Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില മുകളിലേക്ക് തന്നെ: ഒരു മാസത്തിനിടയിലെ ഉയർന്ന നിരക്ക്, ഇനിയും വർധിക്കും

തിരുവനന്തപുരം: ആദ്യ ദിനത്തിലെ ആശ്വാസത്തിന് പിന്നാലെ സ്വർണ വിലയില്‍ വർധനവുണ്ടാകുന്ന പ്രവണതയാണ് കാണിക്കുന്നത്. ഞായറാഴ്ചത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച വില വർധനവോടെയാണ് സ്വർണ വിപണി ആരംഭിച്ചത്. ഇതോടെ സെപ്തബംർ മാസത്തിലെ ആദ്യ മൂന്ന് പ്രവർത്തി ദിനങ്ങളില്‍ രണ്ട് ദിവസവും സ്വർണ വില മുകളിലേക്ക് ഉയർന്നു.

ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന് 44240 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ ദിവസം 44160 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 5530 എന്നായി. ഇന്നലെ ഇത് 5520 രൂപയായിരുന്നു. ഇതോടെ ഒരു മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണം വില ഉയർന്നു. ഇതിന് മുമ്പ് 44240 എന്ന നിരക്കിന് മുകളിലേക്ക് സ്വർണം എത്തിയത് ഓഗസ്ത് ഒന്നിനായിരുന്നു. 44,320 രൂപയായിരുന്നു അന്നത്തെ നിരക്ക്.

goldrate

22 കാരറ്റിന് സമാനായ നിരക്കില്‍ 24 കാരറ്റ് സ്വർണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 24 കാരറ്റിനും പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇന്നലെ ഒരു പവന്‍ 24 കാരറ്റിന് നല്‍കേണ്ടത് 48176 ആയിരുന്നെങ്കില്‍ ഇന്ന് അത് നേരെ ഉയർന്ന് 48256 എന്നതിലേക്ക് എത്തി. ഗ്രാം നിരക്ക് 6022 ല്‍ നിന്ന് 6032 ലേക്കും ഉയർന്നു.

രാജ്യന്തര വിലയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണം 1940 ഡോളർ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. വെള്ളി ഒരു ഔൺസിന് 24.16 ഡോളർ നിലവാരത്തിലും നിൽക്കുന്നു. അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്കുകളിൽ ഇനി വർധന ഉണ്ടായേക്കില്ലെന്ന പ്രതീക്ഷയാണ് സ്വർണ വിലയുടെ വർധനവിന് കാരണം.

അതേസമയം, ഒരു പവൻ സ്വർണത്തിന് 44320 രൂപ എന്ന നിരക്കിലായിരുന്നു ആഗസ്ത് മാസത്തില്‍ സ്വർണ വില്‍പ്പന ആരംഭിച്ചത്. മാസത്തിലെ ഏറ്റവും ഉയർന്ന വിലയും ഇത് തന്നെ. ഓഗസ്റ്റ് 18 ന് രേഖപ്പെടുത്തിയ 43280 രൂപയാണ് ആഗസ്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ഈ നിരക്ക് 19, 20,21 തിയതികളിലും തുടർന്നു. പിന്നീടാണ് സ്വർണ വിലയില്‍ തുടർച്ചയായ വർധനവ് ഉണ്ടാവുന്നതും വില ആഗസ്ത് ഒന്ന് 44120 എന്ന നിലയിലേക്ക് എത്തുന്നതും.

വെള്ളി വില

വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 640രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയുമാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+