സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വൈകീട്ട് വില മാറി, ഇനിയും കുറയട്ടെ എന്ന് ഉപഭോക്താക്കള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നലെ രണ്ട് തവണയായി കുറഞ്ഞ സ്വര്‍ണവില ഇന്നും രണ്ടു തവണ ഇടിഞ്ഞു. ഇന്ന് രാവിലെ 200 രൂപയാണ് കുറഞ്ഞത് എങ്കില്‍ വൈകീട്ട് 1040 രൂപ കുറഞ്ഞു. ജ്വല്ലറികളില്‍ നിരവധി പേരാണ് വില അന്വേഷിച്ചു വിളിക്കുന്നത്. ഇനിയും കുറയുമോ എന്നാണ് പലരുടെയും ചോദ്യം. വില കുറയാനാണ് സാധ്യത എന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

വില കുറഞ്ഞാല്‍ വ്യാപാരം ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. വില ഉയരുന്ന വേളയിലും സ്വര്‍ണത്തിന്റെ ഇടപാടില്‍ കാര്യമായ മാറ്റമുണ്ടാകില്ല. എന്നാല്‍ ബാര്‍, കോയിന്‍ ഇടപാടാണ് ഈ വേളയില്‍ കൂടുക. വില കുറയുമ്പോഴാണ് ആഭരണ വ്യാപാരം ശക്തിപ്പെടുക. ആഭരണം വാങ്ങാന്‍ കൂടുതല്‍ പേര്‍ എത്തിയാലാണ് ജ്വല്ലറി വ്യാപാരികള്‍ക്ക് നേട്ടം.

gold price kerala june24

കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില

22 കാരറ്റ് ഗ്രാം വില 13230, പവന്‍ വില 105840
18 കാരറ്റ് ഗ്രാം വില 10875, പവന്‍ വില 87000
14 കാരറ്റ് ഗ്രാം വില 8470, പവന്‍ വില 67760
9 കാരറ്റ് ഗ്രാം വില 5460, പവന്‍ വില 43680
വെള്ളി ഗ്രാം വില 245

വൈകീട്ട് വില വീണ്ടും കുറഞ്ഞു

22 കാരറ്റ് ഗ്രാം വില 13100, പവന്‍ വില 104800
18 കാരറ്റ് ഗ്രാം വില 10770, പവന്‍ വില 86160
14 കാരറ്റ് ഗ്രാം വില 8385, പവന്‍ വില 67080
9 കാരറ്റ് ഗ്രാം വില 5410, പവന്‍ വില 43280.

കേരളത്തില്‍ ഇന്ന് രാവിലെ 200 രൂപയാണ് ഒരു പവന് കുറഞ്ഞത്. വൈകീട്ട 1040 രൂപയും കുറഞ്ഞു. ഇന്നലെ 2000 രൂപയ്ക്ക് മുകളില്‍ വില കുറഞ്ഞിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 114560 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 9760 രൂപ കൂടുതലാണിത്. അതായത്, ഇന്ന് വാങ്ങുന്നവര്‍ക്ക് ഇത്രയും രൂപ ലാഭമാണ്.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4000 ഡോളറായി കുറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 74 ഡോളറായി താഴ്ന്നു. ഡോളര്‍ സൂചിക കുതിച്ച് 100ന് മുകളിലെത്തിയിരിക്കുന്നു. രൂപയുടെ മൂല്യം 94.40 എന്ന നിരക്കിലേക്ക് അല്‍പ്പം ശക്തിപ്പെട്ടു. ഡോളര്‍ സൂചിക ഇനിയും ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഇനിയും താഴും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+