സ്വര്‍ണം മൂക്കുകുത്തി; ഉച്ചയ്ക്ക് ശേഷം വീണ്ടും വന്‍ ഇടിവ്, അപൂര്‍വം ഈ വില മാറ്റം, പുതിയ നിരക്ക്
കൊച്ചി: രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയാന്‍ തുടങ്ങിയതോടെ കേരളത്തിലും സ്വര്‍ണവില കുറഞ്ഞു. രാവിലെ വലിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. ഇസ്രായേലും ഇറാനും യുദ്ധത്തില്‍ നിന്ന് പിന്തിരിയുന്നതായി കാണിച്ച് വെടിനിര്‍ത്തല്‍ അംഗീകരിച്ചാണ് വിപണിക്ക് ഉണര്‍വേകിയത്.
വരും ദിവസങ്ങളിലും സ്വര്‍ണവില കുറയും എന്ന് ഇതില്‍ നിന്ന് അര്‍ഥമാക്കാന്‍ കഴിയില്ല. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ഇന്ന് നടത്തുന്ന പ്രസ്താവന പ്രധാനമാണ്. പലിശ നിരക്കില്‍ വരുത്താന്‍ പോകുന്ന മാറ്റം ചെയര്‍മാന്‍ സൂചിപ്പിച്ചേക്കും. അതിന് അനുസരിച്ചാകും നാളെ മുതലുള്ള സ്വര്‍ണവിലയിലെ മാറ്റം.

ഇന്ന് രാവിലെ സ്വര്‍ണം പവന് 600 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയായി. പവന് 73240 രൂപയും. വെള്ളിയുടെ വില ഗ്രാമിന് 116 ആയി കുറയുകയും ചെയ്തു. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുകയും ഡോളര്‍ കരുത്ത് കുറയുകയും ചെയ്തതാണ് സ്വര്‍ണവില ഇടിയാന്‍ പ്രധാന കാരണം. ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുറഞ്ഞു.
പുതിയ സ്വര്‍ണവില
ഉച്ചയ്ക്ക് ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപയായി. ഒരു പവന് 72760 രൂപയും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പവന് 73000ത്തിന് താഴേക്ക് എത്തുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 7460 രൂപയിലെത്തി. വെള്ളിയുടെ വില ഉച്ചയ്ക്ക് ശേഷം മാറിയിട്ടില്ല. സ്വര്‍ണവിലയിലെ പുതിയ ഇടിവ് ജ്വല്ലറി രംഗത്തെ സജീവമാക്കുമെന്നാണ് കരുതുന്നത്.
ഇതോടെ ഇന്ന് മാത്രം 1080 രൂപയുടെ കുറവ് ഒരു പവന്‍ സ്വര്‍ണത്തിലുണ്ടായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 74560 രൂപയും കുറഞ്ഞ നിരക്ക് 71360 രൂപയുമാണ്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും ഇടിഞ്ഞേക്കും. ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷം ആദ്യത്തിലും സ്വര്‍ണവിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് അടുത്തിടെ ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിച്ചിരുന്നു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3323 ഡോളറാണ് പുതിയ നിരക്ക്. 3400 വരെ ഉയര്‍ന്ന ശേഷമാണ് ഈ ഇടിവ് എന്നത് എടുത്തു പറയണം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 78500 രൂപ വരെ ചെലവ് വന്നേക്കും. കാരണം, ഏത് ആഭരണത്തിനും ചുരുങ്ങിയ പണിക്കൂലി അഞ്ച് ശതമാനമാണ്. കൂടാതെ മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടതുണ്ട്.
വില കുറയുന്നതില്‍ ജ്വല്ലറി വ്യാപാരികളും സന്തോഷത്തിലാണ്. വില കുതിച്ച സാഹചര്യത്തില്‍ വ്യാപാരം മന്ദഗതിയിലായിരുന്നു. വില കുറയുമ്പോള്‍ കൂടുതല്‍ പേര്‍ ആഭരണം വാങ്ങാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുകയും കുറയും. 70000-71000 രൂപയ്ക്ക് ഇടയിലാകും പഴയ ഒരു പവന്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുക.












Click it and Unblock the Notifications