Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഗ്രാമിന് 18,000ത്തിന് മുകളിൽ വരും..പവൻ വില 50000 രൂപ കൂടും..ഇനി എന്ത് ചെയ്യും?

ഒരിടവേളയ്ക്ക് ശേഷം ആഗോള വിപണിയിൽ സ്വർണ വില വീണ്ടും ഔണ്‍സിന് 5,000 ഡോളറിന് മുകളിലെത്തി. വിലയിൽ 1.30% നേട്ടത്തോടെ 5,033 ഡോളറിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ജനുവരി അവസാനത്തോടെ വിലയിൽ ഏകദേശം 9 ശതമാനത്തോളം ഇടിവുണ്ടായതിന് ശേഷമാണ് സ്വർണം വീണ്ടും കുതിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 21.3% വരെ വിലയിടിവ് രേഖപ്പെടുത്തി 4,400 ഡോളറിലെത്തിയ ശേഷമാണ് ഇപ്പൾ വീണ്ടും മഞ്ഞലോഹത്തിൻ്റെ വില ഉയരുന്നത്. ഈ ആഴ്ചയുടെ തുടക്കത്തിൽ വില 5000 ഡോളറിന് മുകളിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ വില ഉടൻ തന്നെ 5400 ഡോളർ വരെ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതേസമയം വിലയിലെ വർധനവിൻ്റെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ വീണ്ടും തങ്ങളുടെ സ്വർണ വില പ്രവചനങ്ങൾ തിരുത്തുകയാണ്. വെൽഫാർഗോ ഇൻവെസ്റ്റ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇപ്പോൾ വില തിരുത്തിയത്. ഈ വർഷം അവസാനത്തോടെ സ്വർണവില 6,100-6,300 ഡോളറിലെത്തുമെന്നാണ് വെൽ ഫാർഗോ പ്രവചിക്കുന്നത്. 4,500-4,700 ഡോളറായിരുന്നു നേരത്തേ ഇവരുടെ പ്രവചനം. ഇതിൽ നിന്നും ഏകദേശം 35-40% ശതമാനം വർധനവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 'യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഉയർത്തിയതും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നയപരമായ അപ്രതീക്ഷിത സംഭവങ്ങളുമാണ് സ്വർണ വില ലക്ഷ്യം ഉയർത്താൻ പ്രേരിപ്പിച്ചതെന്ന് സ്ഥാപനം വ്യക്തമാക്കി.

goldrate16-

വെൽസ് ഫാർഗോ, ജെപിമോർഗൻ, യുബിഎസ്, ഡ്യൂഷെ ബാങ്ക് തുടങ്ങിയ സ്വാധീനമുള്ള പ്രമുഖ ബാങ്കുകളും തങ്ങളുടെ സ്വർണ പ്രവചനം തിരുത്തിയിട്ടുണ്ട്. 6,000-6,300 ഡോളറാണ് ഇവരും സാധ്യത കൽപ്പിക്കുന്നത്.

ഫെബ്രുവരി 2നാണ് 6,300 ഡോളർ സാധ്യത ജെപി മോർഗൻ പ്രവചിച്ചത്. 2026-ൽ സെൻട്രൽ ബാങ്കുകൾ ഏകദേശം 800 ടൺ സ്വർണ്ണം വാങ്ങും. സംവരണങ്ങൾ വൈവിധ്യവത്കരിക്കുന്നതിനുള്ള ഒരു തുടർച്ചയായ പ്രവണതയാണിത്, ഇതിന് യാതൊരു കുറവും കാണുന്നില്ല. അതുകൊണ്ട് തന്നെ വില വലിയ തോതിൽ ഉയരും എന്നാണ് ബാങ്ക് ചൂണ്ടിക്കാട്ടിയത്.

ഗോൾഡ്മാൻ സാച്ച്സ് നേരത്തെ 5,400 ഡോളർ എന്ന കൂടുതൽ യാഥാസ്ഥിതികമായ ലക്ഷ്യം പങ്കുവെച്ചിരുന്നു. അതേസമയം, റോൺ പോൾ പ്രവചിക്കുന്നത് 20,000-100,000 ഡോളർ വരെയാണ്. ഇതിനെ അതിരുകടന്ന പ്രവചനമായിട്ടാണ് വിലയിരുത്തുന്നത്.മറ്റൊരു അനലിസ്റ്റ് വില ഔണ്‍സിന് 10,000 ഡോളർ വരെ എത്തുമെന്നും പ്രവചിച്ചിട്ടുണ്ട്.

കേരളത്തിൽ 1.50 ലക്ഷത്തിലേക്ക്?

അന്താരാഷ്ട്ര വിപണിയിൽ നിലവിൽ 5000 ഡോളറിന് മുകളിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ വില ഉയരുമ്പോൾ കേരളത്തിലും സ്വർണ വില കുതിക്കും. ഇപ്പോൾ 1.25 ലക്ഷമാണ് ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ ആഭരണത്തിന് വരുന്ന വില. ഇനി സ്വർണ വില 6300 ഡോളറായാൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് വില 18000ത്തിന് മുകളിലാകും. പവൻ വില ജിഎസ്ടിയും പണിക്കൂലിയും ഇല്ലാതെ 1.50 ലക്ഷത്തിനടുത്തും. 5 ശതമാനം അടിസ്ഥാന പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർക്കുമ്പോൾ വില 1.65 ലക്ഷമെങ്കിലും ആയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+