സ്വര്‍ണവില വര്‍ധിച്ചു; ആഭരണത്തിന് എത്ര രൂപ ചെലവ് വരും? പഴയ സ്വര്‍ണം വില്‍ക്കുന്നോ, ഇന്നത്തെ വില

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഇന്നലെ രാവിലെ നേരിയ തോതിലും ഉച്ചയ്ക്ക് ശേഷം വലിയ അളവിലും വില വര്‍ധിച്ച പിന്നാലെയാണ് ഇന്നത്തെ മുന്നേറ്റം. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും മാത്രമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, സ്വര്‍ണവില വര്‍ധിക്കാനുള്ള സാധ്യതകള്‍ വിപണിയിലുണ്ട്.

ഡോളര്‍ സൂചികയില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട്. രൂപയുടെ മൂല്യം 96ന് അടുത്തെത്തി നില്‍ക്കുന്നു. ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലാണ്. ഇറാന്റെ വിമാന സര്‍വീസ് ലക്ഷ്യമിട്ട് പുതിയ ഉപരോധം പ്രഖ്യാപിച്ചിരിക്കുയാണ് അമേരിക്ക. യമനില്‍ സംഘര്‍ഷത്തിന് കുറവില്ല. സൗദി സേനയെ സഹായിക്കാന്‍ തയ്യാറാണ് എന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇതെല്ലാമാണ് ഇന്നത്തെ വിപണി-രാഷ്ട്രീയ സാഹചര്യം. ഇതെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കും.

gold price kerala september22

ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 14185, പവന്‍ വില 113480
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11655, പവന്‍ വില 93240
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9075, പവന്‍ വില 72600
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5855, പവന്‍ വില 46840
വെള്ളി ഗ്രാം വില 250.

ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് ചുരുങ്ങിയത് 1.22 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. ആഭരണത്തിന്റെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോഴാണിത്. ഒക്ടോബര്‍ 15 മുതല്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപ വരെ അധികമായി ഈടാക്കിയേക്കും. ഇത് വ്യാപാരികളാണ് നല്‍കേണ്ടതെങ്കിലും ഉപഭോക്താവിന് മേല്‍ ഭാരമെത്താനാണ് സാധ്യത.

അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇന്ന് പവന് 1.13 ലക്ഷം രൂപയ്ക്ക് അടുത്ത് ലഭിച്ചേക്കാം. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുക. വാങ്ങിയ സമയത്ത് നല്‍കിയ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം പഴയ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ ഉപഭോക്താവിന് നഷ്ടമാകും. അതായത്, ഇന്ന് ആഭരണം വാങ്ങി ദിവസങ്ങള്‍ കഴിഞ്ഞ് മടക്കി വിറ്റാലും പവന് 8000 രൂപയോളം നഷ്ടം വരും.

ഉയര്‍ന്ന വില കൊടുത്ത് ആഭരണം വാങ്ങാന്‍ സാധിക്കാത്തവര്‍ താഴ്ന്ന കാരറ്റിലുള്ള ആഭരണങ്ങളെ ആശ്രയിക്കുന്നുണ്ട്. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റുകളില്‍ ലഭിക്കുക. ഇവയ്ക്ക് പണിക്കൂലി അല്‍പ്പം കൂടുതലായിരിക്കും. എന്നാല്‍ വ്യത്യസ്തമായ ഡിസൈനുകള്‍ എല്ലാ ജ്വല്ലറികളിലും ലഭ്യമാണ്. ഇവ ഗോള്‍ഡ് ലോണ്‍ എടുക്കുമ്പോള്‍ ബാങ്കുകള്‍ ഈടായി സ്വീകരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma