സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് സന്തോഷം, പുതിയ പവന്‍ വില
കൊച്ചി: കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. രാവിലെ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണം ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ച് ഇടിയുകയായിരുന്നു. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണിത്. ഇനിയും വില കുറയണം എന്നാണ് ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ആഭരണ വിപണി സജീവമാകണം എങ്കില്‍ വില കുറയേണ്ടതുണ്ട് എന്നാണ് അവരുടെ നിലപാട്.
ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് കേരളത്തില്‍ സ്വര്‍ണ വില കുറയാനുള്ള ഒരു കാരണം. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാത്തതും സ്വര്‍ണവില കുറയാനുള്ള കാരണമാണ്. കൂടുതല്‍ പേര്‍ ബോണ്ട് നിക്ഷേപങ്ങളിലേക്ക് തിരിയുന്നു എന്നാണ് പുതിയ വിവരം. അമേരിക്കന്‍ ഡോളര്‍ മൂല്യം ഉയരുന്നതും സ്വര്‍ണവില കുറയാന്‍ ഇടയാക്കി.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. പിന്നാലെ ഡോളര്‍ സൂചിക നേരിയ തോതില്‍ മുന്നേറുകയാണ്. 100.58 എന്ന നിരക്കിലാണ് ഇപ്പോള്‍ സൂചിക. ഡോളര്‍ കരുത്ത് കൂടിയതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. 4267 ഡോളറാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ പുതിയ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കും.
കേരളത്തില്‍ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13705, പവന്‍ വില 109640
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11265, പവന്‍ വില 90120
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8770, പവന്‍ വില 70160
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5655, പവന്‍ വില 45240
ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 110800 രൂപയായിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1160 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം കുറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 265 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. രൂപയുടെ മൂല്യം 94.31 എന്ന നിരക്കിലേക്ക് മെച്ചപ്പെട്ടത് പ്രതീക്ഷയാണ്. രൂപയുടെ മൂല്യം മെച്ചപ്പെട്ടാല്‍ ഇനിയും സ്വര്‍ണവില കുറയും.
അതേസമയം, ക്രൂഡ് ഓയില്‍ വില കുറയുകയാണ്. 77 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് വില. ഇത് ഇന്ത്യയ്ക്ക് സാമ്പത്തികമായി നേട്ടമാണ്. അതുകൊണ്ടുതന്നെ രൂപയുടെ മൂല്യം മെച്ചപ്പെടാനുള്ള ഒരു കാരണമാണിത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയ്ക്ക് ഇറക്കുമതി വേണ്ടി കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ട സാഹചര്യമുണ്ടാകുമായിരുന്നു. ഈ ആശങ്കയുള്ള സാഹചര്യം യുദ്ധം അവസാനിച്ചതോടെ ഇല്ലാതാകുകയാണ്.















Click it and Unblock the Notifications