Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില തകർന്നടിയുന്നു: ആഭരണം വാങ്ങാൻ ഇന്ന് മികച്ച സമയം, 22 കാരറ്റ്, 18 കാരറ്റ് വില അറിയാം

സംസ്ഥാനത്ത് സ്വർണ വില വീണ്ടും .ആഗോള വിപണിയിൽ വില ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്ന് ഗ്രാമിന് രൂപയാണ് ഇടിഞ്ഞത്. ഇതോടെ സ്വർണം ഇനി ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്.

തുടർച്ചയായ ഇടിവിന് ശേഷം തിങ്കളാഴ്ച സ്വർണ വില ഉയർന്നിരുന്നു. രണ്ട് തവണയാണ് വില ഉയർന്നത്. രാവിലെ 1,07,440 രൂപയായിരുന്ന വില വൈകീട്ടോടെ 1,08,520 രൂപയിലെത്തി. എന്നാൽ ചൊവ്വാഴ്ച രണ്ട് തവണകളിലായി വില കുറഞ്ഞു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1520 രൂപയായിരുന്നു കുറഞ്ഞത് ഉച്ചയ്ക്ക് ശേഷം 960 രൂപ വീണ്ടും കുറഞ്ഞു.

goldraten

ഇന്ന് ഗ്രാമിന് 25 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാമിന് 13230 രൂപയാണ് വില. പവന് 200 രൂപയാണ് കുറഞ്ഞത്. നിലവിൽ 1,05,840 രൂപയാണ് 22 കാരറ്റ് ഒരു പവന് വില. 18 കാരറ്റ് ഒരു ഗ്രാം വില 10930 രൂപയായി. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഡോളർ കരുത്ത് കൂടുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

ആഗോള വിപണിയിൽ ഇന്ന് വില കുറയാൻ കാരണം?

പശ്ചിമേഷ്യയിൽ സംഘർഷം അയയുന്നുവെന്ന സൂചനയാണ് സ്വർണത്തിൻ്റെ പെരുമ കുറക്കുന്നത്. യുദ്ധ ഭീതി കുറഞ്ഞതോടെ എണ്ണ വിതരണത്തിൽ വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്ക അകന്നു. അതിന്റെ ഫലമായി ബ്രെന്റ് ക്രൂഡ് വില 76.69 ഡോളറിലേക്കും (1.05% ഇടിവ്), ഡബ്ല്യുടിഐ ക്രൂഡ് 72.65 ഡോളറിലേക്കും (0.71% ഇടിവ്) താഴ്ന്നു.

ഇപ്പോഴും ഡോളർ മൂല്യം ഉയർന്ന് നിൽക്കുകയാണ്. നിലവിൽ ഡോളർ സൂചിക 101.39ലാണ് ഉള്ളത്. ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങുന്നത് ചെലവേറിയതായി തോന്നുകയും വാങ്ങൽ താൽപ്പര്യം കുറയുകയും ചെയ്യും.നിലവിൽ ഔൺസിന് ഏകദേശം 4081 ഡോളറിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. അതായത് ഏകദേശം 102 ഡോളറിൻ്റെ ഇടിവ്.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്താനിടയുണ്ടെന്ന പ്രതീക്ഷകളും സ്വർണത്തെ ബാധിക്കുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പലിശ ഉയർന്നാൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറി പലിശ ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങളിലേക്ക് പോകുന്ന പ്രവണത ഉണ്ടാകും. ഇത് സ്വർണം കൂപ്പുകുത്തുന്നതിന് കാരണമാകും.

ഇനിയും വില കുറയുമോ?

ആഗോള തലത്തിൽ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ സ്വർണ വില ഇനിയും കുറയുമോയെന്നതാണ് പ്രധാന ചോദ്യം. പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ ഉയർന്ന വില പ്രവചനങ്ങൾ തിരുത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ സ്വർണം ഔണ്‍സിന് 6000 ഡോളർ വരെ ഉയരുമെന്നായിരുന്നു ചിലർ നേരത്തേ പ്രവചിച്ചത്. എന്നാൽ 5000 ഡോളറിന് താഴേക്ക് വില പോകുമെന്നാണ് പലരും ഇപ്പോൾ തിരുത്തുന്നത്. വില 3800-3400 ഡോളർ വരെ താഴാനുള്ള സാധ്യതയും ചിലർ ഉയർത്തുന്നുണ്ട്. അത്തരമൊരു കൂപ്പുകുത്തൽ ആഗോള വിപണിയിൽ സംഭവിച്ചാൽ കേരളത്തിലും സ്വർണം താഴെ വീഴും. എന്നിരുന്നാലും 50,000 എന്ന നിലയിലേക്കൊന്നും പവൻ വില ഇനി ഇടിയാൻ സാധ്യതയില്ല. അതേസമയം ഒരു ലക്ഷത്തിന് താഴേക്ക് വില എത്താനുള്ള സാധ്യത ഇപ്പോൾ ശക്തമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+