Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം 'പൊടിക്ക് അടങ്ങുന്നു..'; ഇനി വിലക്കുറവിൻ്റെ നാളുകൾ? ലക്ഷങ്ങൾ മോഹിച്ച് വാങ്ങിയവർ എന്ത് ചെയ്യും?

ആഗോള വിപണിയിൽ സ്വർണം കുതിക്കുകയാണ്. ഔണ്‍സിന് 5000 ഡോളറിന് മുകളിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ സ്വർണത്തിൻ്റെ കുതിപ്പിന് ഉടൻ താത്കാലികാശ്വാസം ഉണ്ടാകുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധർ. അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകൾ, ജിഡിപി, ഫെഡറൽ റിസർവ് പലിശ നിരക്കിൽ സ്വീകരിക്കുന്ന നിലപാട് ഇവയെല്ലാം ആശ്രയിച്ചായിരിക്കും ഇനി സ്വർണം എങ്ങോട്ട് എന്ന കാര്യത്തിൽ വ്യക്തത വരിക. നിക്ഷേപകർ ഈ വിവരങ്ങൾക്കായാണ് പ്രധാനമായും കാതോർക്കുന്നത്.

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഒരു നിശ്ചിത പരിധിക്കുള്ളിൽ തുടരാനാണ് സാധ്യത എന്ന് പറയുകയാണ് ജെഎം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് പ്രണവ് മെർ. എന്നിരുന്നാലും വിലകളിലെ ചാഞ്ചാട്ടം ഉയർന്ന നിലയിൽതന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

goldrate9

നിക്ഷേപകർ അമേരിക്കയിൽ നിന്നുള്ള നിർണ്ണായക സാമ്പത്തിക വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മെർ വിശദീകരിച്ചു. യുഎസ് ജിഡിപി ഡാറ്റ, പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിചർസ് (പിസിഇ) പണപ്പെരുപ്പക്കണക്കുകൾ, ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്. ഈ വിവരങ്ങളെ ആശ്രയിച്ച് ചാഞ്ചാട്ടം തുടരാനാണ് സാധ്യത കൽപ്പിക്കുന്നത്.

ഈ ഫെബ്രുവരിയിൽ സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഏഞ്ചൽ വൺ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പ്രഥമേഷ് മല്ല്യ ചൂണ്ടിക്കാട്ടി..ഫെബ്രുവരി 13-ഓടെ 10 ഗ്രാം സ്വർണത്തിന് ഏകദേശം 1,80,000 രൂപയിൽ നിന്ന് 1,53,800 രൂപയിലേക്ക് വില കുത്തനെ കുറഞ്ഞു. സമീപകാലത്തെ ഉയർന്ന നിലവാരത്തിൽ നിന്നാണ് ഈ ഇടിവ്. യു.എസിലെ പ്രതീക്ഷിച്ചതിലും ശക്തമായ തൊഴിൽ ഡാറ്റയാണ് വിലയിടിവിന് കാരണം. ഇത് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ കുറയ്ക്കുമെന്ന പ്രതീക്ഷകൾ ഇല്ലാതാക്കുകയും കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.എങ്കിലും, അനിശ്ചിതത്വ കാലത്ത് സ്വർണം സുരക്ഷിത നിക്ഷേപമായി തുടരും എന്ന് മല്ല്യ പറഞ്ഞു. നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ലൂണാർ ന്യൂ ഇയറിന് മുന്നോടിയായുള്ള ശക്തമായ ഡിമാൻഡും മഞ്ഞലോഹത്തിന് പിന്തുണ നൽകും. വിപണിയിൽ നിലവിൽ വിൽപനക്കാരും വാങ്ങുന്നവരും തമ്മിൽ ശക്തമായ പോരാട്ടമാണ്. ഇത് വരും ആഴ്ചയിൽ സ്വർണവില അസ്ഥിരമാക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, ആഗോള ടെക്നോളജി, AI ഓഹരികളിലെ ഇടിവ്, വർദ്ധിച്ച സുരക്ഷിത നിക്ഷേപ ആവശ്യകത, ദുർബലമായ യുഎസ് ഡോളർ സൂചിക എന്നിവ സ്വർണ വിലയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള സമ്മിശ്ര ഡിമാൻഡ് വില വർദ്ധനവിനെ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നാണ് ചിലരുടെ നിരീക്ഷണം. ചില ഇടിഫ് നിക്ഷേപകർ ലാഭമെടുത്തതും യുഎസിൽ നിന്നുള്ള ശക്തമായ സാമ്പത്തിക ഡാറ്റയും കഴിഞ്ഞ ദിവസങ്ങളിൽ വില വർധനവ് തടയാൻ സഹായിച്ചു.

എന്തായാലും ഉയർന്ന വിലയിലെത്തിയ സ്വർണം ഇനി വരും ദിവസങ്ങളിൽ വലിയ കുതിപ്പിന് മുതിർന്നേക്കില്ലെന്ന് തന്നെയാണ് മൊത്തത്തിലുള്ള നിരീക്ഷണം. ദീർഘകാലത്തേക്ക് സ്വർണം ഇപ്പോഴും സുരക്ഷിതമായ നിക്ഷേപമാണ്. എന്നാൽ ചെറിയ കാലത്തേക്ക് ഇനി സ്വർണം പിടിവിട്ട് പറക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് തന്നെയാണ് നിരീക്ഷകർ ആവർത്തിക്കുന്നത്.

അതിനിടയിൽ റഷ്യ അമേരിക്കയുമായി യുഎസ് ഡോളറിൽ വീണ്ടും വ്യാപാരം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അത്തരമൊരു നീക്കമുണ്ടായാൽ സ്വാഭാവികമായും സ്വർണത്തിനുള്ള ഡിമാൻ്റ് കുറയുകയും വില വീണ്ടും മൂക്കും കുത്തി താഴെ വീഴാനുള്ള സാധ്യത ഉണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+