സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേട്ടം, പവന് വില അറിയാം
കൊച്ചി: സ്വര്‍ണാഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനം, കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഒരു പവന് 1120 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്. അല്‍പ്പം കൂടി വില താഴ്ന്നാല്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തും. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. രൂപയുടെ മൂല്യം കുറഞ്ഞതാണ് ഇന്ന് വിപണി നേരിടുന്ന തിരിച്ചടി.
ഡോളര്‍ സൂചിക കുതിക്കുന്നത് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണമാണ്. 101.15 എന്ന നിരക്കിലാണ് ഡോളര്‍. രൂപയുടെ മൂല്യം 95.85 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. അതായത്, ഒരു ഡോളര്‍ കിട്ടണം എങ്കില്‍ 95.85 രൂപ നല്‍കണം. രൂപയുടെ മൂല്യം സമീപകാലത്ത് കുത്തനെ ഇടിഞ്ഞത് ഇന്ത്യന്‍ വിപണിക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 111960 രൂപയാണ് വില. ഒരു ഗ്രാമിന് 13995 രൂപയും. പവന് 1120 രൂപയും ഗ്രാമിന് 140 രൂപയുമാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4283 ഡോളറാണ് പുതിയ വില. അതേസമയം, വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11500 രൂപയും പവന് 92000 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8955 രൂപയും പവന് 71640 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5775 രൂപയും പവന് 46200 രൂപയുമാണ് വില. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.21 ലക്ഷം രൂപ ചെലവായേക്കും. പഴയ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് രണ്ട് ശതമാനം കുറച്ചുള്ള സംഖ്യ കിട്ടിയേക്കും.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 111480 രൂപയാണ്. ഇന്നത്തെ വിലയില്‍ നിന്ന് 480 രൂപ കൂടി കുറഞ്ഞാല്‍ ഈ നിരക്കിലെത്തും. സ്വര്‍ണവിലയില്‍ ഇനിയും കുറവ് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേരിയ ഇടിവ് മാത്രം പ്രതീക്ഷിച്ചാല്‍ മതി. വന്‍തോതില്‍ വില കുറയുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല.
വിപണിയെ താളംതെറ്റിക്കുന്നത് ഇറാന് യുദ്ധമാണ്. അമേരിക്കയും ഇറാനും ഇപ്പോഴും വാക്കുകളില്‍ കൊമ്പു കോര്‍ക്കുകയാണ്. ഹോര്‍മുസ് കടല്പാത തുറക്കുകയും എണ്ണ വ്യാപാരം സുഗമമായി നടക്കുകയും ചെയ്താല്‍ സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും. വ്യാപാരം മെച്ചപ്പെട്ടാല്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് കാരണം. ഓഹരി വിപണിയിലെ മുന്നേറ്റത്തിനും ആഗോള വ്യാപാര സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്.


Click it and Unblock the Notifications
