Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം മോഷ്ടിക്കപ്പെട്ടാലോ?; ആശങ്ക വേണ്ട, ഇൻഷുർ ചെയ്യാം..ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: 2023നെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 29 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണത്തിന്റെ റെക്കാർഡ് വിലയിൽ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും വില വൈകാതെ ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തൽ. വില ഗ്രാമിന് 8000 വരെ തൊട്ടേക്കുമെന്ന് വരെ വിദഗ്ധർ പ്രവചിക്കുന്നുണ്ട്.

ഇനിയിപ്പോൾ വില എത്ര കൂടിയാലും കുറഞ്ഞാലും സ്വർണപ്രേമികളെ സംബന്ധിച്ച് വിലയിലെ മാറ്റങ്ങളൊന്നും അവരെ ബാധിക്കുന്നേ ഇല്ലെന്നതാണ് മറ്റൊരു കാര്യം. വില കൂടുമ്പോഴും സ്വർണത്തോടുള്ള താത്പര്യം മലയാളിക്ക് ഒട്ടും കുറഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ദീപാവലി നാളിൽ ജ്വല്ലറികളിൽ സ്വർണവിൽപ്പന വർധിച്ചത്. ഇഷ്ടമുള്ളത്രയും സ്വർണം വാങ്ങുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ചാൽ യാതൊരു തെറ്റുമില്ല, പണമുള്ളത്രയും വാങ്ങി ധരിക്കുകയോ വീട്ടിൽ സൂക്ഷിക്കുകയോ ഒക്കെ ചെയ്യാം. എന്നാൽ സ്വർണത്തിന് വിലകൂടിയതോടെ സ്വർണാഭരണങ്ങൾ പിടിച്ചുപറിക്കുന്ന സംഭവങ്ങളും കൂടിയിട്ടുണ്ടെന്ന് മറക്കരുത്.

goldrate2-

ഒരു പവന്റെ മാല പൊട്ടിച്ചാലും നഷ്ടമില്ലല്ലോയെന്ന് കരുതുന്ന കള്ളൻമാർ കുറവല്ല. ഇക്കൂട്ടർ ബസിലും ട്രെയിനിലും എന്തിന് നാലാൾ കൂടിന്നിടത്തെല്ലാം സമയവും സന്ദർഭവും ഒത്തുവന്നാൽ മാലപൊട്ടിക്കുന്ന സംഭവങ്ങൾ പതിവായിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും രക്ഷയില്ല. തരം കിട്ടിയാൽ ബന്ധുക്കൾ അടക്കം സ്വർണം മോഷ്ടിച്ച് കടന്ന് കളഞ്ഞ സംഭവവും കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

സ്വർണത്തിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടോ?

കഷ്ടപ്പെട്ട് വാങ്ങിയ സ്വർണം കള്ളൻമാരുടെ കൈയ്യിൽ കൊണ്ടുകൊടുക്കുന്നത് ആർക്കായാലും പൊള്ളും. അങ്ങനെ പൊള്ളാതിരിക്കണമെങ്കിൽ എന്ത് ചെയ്യണം? സ്വർണം ഇൻഷുർ ചെയ്യണം. വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങിയാൽ ഇൻഷുർ ചെയ്യുന്ന മലയാളികൾ പൊതുവെ സ്വർണം ഇൻഷുർ ചെയ്യാറില്ല. എന്നാൽ ഇനി വൈകേണ്ട. വളരെ കുറഞ്ഞ പ്രീമിയത്തിൽ തന്നെ സ്വർണം ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ജനറൽ ഇൻഷുറൻസ് കമ്പനികളെ സമീപിച്ചാൽ കൃത്യമായി അറിയാൻ സാധിക്കും. ധരിക്കുന്ന ആഭരണങ്ങൾക്ക് മാത്രമല്ല കേട്ടോ, ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും പരിരക്ഷ ലഭിക്കും.

സ്വർണാഭരണങ്ങൾക്ക് മാത്രമായി കവറേജ് നൽകുന്ന കമ്പനികൾ ഉണ്ട്. അതല്ലാതെ വീട്ടിലെ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് നൽകുന്ന തരത്തിലുള്ള പോളിസികളും കമ്പനികൾ നൽകുന്നുണ്ട്. സ്വർണം ഏത് രീതിയിൽ കളവ് പോയാലും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലുള്ള ചില സ്കീമുകളും കമ്പനികൾ നൽകുന്നുണ്ട്.

പണം ലഭിക്കണമെങ്കിൽ...

സ്വർണം കളവ് പോയാൽ അപ്പോൾ തന്നെ പോലീസിൽ പരാതി നൽകണം. ഇൻഷുറൻസിന് ക്ലെയിം ചെയ്യണമെങ്കിൽ എഫ്ഐആറിന്റെ കോപ്പി നിർബന്ധമാണെന്ന് പേഴ്സണൽ ഫിനാൻസ് അനലിസ്റ്റിനെ ഉദ്ധരിച്ച് ഗൃഹലഷ്മി റിപ്പോർട്ട് ചെയ്യുന്നു. ഇത് മാത്രമം പോര കേട്ടോ അന്വേഷണ റിപ്പോർട്ടും സ്വർണം വാങ്ങിയ ബില്ലുമെല്ലാം അത്യാവശ്യമാണ്. സ്വർണം കളഞ്ഞ് പോയാലോ കൈമോശം വന്നാലോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് പ്രത്യേകം ഓർപ്പിക്കട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+