Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 1 ലക്ഷത്തിലേക്ക് കൂപ്പുകുത്തും? 9000 രൂപ പവന് കുറയും..ഗ്രാം വില 12780 രൂപയായി താഴുമെന്ന്

ആഗോള വിപണിയിൽ സ്വർണം കിതക്കുകയാണ്. ഇന്നലെ ഔണ്‍സിന് 4352 ഡോളറാണ് വില രേഖപ്പെടുത്തിയത്. ഇറാൻ-ഇസ്രായേൽ സംഘർഷം കടുത്തതും യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കില്ലെന്ന ആശങ്കകളുമെല്ലാമാണ് സ്വർണ വിലയെ സ്വാധീനിച്ചത്. ഇപ്പോഴത്തെ സാഹചര്യം തുടർന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഇനിയും കൂപ്പുകുത്തുമെന്നാണ് പ്രവചനങ്ങൾ

കഴിഞ്ഞ വെള്ളിയാഴ്ച വൻ വിൽപ്പന സമ്മർദ്ദം നേരിട്ടതോടെയാണ് സ്വർണം കൂപ്പുകുത്തിയത് എന്നാണ് ഫോറെക്സ് ഡോട്ട് കോമിലെ മാർക്കറ്റ് അനലിസ്റ്റായ ഫവാദ് റസാഖ്സാദ പറയുന്നത്. .വില 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴേക്ക് പോയത് പ്രധാന തിരിച്ചടിയായി. ഇത് വെറും ഹ്രസ്വകാല ഇടിവായി കാണാൻ കഴിയില്ലെന്നും വിപണിയിൽ കൂടുതൽ തിരുത്തലുകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിനെക്കാൾ ഉയർന്നാൽ സ്വർണവില ഔൺസിന് 4,000 ഡോളർ വരെ താഴാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

goldornaments

2023 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് സ്വർണവില 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴേക്ക് പോകുന്നത്. അന്നത്തെ സാഹചര്യത്തിൽ പിന്നീട് വിപണിയിൽ ഏകദേശം 5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അതിനാൽ നിലവിലെ സാഹചര്യവും ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.

വിപണിയിൽ 4,500 ഡോളർ നിലനിർത്താൻ സാധിക്കാത്തതാണ് ഇപ്പോഴത്തെ ഇടിവിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ 4,230 ഡോളറാണ് അടുത്ത പ്രധാന പിന്തുണ. ഇത് സാധ്യമായില്ലെങ്കിൽ 4,100 ഡോളറിലേക്കും തുടർന്ന് 4,000 ഡോളർ എന്ന നിലയിലേക്കും വില താഴാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് ഉപഭോക്തൃ വില സൂചിക റിപ്പോർട്ടാണ് വിപണി ഇനി ഉറ്റുനോക്കുന്നത്. പണപ്പെരുപ്പം 2.9 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാൽ യുഎസ് ഫെഡ് പലിശ നിരക്കുകൾ കുത്തനെ ഉയർത്തും. സ്വാഭാവികമായും ഡോളർ ശക്തിപ്പെടും. ഇത് സ്വർണവിലയിൽ വലിയ ആഘാതമുണ്ടാക്കം.

ഹ്രസ്വകാലത്തിൽ സ്വർണ്ണവിലയിൽ ഇടിവ് തുടരാനിടയുണ്ടെന്നാണ് എക്സ്.എസ് ഡോട്ട് കോമിലെ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി സൈമൺ പീറ്റർ മസാബ്നിയും പറയുന്നത്. എന്നാൽ മധ്യകാലയളവിൽ ചിത്രം വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം വർധിപ്പിക്കുന്നതും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ദീർഘകാലത്തിൽ സ്വർണത്തിന് കരുത്തേകുന്ന ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഇടിവിനെ വലിയ ആശങ്കയായി കാണേണ്ടതില്ലെന്നാണ് മോർട്ടൺ വെൽത്തിന്റെ സി.ഇ.ഒ ജെഫ് സാർത്തിയും പറയുന്നത്. ദീർഘകാല നിക്ഷേപ സാധ്യതയായി ഈ സാഹചര്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും സ്വർണത്തിൽ നിക്ഷേപം കുറവുള്ളവർക്ക് ഘട്ടംഘട്ടമായി വാങ്ങൽ ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.

4000 ഡോളറായാൽ

കേരളത്തിൽ നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13905 രൂപ ആണ്. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 111240 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4352 ഡോളർ എന്ന നിലയിൽ നിന്ന് 4000 ഡോളർ ആയി താഴുകയാണെങ്കിൽ, കേരള വിപണിയിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. അതായത് ഒരു ഗ്രാം സ്വർണത്തിന്റെ വില ഏകദേശം 12780 രൂപ ആയി താഴാനും ഒരു പവന്റെ വില ഏകദേശം 102243 രൂപ വരെയായി കുറയാനും സാധ്യതയുണ്ട്. ഇത് നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 8.09 ശതമാനത്തോളം ഇടിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+