സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; അപ്രതീക്ഷിതമായി വില കുറഞ്ഞു, രക്ഷ നല്‍കിയത് രൂപ, ഇന്നത്തെ പവന്‍ വില
കൊച്ചി: സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മാറ്റം. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇതേ തുടര്‍ന്ന് കേരളത്തിലും വില ഉയരേണ്ടതാണ്. എന്നാല്‍ സംസ്ഥാനത്ത് സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഉണ്ടായ മുന്നേറ്റമാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. ഇത് താല്‍ക്കാലികമായ മാറ്റമാണ് എന്ന് പ്രതീക്ഷിക്കുന്നു. വൈകാതെ ആഗോള വിപണിക്ക് അനുസരിച്ച മാറ്റത്തിലേക്ക് സ്വര്‍ണം വന്നേക്കും.
ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ എല്ലാ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. രൂപ നടത്തിയ വന്‍ മുന്നേറ്റം കാരണം ഇറക്കുമതി ചെലവ് കുറഞ്ഞതാണ് സ്വര്‍ണത്തിന്റെ നിരക്ക് കുറയാന്‍ സഹായിച്ചത്. രൂപയുടെ മൂല്യം കൂടാന്‍ കാരണം ആര്‍ബിഐ ആണ്.

ക്രൂഡ് ഓയില്‍ വാങ്ങുന്നതിനാണ് ഡോളര്‍ വലിയ തോതില്‍ ചെലവാകുന്നത്. ക്രൂഡ് വില ഉയര്‍ന്നതോടെ കൂടുതല്‍ ഡോളര്‍ വേണ്ടി വന്നു. എണ്ണ കമ്പനികള്‍ക്ക് ആവശ്യമുള്ള ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. ഡെറിവേറ്റീവ് ഇടപാട് പരിധി പത്ത് കോടിയില്‍ നിന്ന് അര കോടിയാക്കി ചുരുക്കി. വിദേശ നാണയ ഡെറിവേറ്റീവ് വില്‍പ്പനയ്ക്ക് 20 ശതമാനം കരുതല്‍ ധനം സൂക്ഷിക്കണം എന്ന ഉപാധിയും ആര്‍ബിഐ മുന്നോട്ട് വച്ചു. ഇതെല്ലാം രൂപയ്ക്ക് ഉത്തേജനമായി.
ഇതോടെ 96.78ലായിരുന്ന രൂപ ഇന്ന് രാവിലെ 95.90 എന്ന നിരക്കിലെക്ക് നില മെച്ചപ്പെടുത്തി. ഡോളര്‍ സൂചിക 102 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 103 ഡോളറായി കുറഞ്ഞതും രൂപയ്ക്ക് നേട്ടമായി. ആഗോള വിപണിയില്‍ സ്വര്‍ണവില 4205 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ കേരളത്തില്‍ വില 320 രൂപ കുറയുകയാണ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 13840, പവന്‍ വില 110720
18 കാരറ്റ് ഗ്രാം വില 11370, പവന്‍ വില 90960
14 കാരറ്റ് ഗ്രാം വില 8855, പവന്‍ വില 70840
9 കാരറ്റ് ഗ്രാം വില 5710, പവന്‍ വില 45680
വെള്ളി ഗ്രാം വില 240 രൂപ.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.20 ലക്ഷം രൂപയില്‍ താഴെയാകും ചെലവ് വരിക. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം കുറച്ചുള്ള തുക ജ്വല്ലറികള്‍ നല്‍കിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ ആഭരണങ്ങള്‍ ജ്വല്ലറികള്‍ തിരിച്ചെടുക്കുക.


Click it and Unblock the Notifications
