സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന്‍ വില
കൊച്ചി: രാവിലെ വലിയ തോതില്‍ താഴ്ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഉയര്‍ന്നു. കേരളത്തില്‍ സ്വര്‍ണവില കൂടി. ആഗോള വിപണിയിലെ അസ്ഥിരതയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് സ്വര്‍ണവിപണി മാറി മറിയുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.
പശ്ചിമേഷ്യയില്‍ യുദ്ധത്തിന് അന്ത്യം കുറിച്ചേക്കുമെന്ന തോന്നലാണ് സ്വര്‍ണവില കുറയാന്‍ കാരണം. അതേസമയം, ഏത് സമയവും കാര്യങ്ങള്‍ മാറിയേക്കാമെന്നും കേള്‍ക്കുന്നു. ഹോര്‍മുസ് പാത തുറന്നിരുന്നു എങ്കിലും ഇസ്രായേലിന്റെ പ്രകോപനത്തെ തുടര്‍ന്ന് വീണ്ടും അടച്ചു. ഇറാന്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് ഇനി നിര്‍ണായകം.

ഞായറാഴ്ച പാകിസ്താനില്‍ സമാധാന ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ജെഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘം ഇസ്ലാമാബാദിലെത്തും. എന്നാല്‍ ഇറാനില്‍ നിന്ന ആരാണ് എത്തുക എന്നത് അവ്യക്തമാണ്. ഒരു ഭാഗത്ത് ആക്രമണം നടക്കുമ്പോള്‍ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കുമോ എന്നും വ്യക്തമല്ല. ഇതിനിടെയാണ് സ്വര്‍ണിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നത്.
സ്വര്‍ണവില രാവിലെ രേഖപ്പെടുത്തിയത്
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13885, പവന്‍ വില 111080
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11410, പവന്‍ വില 91280
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8885, പവന്‍ വില 71080
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5730, പവന്‍ വില 45840
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13950, പവന്‍ വില 111600
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11465, പവന്‍ വില 91720
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8925, പവന്‍ വില 71400
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5755, പവന്‍ വില 46040 രൂപ.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഉയര്‍ന്നു. ഇതുപ്രകാരം ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.20 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.11 ലക്ഷം രൂപയ്ക്ക് അടുത്ത് കിട്ടിയേക്കും. രാവിലെ വില കുറഞ്ഞതിന്റെ ആശ്വാസം അല്‍പ്പം നേരം മാത്രമേ നിലനിന്നുള്ളൂ.












Click it and Unblock the Notifications