സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; വിപണിയില്‍ ട്വിസ്റ്റ്, വില കുറഞ്ഞത് നേട്ടമായി, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ച്ചാല്‍ സ്വര്‍ണവില കൂടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ട അത്രയും കുറയ്ക്കാന്‍ ബാങ്ക് തയ്യാറായില്ല. 25 ബേസിസ് പോയന്റ് മാത്രമാണ് കുറച്ചത്. അതുകൊണ്ടുതന്നെ സ്വര്‍ണവിലയില്‍ കയറ്റമുണ്ടായില്ല എന്ന് മാത്രമല്ല വില കുറയുകയും ചെയ്തു.
ഡോളര്‍ മൂല്യം അല്‍പ്പം മെച്ചപ്പെട്ടതും സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായി. ട്രംപ് പറയുന്ന അളവില്‍ പലിശ നിരക്ക് കൂട്ടുകയാണ് എങ്കില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകൃഷ്ടരാകുമായിരുന്നു. വില കുതിക്കാന്‍ കാരണമാകുകയും ചെയ്യും. എന്നാല്‍ പ്രതീക്ഷിച്ച വര്‍ധനവില്ലാതെ വന്നപ്പോള്‍ വിറ്റഴിക്കല്‍ നടന്നതും സ്വര്‍ണവില കുറയാന്‍ ഇടയാക്കി...

ഡോളര്‍ സൂചിക ഏറെ നാളായി ഇടിഞ്ഞു വരികയാണ്. ഇന്നലെ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ച പിന്നാലെ ഡോളര്‍ അല്‍പ്പം മെച്ചപ്പെട്ടു. ഇപ്പോള്‍ 97.05 എന്ന നിരക്കിലാണ് ഡോളര്‍. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിച്ചതാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കിയത്. ആളുകളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതോടെ വിപണി കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം രണ്ട് തവണ കൂടി പലിശ നിരക്ക് കുറയ്ക്കും.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു. 81520 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10190 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 8370 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 6520 രൂപയാണ് ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4205 രൂപ നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 2 രൂപ കുറഞ്ഞ് 135 രൂപയായി. രാജ്യാന്തര വിപണിയില്‍ 3700 കടന്ന് കുതിച്ച സ്വര്‍ണം നിലവില്‍ 3659 ഡോളറായി കുറഞ്ഞു.
സ്വര്‍ണം വില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്. പിന്നീട് വില കൂടിയാലും ആശങ്ക വേണ്ട. മത്രമല്ല, പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കും. വില വീണ്ടും കുറഞ്ഞാല്‍ ആ വിലയ്ക്ക് ആഭരണം വാങ്ങുകയും ചെയ്യാം. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ വില പേശേണ്ടി വരും. പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്ന് സൂചനയുള്ളതിനാല്‍ സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ട്.
ഒരു പവന്‍ ആഭരണത്തിന്റെ വില
ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ഡോളര്‍ കരുത്ത് കൂടിയപ്പോള്‍ നേരിയ ഇടിവുണ്ടായി. ഇന്ന് 87.94 എന്ന നിരക്കിലാണ് രൂപ. രൂപയുടെ മൂല്യം കൂടിയാല്‍ സ്വര്‍ണവില കുറയും. ഇത് ഇന്ത്യയുടെ വ്യാപാര ശക്തിയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. പണപ്പെരുപ്പം കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. അമേരിക്കയുമായി വൈകാതെ ഇന്ത്യ വ്യാപാര ധാരണയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. 67.90 ഡോളര്‍ ആണ് ബ്രെന്റ് ക്രൂഡ് ബാരല്‍ വില. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 88500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ആഭരണം വാങ്ങുന്നവര്‍ ഹാള്‍മാര്‍ക്കിങ് ഇല്ലേ എന്ന് ഉറപ്പാക്കണം. സ്വര്‍ണത്തിന്റെ പരിശുദ്ധിയും അംഗീകാരവും വ്യക്തമാക്കുന്നതാണ് ഹാള്‍മാര്‍ക്കിങ്.












Click it and Unblock the Notifications