Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില 1000 രൂപ വര്‍ധിച്ചു; ഇതെങ്ങോട്ടാണ് പൊന്ന് പറക്കുന്നത്, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് രണ്ട് തവണ വര്‍ധിച്ചു. രാവിലെയും ഉച്ചയ്ക്ക് ശേഷവുമാണ് വര്‍ധിച്ചത്. രണ്ട് തവണയുമായി 1000 രൂപയിലധികം കൂടി. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചുവരുന്നതിന് അനുസരിച്ചാണ് കേരളത്തിലും വില മാറുന്നത്. ഒരു ദിവസം തന്നെ രണ്ട് തവണ വില മാറുന്നത് അപൂര്‍വമാണ്. എന്നാല്‍ ഈ മാസം നാല് തവണ ഇത്തരത്തില്‍ മാറ്റം സംഭവിച്ചു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3800 ഡോളര്‍ കടന്നു എന്നതാണ് എടുത്തു പറയേണ്ട മാറ്റം. പുതിയ വില 3816 ഡോളറാണ്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വന്നേക്കാം. ഡോളര്‍ സൂചിക ഇടിഞ്ഞത് സ്വര്‍ണവില കൂടാനുള്ള മറ്റൊരു കാരണമാണ്. 97.99 എന്ന നിരക്കിലാണ് ഡോളര്‍. രൂപയും കൂപ്പുകുത്തിയിരിക്കുന്നു. 88.76 എന്ന നിരക്കിലാണ് രൂപ. ഇതെല്ലാം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കും.

gold price kerala september 29

കേരളത്തില്‍ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 84680 രൂപയായിരുന്നു വില. ഇന്ന് രാവിലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ചു. അതായത്, ഒരു പവന്റെ വില 85360 രൂപയായി. ഗ്രാമിന് 10670 രൂപയും. ഒരു പവന് 85000 രൂപ കടന്നു എന്നതായിരുന്നു ഇന്ന് രാവിലെ സംഭവിച്ച എടുത്തു പറയേണ്ട മാറ്റം. എന്നാല്‍ ഉച്ചയ്ക്ക് ചിത്രം വീണ്ടും മാറി.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3800 ഡോളര്‍ കടന്നതോടെയാണ് കേരളത്തില്‍ വീണ്ടും വില മാറിയത്. ഉച്ചയ്ക്ക് ശേഷം ഗ്രാം വില 45 രൂപ വര്‍ധിച്ച് 10715 രൂപയും പവന് 360 രൂപ വര്‍ധിച്ച് 85720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 8810 രൂപയും 14 കാരറ്റ് ഗ്രാമിന് 6790 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4380 രൂപയുമായി. വെള്ളിയുടെ വില സര്‍വകാല റെക്കോര്‍ഡിലാണ്. ഗ്രാമിന് 150 രൂപയാണ് ഇന്നത്തെ വില.

ഈ മാസം നാല് തവണയാണ് ഒരു ദിവസം രണ്ടുവട്ടം വില മാറ്റം സംഭവിച്ചത്. എട്ടാം തിയ്യതി രാവിലെ പവന്‍ വില 79480 രൂപയും ഉച്ചയ്ക്ക് 79880 രൂപയുമായി. 22ന് രാവിലെ 82560 രൂപയും ഉച്ചയ്ക്ക് ശേഷം 82920 രൂപയുമായി. 23ന് രാവിലെ 83840 രൂപയും ഉച്ചയ്ക്ക് ശേഷം 84840 രൂപയുമായി. ഇതിന് പുറമെ ഇന്നും രണ്ടു തവണ വില മാറി. ഇന്ന് മാത്രം രണ്ടുതവണയായി 1040 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്.

ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 93000 രൂപ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വലിയ ഇടിവ് വരില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ചൈന സ്വര്‍ണത്തിന്റെ കയറ്റുമതി നിരോധിച്ചു, അമേരിക്ക പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്ന ആശങ്ക, ഉയര്‍ന്ന പണപ്പെരുപ്പം, ഡോളറും രൂപയും ഇടിയുന്നത്. വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ വ്യാപാരം... ഇതെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+