Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില മാർച്ചിൽ പുതിയ റെക്കോഡ് തൊടും; രണ്ട് മാസം കൊണ്ട് പവൻ വില 1.24 ലക്ഷത്തിലേക്ക്?

ഒക്ടോബർ അവസാനത്തോടെയാണ് സ്വർണ വിലയിൽ വലിയ ഇടിവുകൾ പ്രകടമായത്. എന്നാൽ ഡിസംബറിൽ സ്വർണ വില വീണ്ടും കുതിച്ചു. വർഷാവസാനത്തോടെ വില റെക്കോർഡ് നിലവാരത്തിലെത്തിലുമെത്തി. ഡിസംബർ 29 നാണ് സ്വർണ വില എക്കാലയത്തേയും ഉയർന്ന നിലവാരം തൊട്ടത്, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണം ഒരു ലക്ഷം കടന്നു.

2025-ൽ മാത്രം 64 ശതമാനം വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. 2023 തുടക്കം മുതൽ ഏകദേശം 140 ശതമാനം വളർച്ച, അതായത് 1979-ന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പ്. യുഎസ് ഡോളറിന്റെ ബലഹീനത, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങൽ, ഗോൾഡ് ഇടിഎഫിലേക്കുള്ള സ്വർണ ഒഴുക്ക് എന്നിവയെല്ലാമാണ് സ്വർണത്തിൻ്റെ വില കുത്തനെ ഉയർത്തിയത്. ഈ വലിയ മുന്നേറ്റം എന്തായാലും 2025 കൊണ്ട് അവസാനിക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2026 ലും സ്വർണം പുതിയ നേട്ടങ്ങൾ കൈവരിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

goldmain

" യുഎസ് പലിശ നിരക്കുകൾ 2023 പകുതിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. നിക്ഷേപക-സെൻട്രൽ ബാങ്ക് ഡിമാൻഡുകൾ റെക്കോർഡ് നിലവാരത്തോട് അടുത്തു, വികസിത സമ്പദ്‌വ്യവസ്ഥകളിലെ വർദ്ധിച്ചുവരുന്ന സർക്കാർ കടത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണ്ണത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നുണ്ട്. ഇത് അടുത്ത വർഷം സ്വർണ വിലയിൽ പുതിയ റെക്കോഡുകൾ സൃഷ്ടിക്കാൻ കാരണമായേക്കും', യുഎസ്ബി സ്ട്രാറ്റജിസ്റ്റ് പറയുന്നു..

"സ്വർണ്ണത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ബുള്ളിഷ് ആയി തന്നെ തുടരുകയാണ്. 2026 മാർച്ചിലെ വില ലക്ഷ്യം ഒരു ഔൺസിന് 5,000 ആയി ഉയർത്തിയതായും ഇദ്ദേഹം വ്യക്തമാക്കി. സമീപകാല ഭൗമരാഷ്ട്രീയ സംഭവങ്ങൾ സ്വർണ്ണത്തിന്റെ പ്രതിരോധ സ്വഭാവങ്ങളെ ശക്തിപ്പെടുത്തി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടി എന്ന അപ്രതീക്ഷിത സംഭവം വിപണികളിൽ വലിയ പ്രതികരണങ്ങൾക്ക് വഴിവെച്ചതായി യൂബിഎസ് ചൂണ്ടിക്കാട്ടി.സെൻട്രൽ ബാങ്കുകൾ 2025-ൽ 900-950 മെട്രിക് ടൺ സ്വർണ്ണം വാങ്ങുമെന്നാണ് കണക്കുകൂട്ടൽ, ഇത് മുൻവർഷത്തെ റെക്കോർഡിന് തൊട്ടുതാഴെയാണ്.

വികസിത സമ്പദ്‌വ്യവസ്ഥകളിലെ സർക്കാർ കടത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്നും യൂബിഎസ് ചൂണ്ടിക്കാട്ടി. 2 ദശാബ്ദം മുമ്പ് 75% ആയിരുന്നത്, ഈ വർഷം ജിഡിപിയുടെ 110% ആയി എത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൾ. ദശാബ്ദാവസാനം ഇത് 118% വരെ ഉയരാം.'2026-ന്റെ ആദ്യപകുതിയിൽ വില ഒരു ഔൺസിന് 5,000 ഡോളറിലേക്കോ അതിനടുത്തേക്കോ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, 2026 മുന്നോട്ട് പോകുമ്പോൾ ഈ മുന്നേറ്റം മന്ദഗതിയിലാകാൻ സാധ്യതയുണ്ട്' തന്ത്രജ്ഞനായ ജെയിംസ് സ്റ്റീൽ വിശദീകരിച്ചു.

കേരളത്തിൽ വില എങ്ങോട്ട്

ആഗോള വിപണിയിലെ സ്വർണ കുതിപ്പിൻ്റെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില റെക്കോഡ് ഉയരത്തിലാണ്. ഗ്രാമിന് 12,875 രൂപയും പവന് 1,03,000 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. അതായത് ഒരു പവൻ ലഭിക്കണമെങ്കിൽ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേർത്ത് 1.10 ലക്ഷത്തിന് മുകളിൽ തുക നൽകണമെന്ന് സാരം.

ആഗോള വിപണിയിൽ 4,514 ഡോളറാണ് ഒരു ഔണ്‍സ് സ്വർണത്തിൻ്റെ വില. 5000 ഡോളറിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും സ്വർണ വില 1.14 ലക്ഷത്തിന് മുകളിലാകും. അതുപക്ഷെ പവൻ നിരക്ക് മാത്രമായിരിക്കും. 1.25 ലക്ഷത്തിന് അടുത്ത് നൽകാതെ സ്വർണം കൈയ്യിൽ കിട്ടില്ല. സാധാരണക്കാരനെ സംബന്ധിച്ച് ഇനി സ്വർണം അപ്രാപ്യമായിരിക്കും. എന്നാൽ വിൽക്കാൻ പദ്ധതിയുള്ളവർക്ക് ഇതായിരിക്കും മികച്ച സമയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+