സ്വര്‍ണവില ഉച്ചയ്ക്ക് വീണ്ടും കത്തിക്കയറി; ക്രൂഡ് ഓയില്‍ വില ഇടിഞ്ഞുവീണു, ആടിയുലഞ്ഞ് വിപണി
കൊച്ചി: സ്വര്‍ണ വിപണിക്ക് തീ പിടിച്ച അവസ്ഥയാണ്. ഓരോ ദിവസവും രണ്ടുനേരം വച്ച് വില കൂടുകയാണ്. ഇന്നലെ വലിയ തോതില്‍ രണ്ട് തവണ വില കയറിയ പിന്നാലെ ഇന്നും രണ്ടു തവണ വര്‍ധിച്ചു. രാവിലെ പവന് 240 രൂപ കയറിയിരുന്നു. ഉച്ചയ്ക്ക് ശേഷം വില 400 രൂപ വീണ്ടും കയറി. ഇന്നലെ 2000 രൂപയില്‍ അധികമാണ് ഒരു പവന് വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ വിവരം. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 98 ഡോളറിലേക്ക് താഴ്ന്നു. രണ്ട് ദിവസം മുമ്പ് 112 ഡോളര്‍ ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ ഇടിവിലേക്ക് എത്തിയത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ക്രൂഡ് വില ഇനിയും കുറയും. സ്വര്‍ണവില ഇനിയും കയറും.

ആഗോള വിപണിയില്‍ സ്വര്‍ണവില 4730 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വില ഉയര്‍ന്നത്. മാത്രമല്ല, രൂപയുടെ മൂല്യം അല്‍പ്പം കയറി. ഡോളര്‍ സൂചിക ഇടിയുകയാണ്. ഡോളര്‍ മൂല്യം ഇടിഞ്ഞാല്‍ രൂപ ഉള്‍പ്പെടെ എല്ലാ കറന്‍സികളും മൂല്യം ഉയരും. ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് വര്‍ധിക്കുമ്പോഴാണ് സ്വര്‍ണവില കയറുക.
ഡോളര്‍ സൂചിക 98ല്‍ താഴെ എത്തി. രൂപയുടെ മൂല്യം 94.46 എന്ന നിരക്കിലേക്ക് അല്‍പ്പം മെച്ചപ്പെട്ടു. എങ്കിലും രണ്ടാഴ്ച മുമ്പുള്ള രൂപയുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും വന്‍ തകര്‍ച്ചയിലാണ്. യുഎഇയുടെ മര്‍ബണ്‍, അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ ഇനങ്ങളുടെ വിലയും കുറഞ്ഞിട്ടുണ്ട്. അമേരിക്ക-ഇറാന്‍ യുദ്ധം തീരുമെന്ന് വ്യക്തമായ സൂചന ലഭിച്ചതാണ് ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം.
കേരളത്തില്‍ സ്വര്‍ണവില ഇന്ന് രാവിലെ
22 കാരറ്റ് സ്വര്‍ണം പവന്‍ വില 111800
18 കാരറ്റ് സ്വര്‍ണം പവന്‍ വില 91880
14 കാരറ്റ് സ്വര്‍ണം പവന്‍ വില 71560
9 കാരറ്റ് സ്വര്‍ണം പവന്‍ വില 46120.
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13975
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11485
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8945
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5765
സ്വര്‍ണവില ഉച്ചയ്ക്ക് മുന്നേറി
22 കാരറ്റ് സ്വര്‍ണം പവന്‍ വില 112200
18 കാരറ്റ് സ്വര്‍ണം പവന്‍ വില 92200
14 കാരറ്റ് സ്വര്‍ണം പവന്‍ വില 71800
9 കാരറ്റ് സ്വര്‍ണം പവന്‍ വില 46320
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 14025
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11525
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8975
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5790.















Click it and Unblock the Notifications