Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഞെട്ടിച്ചു; വിലയില്‍ വന്‍ കുതിപ്പ്, ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചത് ഇത്ര, രണ്ട് കാരണങ്ങള്‍

കൊച്ചി: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം വന്‍ വര്‍ധനവ്. രാവിലെ വില കൂടിയതിന് പുറമെയാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടിയത്. അന്തര്‍ദേശീയ വിപണിയില്‍ വില തുടര്‍ച്ചയായി ഉയരുന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും കൂടും. പ്രധാനമായും വില വര്‍ധിക്കാന്‍ രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

ഡോളര്‍ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞു വരുന്നു എന്നത് സ്വര്‍ണവില കൂടാനുള്ള ഒരു കാരണമാണ്. മറ്റൊന്ന് അന്തര്‍ദേശീയ വിപണിയില്‍ വില വര്‍ധിക്കുന്നതാണ് കാരണം. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി എന്നതാണ് എടുത്തു പറയേണ്ട കാര്യം. അമേരിക്കയുടെ ചുങ്കപ്പോര് ഉടന്‍ അവസാനിക്കില്ല, പലിശ നിരക്കില്‍ മാറ്റത്തിന് സാധ്യതയുണ്ട് എന്നീ പ്രചാരണങ്ങളും സ്വര്‍ണ വില ഉയര്‍ത്തി.

gold price kerala june2 new-

ഇന്ന് രാവിലെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71600 രൂപയും ഗ്രാമിന് 8950 രൂപയുമായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചിരുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7340 രൂപയില്‍ എത്തുകയും ചെയ്തു. ഈ വേളയില്‍ രാജ്യാന്തര വിപണിയിലെ സ്വര്‍ണവില 3300 ഡോളര്‍ ആയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്ഥിതി മാറി.

ഉച്ചയ്ക്ക് ശേഷമുള്ള സ്വര്‍ണവില

72480 രൂപയാണ് ഉച്ചയ്ക്ക് ശേഷം ഒരു പവന്റെ വില. 880 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 9060 രൂപയുമായി. രാവിലെയും ഉച്ചയ്ക്കുമായി ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപ കൂടി. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വിലയില്‍ 90 രൂപ വര്‍ധിച്ച് 7430 ആയി ഉയര്‍ന്നു. രാജ്യാന്തര വില 3353 ഡോളര്‍ ആയി. വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 109 രൂപ തന്നെയാണ്.

ഡോളര്‍ മൂല്യം തുടര്‍ച്ചയായി കുറയുന്നതാണ് സ്വര്‍ണവില വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണം. 98.70 ആണ് ഡോളര്‍ സൂചിക. രാവിലെ രേഖപ്പെടുത്തിയതിനേക്കാള്‍ വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഇതോടെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം കൂടുതല്‍ വാങ്ങാന്‍ സാധിക്കും. വിപണിയില്‍ ആവശ്യക്കാര്‍ ഏറുകയും വില വര്‍ധിക്കുകയുമാണ് ചെയ്യുന്നത്. വരുംദിവസങ്ങളിലും ഇതേ രീതി തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കൂടും. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ഡോളറിനെതിരെ 85.35 ആണ് പുതിയ നിരക്ക്.

സ്വര്‍ണവില തീരുമാനിക്കുന്നത് ഇങ്ങനെ

രാജ്യാന്തര സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക. സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വില കൂടിയ സാഹചര്യത്തില്‍ പഴയ സ്വര്‍ണത്തിനും ഉയര്‍ന്ന മൂല്യം ലഭിക്കും. ചുരുങ്ങിയത് 70000 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് കിട്ടും.

എന്നാല്‍ പുതിയ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് വലിയ തുക ചെലവാകും. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ചേരുന്നതിനാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 78500 രൂപ വരെ പ്രതീക്ഷിക്കാം. യുക്രൈന്‍-റഷ്യ യുദ്ധസാഹചര്യം വീണ്ടും കലുഷിതമാകുന്നത് വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഇസ്രായേല്‍ പലസ്തീന്‍ വിഷയവും സങ്കീര്‍ണമാണ്. അതിന് പുറമെയാണ് അമേരിക്കയുടെ അധിക ചുങ്കവും വ്യാപാര പോരും. നിക്ഷേപകര്‍ ആശങ്കയിലാകുമ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടി പണം സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോഴാണ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നതും വില കൂടുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+