സ്വര്‍ണവില ഇന്നും കുറഞ്ഞു; ഒരു പവന് ആഭരണം 75000 രൂപയ്ക്ക് കിട്ടാന്‍ ഇതാണ് വഴി, ഇന്നത്തെ ഗ്രാം വില
കൊച്ചി: കേരളത്തിലെ സ്വര്‍ണ പ്രേമികളെ ഞെട്ടിച്ച് ചൊവ്വാഴ്ച വലിയ തോതില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. 1800 രൂപയാണ് ഇന്നലെ രാവിലെ ഉയര്‍ന്നന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 320 രൂപ കുറഞ്ഞു. ഇന്ന് രാവിലെ സ്വര്‍ണവില വീണ്ടും താഴ്ന്നു. അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര രംഗത്തെ അകല്‍ച്ച കുറച്ചേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയത് വിപണിക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് അല്‍പ്പം കുറവ് വന്നിട്ടുണ്ട്. ഡോളര്‍ സൂചിക കാര്യമായ മുന്നേറ്റം നടത്തുന്നില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഉയരുന്നില്ല. ക്രൂഡ് ഓയില്‍ വില ഉയരാതെ നില്‍ക്കുകയാണ്. അതേസമയം, ഓഹരി വിപണി മുന്നേറ്റം നടത്തുന്നുണ്ട് എന്നതാണ് ഇന്നത്തെ പ്രധാന വിവരം. ഇനി ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11505 രൂപയായി. ഒരു പവന് 92040 രൂപയുമായി. 92000 കടന്ന് നില്ക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. മുന്നേറുന്ന വേളയിലെ വലിയ കുതിപ്പ് വില കുറയുമ്പോള്‍ കാണുന്നില്ല. നാമമാത്രമായ ഇടിവാണ് സംഭവിക്കുന്നത്. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്നും വര്‍ധനയുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 165 രൂപയായി.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 9465 രൂപയായി. ഒരു പവന് 75720 രൂപയാണ് വില. ആഭരണം മാത്രമാണ് ഈ കാരറ്റില്‍ ലഭിക്കുക. ബാറുകളോ കോയിനുകളോ കിട്ടില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്വര്‍ണം മികച്ചതാണ്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഇതില്‍ ലഭിക്കുക. നികുതി, പണിക്കൂലി അധികമായി ചെലവ് വരും.
14, 9 കാരറ്റ് സ്വര്‍ണവില
14 കാരറ്റ് സ്വര്‍ണത്തിന് ഇതിനേക്കാള്‍ വില കുറയും. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 58960 രൂപയും. 18 കാരറ്റില്‍ 75 ശതമാനം സ്വര്‍ണം ഉണ്ടാകുമ്പോള്‍ 14 കാരറ്റില്‍ 58 ശതമാനമാണ് സ്വര്‍ണമുണ്ടാകുക. ബാക്കി ചെമ്പ്, വെള്ളി എന്നിവയായിരിക്കും. ആഭരണങ്ങള്‍ക്ക് കരുത്തും ഈടും നല്കാന് ഇത് സഹായിക്കും.
വളരെ കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം ഒമ്പത് കാരറ്റിന്റേതാണ്. ഒരു ഗ്രാമിന് 4755 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഒരു പവന് 38040 രൂപയുമാണ്. ഇതില്‍ 37.5 ശതമാനമാണ് സ്വര്‍ണമുണ്ടാകുക. ബാക്കി മറ്റു ലോഹങ്ങളായിരിക്കും. 22 കാരറ്റില്‍ കുറവുള്ള ആഭരണങ്ങള്‍ വേഗത്തില്‍ മങ്ങലേല്‍ക്കുമെന്ന് പറയാറുണ്ട്. മാത്രമല്ല, പണിക്കൂലി കൂടുതലാണ് എന്നതും എടുത്തു പറയണം.
സാധാരണ മലയാളികള്‍ സ്വര്‍ണം വാങ്ങുന്നത് അലങ്കാരത്തിന് മാത്രമല്ല, ആവശ്യം വരുമ്പോള്‍ ബാങ്കില്‍ പണയം വെക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. എന്നാല്‍ 22 കാരറ്റില്‍ താഴെയുള്ള ആഭരണങ്ങള്‍ ബാങ്കില്‍ പണയത്തിന് ഈടായി സ്വീകരിക്കില്ല. 22 കാരറ്റിലെ ആഭരണങ്ങളും കോയിനുകളും മാത്രമാണ് ഗോള്‍ഡ് ലോണിന് ഈടായി സ്വീകരിക്കുക.
-
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications