Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് കേരളത്തിൽ 1.10 ലക്ഷം രൂപയാകും? അപ്പോൾ എങ്ങനെ വാങ്ങും? ഏകവഴി ഇതാണ്

സ്വർണ വില കേരളത്തിൽ റെക്കോഡ് ഉയരത്തിലെത്തി നിൽക്കുകയാണ്. ഒരു പവൻ സ്വർണത്തിന് നിലവിൽ വില 79,560 രൂപയാണ്. അതായത് 80,000 തൊടാൻ വെറും 440 രൂപയുടെ മാത്രം ദൂരം. ഒരു ഗ്രാം സ്വർണത്തിന് വില 9945 രൂപയായി. ആഗോള വിപണിയിലെ പ്രതിസന്ധികളുടെ ചുവടുപിടിച്ചാണ് സ്വർണത്തിന് വില ഏറുന്നത്. എന്നാൽ ഇനിയും സ്വർണ വില കൂടുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

നിലവിലെ ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ വില പുതിയ ഉയരം തൊടാൻ കാരണമാകുമെന്നും 2026-ഓടെ സ്വർണവിലയിൽ ഏകദേശം 50 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നുമാണ് ആഗോള നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ചസ് പ്രവചിക്കുന്നത്. ഗോൾഡ്മാൻ സാച്ചസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 5000 ഡോളർ (ഏകദേശം 1,55,000 രൂപ 10 ഗ്രാമിന്, നിലവിലെ വിനിമയ നിരക്കിൽ) ആയേക്കുമെന്ന് പ്രവചിച്ചിരുന്നു.

goldker-17

യുഎസ് ഫെഡറർ എന്ത് നിലപാട് എടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും സ്വർണവിലയുടെ ഇനിയുള്ള പോക്ക്. സപ്റ്റംബർ 16,17 തീതികളിലാണ് ഫെഡറൽ റിസർവ്വിന്റെ ധനസമിതി യോഗം നടക്കുന്നത്. യുഎസിൽ പുതിയ തൊഴിൽക്കണക്കുകൾ പ്രത്രീക്ഷകൾ തെറ്റിച്ച് കുത്തനെ കുറഞ്ഞതുൾപ്പെടെയുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഫെഡ് റിസർവ്വ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കും. ഇത് സ്വർണ വില കുതിക്കാൻ കാരണമായേക്കും.

യുഎസ് ട്രഷറി ഹോൾഡിംഗ്‌സിൻ്റെ ഒരു ശതമാനം പോലും സ്വർണത്തിലേക്ക് മാറിയാൽ, അത് സ്വർണ വില 5000 ഡോളറിലേക്ക് എത്താൻ കാരണമായേക്കും. വിവിധ സാഹചര്യങ്ങൾ വിലയെ സ്വാധീനിക്കുമെന്നും ഗോൾഡ്മാൻ സാച്ചസ് വ്യക്തമാക്കുന്നു. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ 2026 മധ്യത്തോടെ ഒരു ഔൺസിന് 4000 ഡോളർ (ഏകദേശം 1,25,000 രൂപ 10 ഗ്രാമിന്) ആകും. സാമ്പത്തിക, ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകൾ വർദ്ധിച്ചാൽ ഒരു ഔൺസിന് 4500-5000 ഡോളർ വരെ എത്താം..

നിക്ഷേപകർ ഓഹരികളിൽ നിന്ന് സ്വർണ്ണത്തിലേക്ക് നിക്ഷേപം മാറ്റുന്ന പ്രവണത വർധിക്കുകയാണ്. സെൻട്രൽ ബാങ്കുകളും അവരുടെ കരുതൽ ധനത്തിൽ സ്വർണത്തിൻ്റെ അനുപാതം വർദ്ധിപ്പിക്കുന്നു. സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം, മാക്രോ ഇക്കണോമിക് അനിശ്ചിതത്വം എന്നിവയെല്ലാം സ്വർണ വില വർധിക്കാൻ കാരണമാകും.

കേരളത്തിലെ വിലയിൽ എന്ത് സംഭവിക്കും?

സ്വർണ വില ഇപ്പോൾ തന്നെ 80,000 തൊട്ടതിന്റെ ആഘാതത്തിലാണ് കേരളത്തിലെ സ്വർണപ്രേമികൾ. എന്നാൽ അടുത്ത വർഷം സ്വർണ വില ഒരു ലക്ഷം കടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതായത് ആഗോളതലത്തിൽ സ്വർണം ഔൺസിന് 5000 ഡോളർ തൊട്ടാൽ കേരളത്തിൽ സ്വർണ വില 1.10 ലക്ഷം ആയേക്കും (ഇന്നത്തെ വിനിമയ നിരക്കിൽ). ഇത് പവൻ വില മാത്രമാണ്. ജി എസ് ടിയും പണിക്കൂലിയും വേറെ കൊടുക്കേണ്ടി വരും. അതായത് ഒന്നേകാൽ ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും സ്വർണ വിലയെന്ന് സാരം. ഇത്രയും വില ഉയർന്നാൽ എങ്ങനെ സ്വർണം വാങ്ങുമെന്നല്ലേ?

ഏക പോംവഴി കാരറ്റ് കുറഞ്ഞ സ്വർണത്തെ ആശ്രയിക്കലായിരിക്കും. അതായത് 18 കാരറ്റ് , 9 കാരറ്റ് സ്വർണം. അപ്പോഴും പണിക്കൂലിയുടെ കാര്യത്തിൽ ആശ്വാസം പ്രതീക്ഷിക്കേണ്ട. ഇനി നിക്ഷേപമാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ ആഭരണങ്ങൾക്ക് പകരം സ്വർണക്കട്ടികളെ ആശ്രയിക്കാം. ഇവയ്ക്ക് പണിക്കൂലി നൽകേണ്ടതില്ലല്ലോ. സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് വലിയ ക്ഷീണമാകുമെങ്കിലും 2026 ൽ സ്വർണം വിൽക്കുന്നവരെ സംബന്ധിച്ച് ലോട്ടറിയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+