സ്വർണം ഇപ്പോൾ വാങ്ങാതെ കാത്തിരിക്കുന്നത് മണ്ടത്തരമാണോ? ഇനി സംഭവിക്കുന്നത് എന്ത്?മറുപടി
സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. നവംബർ മാസത്തിൽ മാത്രം 15000ത്തിനടുത്ത് രൂപയാണ് പവന് കുറഞ്ഞത്. വില കുറഞ്ഞതോടെ ഇനിയും കൂടുതൽ ഇടിവിന് സാധ്യതയുണ്ടെന്ന പ്രവചനങ്ങൾ ഉണ്ട്.
ഇതോടെ പലരും വില കുറയാനായുള്ള കാത്തിരിപ്പിലാണ്. യഥാർത്ഥത്തിൽ സ്വർണം ഇപ്പോൾ വാങ്ങി വെയ്ക്കണോ അതോ ഇനിയും വില കുറയാൻ കാത്തിരിക്കണോ? ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് സണ്ണി തോമസ് ഇടിമണ്ണിക്കൽ. ദീപിക ന്യൂസിനോടാണ് പ്രതികരണം. വായിക്കാം

' പണ്ടുകാലത്ത് സ്വർണം എന്ന് പറഞ്ഞാൽ കൂടുതൽ ഉപയോഗവും ആഭരണം എന്ന നിലയ്ക്കാണ്. നിക്ഷേപ രീതിയിൽ സ്വർണത്തെ സമീപിക്കുന്നത് കുറവായിരുന്നു. എന്നാൽ ഇപ്പോൾ ആഭരണത്തിനപ്പുറം നിക്ഷേപ താത്പര്യത്തോടെയാണ് ആളുകൾ സ്വർണം വാങ്ങുന്നത്. അതുകൊണ്ട് തന്നെ വില കൂടുമ്പോൾ ആൾക്കാർ സ്വർണം വിൽക്കും. ഇത് വിലയിലെ ചാഞ്ചാട്ടങ്ങൾക്ക് വഴിവെയ്ക്കും. ആഭരണങ്ങൾ പക്ഷെ അങ്ങനെ പണ്ട് വിൽക്കില്ലായിരുന്നു. വില കൂടിയാലും ലോക്കറിൽ കൊണ്ട് സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്.
ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ട് രാജ്യങ്ങൾ എന്ന് പറഞ്ഞാൽ ചൈനയും ഇന്ത്യയും ആണ്. ലോകത്തിലുള്ള 700 കോടി ജനങ്ങളിൽ ചൈനയുടെയും ഇന്ത്യയുടേയും ജനസംഖ്യ എന്ന് പറയുന്നത് ആകെ ജനസംഖ്യയുടെ 50 ശതമാനം വരും.അതായത് 700 കോടി ജനങ്ങളിൽ 300 കോടി ആൾക്കാരും നമ്മുടെ ഈ രണ്ട് രാജ്യത്ത് പെടുന്ന ആൾക്കാരാണ് . പാക്കിസ്ഥാനിലും യു.എ.ഇയിലും ഏഷ്യൻ രാജ്യങ്ങളിലും സ്വർണ ഉപഭോഗം ഉണ്ടെങ്കിലും ഇന്ത്യയും ചൈനയും പോലെ വരില്ല. ഇപ്പോൾ പുതിയതായിട്ട് ഒരു ട്രെൻഡ് വന്നിരിക്കുന്നത് ചൈനയിൽ ഗോൾഡിന് ഉപയോഗത്തിന് ഒരു നിയന്ത്രണം ഉണ്ടായിരുന്നു . എന്നാൽ അവർ ആ നിയന്ത്രണം എടുത്തുകളഞ്ഞു. ഇതോടെ ചൈന സ്വർണം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. സ്വർണത്തിലാണ് അവർ കൂടുതലായി നിക്ഷേപിക്കുന്നതും.
സ്വർണത്തിൻ്റെ ഖനന ചെലവും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. അതുപോലെ സ്വർണവും ലോകത്ത് കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഡിമാൻഡ് കൂടുതലും സപ്ലൈ കുറവും ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ വിലയിലെ കുറവ് താത്കാലികം മാത്രമായിരിക്കും. അതിനാൽ സ്വർണം വില കുറഞ്ഞ് വാങ്ങാം എന്ന് കാത്തിരിക്കുന്നതിനോട് യോജിക്കാനാകില്ല, അത് പ്രായോഗികമല്ല.
അതിനാൽ സ്വർണം കഴിയുന്നത് പോലെ ഘട്ടം ഘട്ടമായിവാങ്ങുക. അതൊരു നഷ്ടം ആയിരിക്കില്ല. സ്വർണം കുത്തനെ വില കുറയും എന്ന് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ കാണാം. അത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ സ്വർണത്തിൻ്റെ ഡിമാൻ്റ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുന്നത് അടക്കമുള്ള ഘടകങ്ങൾ വിലയെ സ്വാധീനിക്കും',


Click it and Unblock the Notifications
