സ്വർണ വില ഉച്ചയ്ക്ക് ശേഷം കുറഞ്ഞു, കൂടിയതിനേക്കാൾ ഇരട്ടി.. ഒരു പവൻ 40000ത്തിന് വാങ്ങാം, ഇങ്ങനെ
രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ വലിയ ഇടിവുണ്ടായെങ്കിലും രാവിലെ കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് വില 11410 രൂപയായി ഉയർന്നു. പവൻ വിലയിൽ 160 രൂപയും വർധിച്ചു. പവന് ഇതോടെ 91280 രൂപയിലെത്തി. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇതാ സ്വർണ വില ഇതാ കുറഞ്ഞിരിക്കുകയാണ്. രാവിലത്തെ വിലയിൽ നിന്നും ആഗോള വിപണി വില വീണ്ടും ഇടിഞ്ഞതോടെയാണ് കേരളത്തിലും വിലയിൽ കുറവ് രേഖപ്പെടുത്തിയത്.
രാവിലെ 160 രൂപയാണ് കൂടിയതെങ്കിൽ ഉച്ചയ്ക്ക് പവന് 360 രൂപ കുറഞ്ഞു. നിലവിൽ ഒരു പവൻ സ്വർണത്തിന് വില 90920 രൂരപയാണ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയായി.18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,400 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,280 രൂപയും ഒമ്പത് കാരറ്റിന് 20 രൂപ കുറഞ്ഞ് 4,700 രൂപയുമാണ് ഉച്ചയ്ക്ക് വില. ആഗോള വിപണിയിൽ 4,047.92 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ ഡോളർ ശക്തമായതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.

പ്രതീക്ഷിച്ചതിലും മികച്ച തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രകടമായി. ഇതോടെ ഡിസംബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യതകൾ കുറഞ്ഞു. ഇത് സ്വർണത്തിന് വിദേശ നിക്ഷേപകർക്ക് കൂടുതൽ ചെലവേറിയതാക്കി.
അമേരിക്കൻ ഡോളർ ശക്തമായതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞു. ഒക്ടോബറിൽ രേഖപ്പെടുത്തിയ റെക്കോർഡ് നിലയിൽ നിന്ന് മുന്നൂറ് രൂപയോളം കുറഞ്ഞാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഡോളർ ശക്തമായതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.
പ്രതീക്ഷിച്ചതിലും മികച്ച തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രകടമായി. ഇതോടെ ഡിസംബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യതകൾ കുറഞ്ഞു. ഇത് സ്വർണത്തിന് വിദേശ നിക്ഷേപകർക്ക് കൂടുതൽ ചെലവേറിയതാക്കി.
ഒക്ടോബറിൽ ആഗോള സ്വർണ വില ഔൺസിന് 4,530 ഡോളർ എന്ന റെക്കോർഡ് തൊട്ടിരുന്നു. എന്നാൽ നവംബറോടെ നേരിയ തോതിൽ സ്വർണ വില ഇറങ്ങി തുടങ്ങി. നിക്ഷേപകർ ലാഭം ഉറപ്പിച്ചുകൊണ്ട് സ്വർണം വിറ്റഴിക്കാൻ തുടങ്ങിയതാണ് വിലയിടിവിന് ആക്കം കൂട്ടിയത്. യു.എസ്.-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ കുറഞ്ഞതും സ്വർണത്തിന്റെ 'സുരക്ഷിത നിക്ഷേപം' എന്ന ആകർഷണം കുറച്ചു. ഇത് വിലയിടിവിന് മറ്റൊരു കാരണമായി. ഈ ഹ്രസ്വകാല തിരുത്തലുകൾക്കിടയിലും, ഈ വർഷം ഇതുവരെ സ്വർണവിലയിൽ 52 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും ദീർഘകാല പണപ്പെരുപ്പ സമ്മർദ്ദങ്ങളും സ്വർണവിലയെ പിന്തുണയ്ക്കുന്നുണ്ട്.
ഒരു പവൻ 40,000ത്തിന് വാങ്ങാം
സ്വർണാഭരണം വില കുറച്ച് വാങ്ങണമെങ്കിൽ ഇനി ഏക പോംവഴി കുറഞ്ഞ കാരറ്റ് സ്വർണത്തെ ആശ്രയിക്കുകയെന്നതാണ്. അങ്ങനെയെങ്കിൽ ഒരു പവൻ ഏകദേശം 40,000ത്തിന് വാങ്ങണമെങ്കിൽ 9 കാരറ്റ് സ്വർണം വാങ്ങുന്നതായിരിക്കും നല്ലത്. ഇതിന് ഹോൾമാർക്കിംഗ് ഉണ്ടാകുമെങ്കിലും 9 കാരറ്റ് സ്വർണത്തിന് പരിശുദ്ധി കുറവായിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.












Click it and Unblock the Notifications