സ്വര്‍ണവില ചുവട് മാറ്റി; രണ്ട് തവണ ഇടിഞ്ഞു, മൂന്നാം തവണ കുതിച്ചു, ഇന്ന് വിപണിയില്‍ നടന്നത്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസമായിരുന്നു. ഇന്ന് രണ്ട് തവണയായി പതിനായിരത്തോളം രൂപയാണ് കുറഞ്ഞത്. എന്നാല്‍ വൈകീട്ട് വില ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുതിക്കാന്‍ തുടങ്ങിയതാണ് വൈകീട്ട് വില ഉയരാന്‍ ഇടയാക്കിയത്. ഇത് തുടര്‍ന്നാല്‍ നാളെ കേരളത്തില്‍ വില വീണ്ടും ഉയരും.
1.31 ലക്ഷം രൂപ വരെ ഒരു പവന്‍ സ്വര്‍ണത്തിന് വില എത്തിയിരുന്നു. പിന്നീടാണ് വലിയ ഇടിവ് വന്നത്. 1.07 ലക്ഷം വരെ ഇടിഞ്ഞത് ഉപഭോക്താക്കളില്‍ ആശ്വസമുണ്ടാക്കി. രാജ്യാന്തര വിപണിയില്‍ 5500 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില പിന്നീട് 4600ലേക്ക് ഇടിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ 4750 ഡോളറിലേക്ക് ഉയര്‍ന്നു. ഇതിന്റെ പ്രതിഫനമാണ് കേരളത്തില്‍ കാണുന്നത്.

കേരളത്തില്‍ രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 13890, പവന്‍ വില 111120
18 കാരറ്റ് ഗ്രാം വില 11415, പവന്‍ വില 91320
14 കാരറ്റ് ഗ്രാം വില 8890, പവന്‍ വില 71120
9 കാരറ്റ് ഗ്രാം വില 5730, പവന്‍ വില 45840
ഉച്ചയ്ക്ക് രേഖപ്പെടുത്തിയ വില
22 കാരറ്റ് ഗ്രാം വില 13490, പവന്‍ വില 107920
18 കാരറ്റ് ഗ്രാം വില 11085, പവന്‍ വില 88680
14 കാരറ്റ് ഗ്രാം വില 8635, പവന്‍ വില 69080
9 കാരറ്റ് ഗ്രാം വില 5570, പവന്‍ വില 44560
വൈകീട്ട് രേഖപ്പെടുത്തിയ സ്വര്‍ണ വില
22 കാരറ്റ് ഗ്രാം വില 13740, പവന്‍ വില 109920
18 കാരറ്റ് ഗ്രാം വില 11290, പവന്‍ വില 90320
14 കാരറ്റ് ഗ്രാം വില 8795, പവന്‍ വില 70360
9 കാരറ്റ് ഗ്രാം വില 5670, പവന്‍ വില 45360.
ഇന്ന് രാവിലെ 22 കാരറ്റ് ഗ്രാമിന് 830 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 400 രൂപ കുറഞ്ഞു. വൈകീട്ട് 250 രൂപ വര്‍ധിക്കുകയാണ് ചെയ്തത്. രാവിലെയും ഉച്ചയ്ക്കുമായി 9840 രൂപ കുറഞ്ഞ ശേഷമാണ് വൈകീട്ട് 2000 രൂപ പവന് വര്‍ധിച്ചത്. വിറ്റഴിച്ച് ലാഭം കൊയ്യല്‍ ശക്തമായതാണ് വില കുത്തനെ ഇടിയാന്‍ ഒരു കാരണം. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications