സ്വർണത്തില്‍ ലാഭം ഇരട്ടിയിലേറേ: 5 വർഷം കൊണ്ട് കൂടിയത് എത്രയെന്ന് അറിയാമോ, ഇനിയും കുതിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ടുള്ള കുതിപ്പ് തുടരുകയാണ് സ്വർണ വില. ഇന്ന് ഒറ്റയടിക്ക് 760 രൂപ വർധിച്ചതോടെ സ്വർണ വില പവന് ആദ്യമായി സംസ്ഥാനത്ത് 45000 ത്തിലേക്ക് എത്തി. കഴിഞ്ഞ ദിവസവും സ്വർണത്തിന് 480 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് സ്വർണ വിലയില്‍ 1240 രൂപയുടെ വർധനവ് ഉണ്ടായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 95 രൂപയുടെ വർധനവ് ഉണ്ടായി. ഇതോടെ ഒരു ഗ്രാമിന്റെ വില 5625 ആയി ഉയർന്നു. വരും ദിവസങ്ങളിലും സ്വർണ വില പുതിയ ഉയരങ്ങളിലെത്തുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കുന്നത്. നിലവില്‍ പണിക്കൂലി ഉള്‍പ്പടെ ഒരു പവന്‍ സ്വർണാഭരണം വാങ്ങിക്കാന്‍ അമ്പതിനായിരത്തിന് മുകളില്‍ രൂപ നല്‍കേണ്ടി വരും. അതേസമയം സ്വർണത്തിലുള്ള നിക്ഷേപം തുടരുന്നത് ശക്തമാക്കുന്നവരും നിരവധിയാണ്. ഇതിലൂടെ സമീപകാലത്ത് മാത്രം വലിയ ലാഭമാണ് നിക്ഷേപകർക്കുണ്ടായത്.

യുഎസിലെയും യൂറോപ്പിലെയും ബാങ്ക് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും കാരണം, 2023 നടപ്പുവർഷത്തിന്റെ ആദ്യ പാദത്തിൽ സ്വർണവില എല്ലാ ആസ്തികളിലും മികച്ച വരുമാനമാണ് നല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. CY23-ൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 10 ഗ്രാമിന് ഏകദേശം 8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ പവന് നാല്‍പ്പതിനായിരം രൂപ മാത്രമായിരുന്നു സ്വർണ വില. അതായത് മൂന്ന് മാസം കൊണ്ട് സ്വർണ വിലയില്‍ പവന് ഉണ്ടായിരിക്കുന്നത് അയ്യായിരത്തോളം രൂപയുടെ വർധനവാണ്. സ്വർണത്തില്‍ നിക്ഷേപം നടത്തുന്നവർക്ക് ഇത് വലിയ ലാഭം നല്‍കുമ്പോള്‍ വിവാഹത്തിനും മറ്റുമായി ആഭരണങ്ങള്‍ എടുക്കുന്നവരെയാണ് ആശങ്കയിലാക്കിയത്.
Vastu Tips: വാതിലിന് കറുപ്പ് നിറമാണെങ്കില്‍ ദോഷമോ? ഏറ്റവും അനുയോജ്യമായ നിറം ഏത്, വാസ്തു പറയുന്നത്
സ്വർണത്തിന് കഴിഞ്ഞ 5 വർഷത്തിനെ മാത്രം നൂറ് ശതമാനത്തിലേറെ രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2017 ജനുവരിയില്‍ സ്വർണത്തിന് ഒരു ഗ്രാമിന് 2645 രൂപയായിരുന്നു വില. പവന് 21 160 രൂപ. അതാണ് ഇന്ന് 45000 ത്തില്‍ എത്തി നില്‍ക്കുന്നത്. അതായത് അഞ്ചു വർഷം കൊണ്ട് വർധിച്ചത് 23840 രൂപയാണ് ഒരു പവന്‍ സ്വർണത്തിന് വർധിച്ചത്.

കഴിഞ്ഞ ഒരു വർഷത്തെ കണക്ക് എടുക്കുമ്പോഴും വർധനവ് വളരെ ശക്തമാണ്. 2022 ജനുവരി 1 ന് 4,545 രൂപയായിരുന്നു ഗ്രാമിന്. പവന് 36360 രൂപയും. ഡിസംബർ 31 ഇത് ഗ്രാമിന് 5,035 രൂപയും പവന് 40,280 രൂപയുമായി. ഈ വർഷം അവസാനത്തോടെ സ്വർണ വില പവന് 60000 തൊട്ടേക്കും എന്ന തരത്തില്‍ നേരത്തെ പ്രവചനം ഉണ്ടായിരുന്നു. അതിലേക്ക് എത്തുമെന്ന സൂചനകള്‍ നല്‍കികൊണ്ട് തന്നെയാണ് സ്വർണ വില ഇപ്പോള്‍ മുന്നോട്ട് പോവുന്നത്.












Click it and Unblock the Notifications