Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞു: ഇന്ന് കുറഞ്ഞത് 10000 രൂപയ്ക്കടുത്ത്, വില1 ലക്ഷത്തിന് താഴേക്ക്?

ജനവരി 29 നാണ് സ്വർണ വില 1.31 ലക്ഷം എന്ന റെക്കോഡ് നിലയിലെത്തിയത്. ആഗോള ഭൌമരാഷ്ട്രീയ സാഹചര്യങ്ങളാണ് വിലയിൽ തീപിടിപ്പിച്ചത്. ഇതോടെ വരും ദിവസങ്ങളിലും സ്വർണ വില കുതിച്ചുയരുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഈ പ്രവചനങ്ങളെല്ലാം കാറ്റൽ പറത്തി വില മൂക്ക് കുത്തുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഇന്ന് രാവിലെയുള്ള കനത്ത ഇടിവിന് പിന്നാലെ ഉച്ചയോടെ സ്വർണ വില വീണ്ടും താഴ്ന്നു.

ജനുവരി 29 ന് രാവിലെ 1,31,160 രൂപയായിരുന്നു പവൻ വില. അന്ന് വൈകീട്ട് നേരിയ തോതിൽ വിലയിടിഞ്ഞ് 1,20360 രൂപയിലേക്കെത്തി. 30 ന് സ്വർണം ഒറ്റയടിക്ക് 6000 രൂപയോളം ഇടിഞ്ഞ് 1,24,080 രൂപയായി. തൊട്ടടുത്ത ദിവസമായ 31 നും വില കുത്തനെ താഴേക്ക് പോയി. 1,17,760 രൂപയാണ് പവന് രേഖപ്പെടുത്തിയത്.

gold2-1770021

ഇന്ന് രാവിലെ 6640 രൂപയുടെ ഇടിവാണ് വിലയിൽ രേഖപ്പെടുത്തിയത്.ഗ്രാമിന് 830 രൂപയുടേയും. ഇതോടെ പവൻ വില 1,11,120 രൂപയിലെത്തി. അതിപ്പോൾ ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് 1,07,920 രൂപയായി. 3200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 490 രൂപ ഇടിഞ്ഞ് 13,490 രൂപയിലെത്തി. ഇതോടെ ഇന്ന് മാത്രം 9840 രൂപയുടെ കുറവാണ് കേരളത്തിലെ സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

ആഗോള സ്വർണ വിപണിയിൽ വില കുത്തനെ കുറയുന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. പുതിയ യുഎസ് ഫെഡറൽ റിസർവ് ചെയർമാനെ തിരഞ്ഞെടുക്കാനുള്ള തീരുമാനമാണ് ആഗോള സ്വർണ്ണവില കുറയാൻ പ്രധാന കാരണമായത്. പ്രസിഡൻ്റ് ട്രംപ്, നിലവിലുള്ള ജെറോം പവലിന് പകരം കെവിൻ വാർഷിനെയാണ് ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്.

പണപ്പെരുപ്പ വിഷയത്തിൽ കടുപ്പക്കാരനാണ് വാർഷ് . അദ്ദേഹം പണപ്പെരുപ്പത്തെ പിടിച്ച് നിർത്താനാണ് ശ്രമിക്കുക, പലിശ കുറക്കുന്നതിനോട് അനുകൂല നിലപാട് പുലർത്തുന്ന ആളല്ല. പലിശ നിരക്കുകൾ ഉയർന്നാ, സ്വർണ്ണത്തേക്കാൾ നല്ല വരുമാനം നൽകുന്ന ബോണ്ടുകൾ പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്കാണ് ആളുകൾ മുൻഗണന നൽകുക. അതുകൊണ്ട് തന്നെ വാർഷിൻ്റെ നിയമനം നിക്ഷേപകരുടെ ആശങ്കയകറ്റി. ഇത് യുഎസ് ഡോളർ ശക്തിപ്പെടാൻ കാരണമായി. ഡോളർ ശക്തമാകുമ്പോൾ സ്വർണവില കുറയും. ദുർബലമായ ഫെഡ് നയത്തേയും ഉയർന്ന പണപ്പെരുപ്പത്തേയും ഭയന്ന് നേരത്തെ സ്വർണ്ണം വാങ്ങിയ നിക്ഷേപകരെല്ലാം തന്നെ സ്വർണം വിറ്റ് ലാഭമെടുപ്പ് തുടരുകയാണ്. അതാണിപ്പോൾ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇനിയും വില ഇടിയുമോ?

തുടർച്ചയായ മൂന്ന് ദിവസത്തെ വലിയ ഇടിവ് ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. സ്വർണം വാങ്ങാനിരുന്നവർ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ഇപ്പോഴത്തെ ഇടിവ് താത്കാലികമാണെന്ന് ആവർത്തിക്കുകയാണ് വിദഗ്ധർ. ഒരു പക്ഷെ സ്വർണ വില താത്കാലികമായി ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് പോയേക്കാം. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

പവൻ വില 1,07,920 രൂപയിലേക്ക് വീണെങ്കിലും ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്തുള്ള തുക നൽകണം. അതേസമയം 18 കാരറ്റ് സ്വർണമാണെങ്കിൽ ഗ്രാമിന് 11145 രൂപയ്ക്ക് സ്വന്തമാക്കാം. ഒരു പവന് ഒരു ലക്ഷത്തിൽ താഴെ മാത്രമേ വില വരികയുള്ളൂ. അതിനിടെ സ്വർണം വില ഇനിയും ഉയരുമെന്നതിനാൽ വിൽക്കാനുള്ളവർ അൽപമൊന്ന് കാത്തിരിക്കൂവെന്നാണ് വ്യാപാരികൾ പറയുന്നത്. ക്ഷമിച്ചാൽ ഉയർന്ന വിലക്ക് തന്നെ സ്വർണം വിൽക്കമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+