സ്വര്‍ണവില കുത്തനെ താഴോട്ട്; ആഭരണം വാങ്ങാന്‍ നല്ല അവസരം, ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. പശ്ചിമേഷ്യയില്‍ സമാധാന അന്തരീക്ഷം രൂപപ്പെടാത്തതാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില വീണ്ടും കുതിക്കുകയാണ്. ഡോളറിന്റെ മൂല്യവും വര്‍ധിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്ന് കൊണ്ടിരിക്കുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും വില കുറയാന്‍ കാരണം.
ക്രൂഡ് ഓയില്‍ വില ഉയരാനുള്ള സാഹചര്യമാണ് വിപണിയിലുള്ളത്. അതുകൊണ്ടുതന്നെ ഡോളര്‍ മൂല്യം വര്‍ധിക്കുകയും രൂപയുടെ മൂല്യം താഴുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്വര്‍ണവില കൂടുതല്‍ ഇടിയാനാണ് സാധ്യത. രാജ്യങ്ങളും വന്‍കിട നിക്ഷേപകരും ബോണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സ്വര്‍ണത്തെ കൈവിട്ടുള്ള നീക്കങ്ങളാണ് വിപണിയില്‍ പുരോഗമിക്കുന്നത്.

കേരളത്തില്‍ തിങ്കളാഴ്ച വൈകീട്ട് ഒരു പവന്‍ സ്വര്‍ണത്തിന് 112720 രൂപയായിരുന്നു വില. ഇന്ന് രാവിലെ 520 രൂപ കുറഞ്ഞ് 112200 രൂപയായി. ഉച്ചയ്ക്ക് ശേഷം 800 രൂപ കുറഞ്ഞ് 111400 രൂപയായി. സ്വര്‍ണവില കുറഞ്ഞു വരുന്നത് ആഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. കുറഞ്ഞ വിലയ്ക്ക് ആഭരണം സ്വന്തമാക്കാന്‍ സാധിക്കും. മാത്രമല്ല, അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിച്ച് നേട്ടം കൊയ്യാനും പറ്റും.
സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13925, പവന്‍ വില 111400
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11445, പവന്‍ വില 91560
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8910, പവന്‍ വില 71280
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5745, പവന്‍ വില 45960
ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 111 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 98.75 ആയി മുന്നേറി. രൂപയുടെ മൂല്യം 94.58 ആയി കുറഞ്ഞു. ആഗോള സ്വര്‍ണവില 4600 ഡോളറായി ഇടിഞ്ഞു. ഇതാണ് കേരളത്തിലും വില കുറയാന്‍ കാരണം. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നു എന്ന് മാത്രമല്ല, പലയിടത്തും സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.21 ലക്ഷം രൂപയ്ക്ക് താഴെയാകും ഇന്നത്തെ ചെലവ്. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഉപഭോക്താവ് അധികമായി നല്‍കേണ്ടതുണ്ട്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 260 രൂപയാണ്. പത്ത് ഗ്രാമിന് 2600 രൂപ നല്‍കണം. നിലവിലെ വിപണി സാഹചര്യം തുടര്‍ന്നാല്‍ കേരളത്തില്‍ വരും ദിവസങ്ങളിലും സ്വര്‍ണ വില കുറയും.















Click it and Unblock the Notifications