Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം തകര്‍ന്നടിഞ്ഞു; വന്‍ വിലക്കുറവ്, വിപണിയില്‍ മാറ്റം, ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം

കൊച്ചി: ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ അപ്രതീക്ഷിത മാറ്റമുണ്ടായതോടെ വിപണിയില്‍ ആശാവഹമായ പ്രതിഫലനം. സ്വര്‍ണവില ആഗോള വിപണിയിലും കേരള വിപണിയിലും കുറഞ്ഞു. ക്രൂഡ് ഓയില്‍ വിലയും താഴോട്ട് പോയി. ഡോളര്‍ കരുത്ത് കുറഞ്ഞു. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചു. സ്വര്‍ണവില കുറഞ്ഞത് ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

അതേസമയം, ഇതേ സാഹചര്യം വിപണിയില്‍ നിലനില്‍ക്കുകയാണെങ്കില്‍ വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തി എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിക്ക് ഉണര്‍വേകിയത്. ഓഹരി വിപണിയിലും മുന്നേറ്റം പ്രകടമാണ്. അതേസമയം, വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയിട്ടില്ല എന്ന് ഇറാന്‍ അറിയിച്ചു.

gold price kerala june24-

ഇസ്രായേല്‍ തുടക്കമിട്ട യുദ്ധത്തില്‍ അമേരിക്ക കൂടി ചേരുകയും ഇറാന്‍ ഖത്തറില്‍ ഉള്‍പ്പെടെ അമേരിക്കക്ക് തിരിച്ചടി നല്‍കുകയും ചെയ്ത പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ട്രംപ് നടത്തിയത്. കീഴടങ്ങുന്ന രീതി തങ്ങള്‍ക്കില്ല എന്നും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയിട്ടില്ല എന്നും ഇറാനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില വലിയ അളവില്‍ കുറഞ്ഞു. ഒരു പവന് 600 രൂപ താഴ്ന്നു. ഗ്രാമിന് 75 രൂപയും. രൂപ കരുത്ത് വര്‍ധിപ്പിച്ചതും ഡോളര്‍ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഡോളറിന്റെ കരുത്ത് കുറയ്ക്കുകയും ചെയ്തു. വിപണിയിലെ ഇത്തരം ഓരോ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73240 രൂപയാണ് വില. ഗ്രാമിന് 9155 രൂപയും. അതേസമയം, 18 കാരറ്റ് സ്വര്‍ണ ഗ്രാമിന് 60 രൂപ കുറഞ്ഞ് 7510 രൂപയായി. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 116 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3352 ഡോളറായി കുറഞ്ഞു. ഇതെല്ലാം പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ വില കുറച്ചത്.

സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്

ഡോളര്‍ സൂചിക വീണ്ടും 98 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം 100ലേക്ക് അടുത്ത ശേഷമാണ് കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 86.18 ആയി മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം 87ലേക്ക് കൂപ്പുകുത്തുന്ന സൂചന നല്‍കിയ ശേഷം നില മെച്ചപ്പെടുത്തുകയായിരുന്നു. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 69 ഡോളറായി കുറഞ്ഞു.

ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. വരും ദിവസങ്ങളില്‍ വില കൂടിയാലും ആശങ്ക ഒഴിവാക്കാനുള്ള മാര്‍ഗമാണിത്. ബുക്ക് ചെയ്യുന്ന സമയത്തെ വില, വാങ്ങുന്ന സമയത്തെ വില എന്നിവയില്‍ കുറവുള്ളത് ഏതാണോ, ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ അഡ്വാന്‍സ് ബുക്കിങിലൂടെ സാധിക്കും.

ബില്ല് സൂക്ഷിച്ചു വയ്ക്കണം, ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, തിരിച്ചു വില്‍ക്കുമ്പോഴുള്ള വില, ബുക്കിങ് കാലാവധി എന്നിവ വ്യക്തമായി ചോദിച്ചിരിക്കണം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ 79500 രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+