Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞു; ഇതാണ് കാരണം, ആശങ്ക നീങ്ങിയിട്ടില്ല, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയില്‍ വില താഴ്ന്നതിന് പിന്നാലെയാണ് കേരളത്തിലും വില കുറഞ്ഞത്. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. അമേരിക്ക വ്യാപാര രംഗത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ആശങ്കയായി നിലനില്‍ക്കുന്നുണ്ട്. അതേസമയം, കേരളത്തില്‍ വില കുറഞ്ഞത് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്.

ഡോളര്‍ മൂല്യത്തില്‍ വന്ന ഉയര്‍ച്ചയാണ് ഇന്ന് സ്വര്‍ണവില താഴ്ത്തിയത്. ഡോളര്‍ ഇനിയും മുന്നേറിയാല്‍ സ്വര്‍ണവില കുറഞ്ഞേക്കാം. എന്നാല്‍ വ്യാപാര രംഗത്ത് വലിയ ആശങ്കയാണ് ഇപ്പോഴും. ഇന്തോനേഷ്യയുമായി തയ്യാറാക്കിയ വ്യാപാര കരാര്‍ അമേരിക്കക്ക് വലിയ നേട്ടമാണ് സമ്മാനിച്ചത്. ഇന്തോനേഷ്യ ശരിക്കും കീഴടങ്ങിയ പോലെ ആയി കരാര്‍. ഇത് മറ്റു രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പായി വിലയിരുത്തുന്നു.

gold price kerala july16

അമേരിക്ക ഇന്തോനേഷ്യയിലേക്ക് അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഉണ്ടാകില്ല. നിശ്ചിത ചരക്കുകള്‍ നിര്‍ബന്ധമായും വാങ്ങുകയും വേണം. എന്നാല്‍ ഇന്തോനേഷ്യ അമേരിക്കയിലേക്ക് അയക്കുന്ന ചരക്കുകള്‍ക്ക് 19 ശതമാനം നികുതി ചുമത്തുകയും ചെയ്തു. ഈ കരാര്‍ അമേരിക്കക്ക് വലിയ നേട്ടമാണ്. സമാനമായ നിലപാട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക സ്വീകരിക്കുമോ എന്നാണ് ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ വ്യാപാര രംഗം പ്രതിസന്ധിയിലാകും.

എന്നാല്‍ അമേരിക്കയുടെ ഈ നീക്കം ഡോളറിന്റെ മൂല്യം വര്‍ധിപ്പിച്ചു. ഡോളര്‍ സൂചിക 99ലേക്ക് അടുക്കുകയാണ്. ആഴ്ചകള്‍ക്ക് ശേഷമാണ് ഡോളറിന്റെ ഈ മുന്നേറ്റം. അതുകൊണ്ടുതന്നെ സ്വര്‍ണവില കുറയുകയും ചെയ്തു. കാരണം മറ്റു കറന്‍സികളുടെ മൂല്യം ഇടിയുകയും ഡോളറിന്റെ മൂല്യം കൂടുകയും ചെയ്തു. മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയാണ്.

ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9100 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 72800 രൂപയും. 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7465 രൂപയായി. 35 രൂപയാണ് താഴ്ന്നത്. ഈ കാരറ്റിലുള്ള സ്വര്‍ണം ഒരു പവന്‍ കിട്ടാന്‍ 59720 രൂപ കൊടുക്കണം. ആഭരണം ലഭിക്കണമെങ്കില്‍ 66000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3334 ഡോളറാണ്.

24, 22, 18 കാരറ്റിലുള്ള ആഭരണങ്ങളാണ് കേരളത്തില്‍ പ്രചാരണത്തിലുള്ളത്. 24 കാരറ്റില്‍ കോയിനും ബാറുകളുമാണ് ലഭിക്കുക. അതേസമയം, 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും കിട്ടും. 18 കാരറ്റില്‍ ആഭരണം മാത്രമാണ് ലഭിക്കുക. എത്രത്തോളം സ്വര്‍ണവും മറ്റു ലോഹങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് കണക്കാക്കിയാണ് കാരറ്റുകള്‍ തരം തിരിക്കുന്നത്.

ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കണം. അതുകൊണ്ടുതന്നെ ലാഭം ലക്ഷ്യമിട്ട് സ്വര്‍ണം വാങ്ങിവയ്ക്കുന്നവര്‍ക്ക് നല്ലത് 24 കാരറ്റാണ്. ഏതെങ്കിലും വേളയില്‍ തിരിച്ചുവില്‍ക്കുകയാണെങ്കില്‍ മാര്‍ക്കറ്റ് വില കിട്ടും. ആഭരണങ്ങള്‍ക്ക് വില്‍ക്കുന്ന വേളയില്‍ ഒരു പവന് 6000 രൂപ വരെ നഷ്ടം പ്രതീക്ഷിക്കാം. പണിക്കൂലി, ജിഎസ്ടി എന്നിവയ്ക്ക് പുറമെ മാര്‍ക്കറ്റ് വിലയുടെ 2 ശതമാനം മൂല്യം കുറയുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+