിയില്ലെങ്കിലും 2026 ഓടെ സ്വർണ വിലയില്‍ വീണ്ടും കുതിപ്പ് ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു.

കമ്മോഡിറ്റി സ്ട്രാറ്റജസ്റ്റായ മൈക്കല്‍ വിഡ്മർ അഭിപ്രായപ്പെടുന്നത് സ്വർണ്ണ വില 2025 ലും 2026 ലും യഥാക്രമം ശരാശരി 3063 ഉം 3350 ഉം ഡോളർ ആയിരിക്കുമെന്നാണ്. നേരത്തെ 2750, 2652 എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. രണ്ട് വർഷത്തിനുള്ളിൽ സ്പോട്ട് സ്വർണ്ണ വില 3,500 ൽ എത്തിയേക്കാമെന്നും അദ്ദേഹം ഇപ്പോൾ അവകാശപ്പെടുന്നു.

ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തോടൊപ്പം തന്നെ കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വർണം വാങ്ങുന്നതും ഇപ്പോഴും സ്വർണ്ണ വിലയെ പ്രതികൂലമായി ബാധിക്കുന്നു. 2025-2026 സാമ്പത്തിക വർഷത്തിൽ (26 സാമ്പത്തിക വർഷം) ഇന്ത്യയിലെ സ്വർണ്ണ വില 10 ഗ്രാമിന് ഒരു ലക്ഷം രൂപ എന്ന വിലയിലെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അങ്ങനെയങ്കില്‍ ഒരു പവന് 80000 രൂപയോളും നല്‍കേണ്ടി വരും.

'ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, സെൻട്രൽ ബാങ്ക് വാങ്ങലുകൾ, യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത എന്നിവ കാരണം 2026 സാമ്പത്തിക വർഷത്തിലും വില ഉയരാനാണ് സാധ്യത. പ്രത്യേകിച്ച് സെൻട്രൽ ബാങ്കുകൾ കൂടുല്‍ സ്വർണ്ണം സംഭരിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വിലകയെ സ്വാധീനിക്കും. പലിശ നിരക്കുകൾ കുറയുകയാണെങ്കിൽ സ്വർണ്ണത്തിന്റെ വില 3,200 ഡോളറിലെത്താൻ കാരണമാകും' എന്നാണ് ഓഗ്‌മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി നിരീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+