Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയിലെ 'കള്ളക്കളി'; ഇങ്ങനെ വില കൂട്ടാമോ? ജ്വല്ലറി വ്യാപാരികള്‍ രണ്ടുതട്ടില്‍

കൊച്ചി: കേരളത്തില്‍ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ പവന്‍ വില ഏകീകൃത സ്വഭാവമുള്ളതായിരുന്നു. എല്ലാ ജ്വല്ലറികളിലും ഒരേ വിലയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ വൈകീട്ടോടെ ഒരു വിഭാഗം ജ്വല്ലറിയില്‍ സ്വര്‍ണവില മാറി. രണ്ടാം ശനിയാഴ്ചയായിട്ടും എന്തുകൊണ്ട് സ്വര്‍ണവില മാറി എന്ന് ഉപഭോക്താക്കള്‍ അന്വേഷിച്ചപ്പോഴാണ് ജ്വല്ലറി ഉടമകളുടെ ഒരു വിഭാഗം മാത്രമാണ് വില കൂട്ടിയത് എന്ന് വ്യക്തമായത്.

രാജ്യാന്തര വിപണിയില്‍ രാവിലെ രേഖപ്പെടുത്തിയ വില തന്നെയാണ് ഇപ്പോഴും. ബാങ്കുകള്‍ അവധിയായതിനാല്‍ രൂപയുടെ വിനിമയ നിരക്കിലും മാറ്റമില്ല. ഡോളര്‍ മൂല്യത്തിലും വ്യതിയാനം വന്നിട്ടില്ല. അതിനിടെയാണ് രാവിലെ ഒരു പവന് 400 രൂപ വര്‍ധിപ്പിച്ച ശേഷം വൈകീട്ട് 600 രൂപ വര്‍ധിപ്പിച്ചത്. മറുവിഭാഗം ജ്വല്ലറി ഉടമകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

gold price change in evening

രാജ്യാന്തര വിപണിയില്‍ ഇന്ന് അവധിയാണ്. ഇന്ത്യയിലും അവധിയാണ്. ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് രാജ്യാന്തര വിപണിയില്‍ രേഖപ്പെടുത്തിയ വില അടിസ്ഥാനമാക്കിയാണ് ഇന്നലെ രാവിലെ കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ത്തിയത്. അതായത്, 22 കാരറ്റ് സ്വര്‍ണം ഒരു പവന് 400 രൂപ വര്‍ധിപ്പിച്ച് 91120 രൂപയാക്കി. ഇനിയൊരു മാറ്റത്തിന് ഇന്ന് സാധ്യത ഇല്ലായിരുന്നു.

കഴിഞ്ഞ മാസം മുതല്‍ ചില ദിവസങ്ങളില്‍ സ്വര്‍ണവില രണ്ട് തവണ ഉയരുന്നുണ്ട്. രാജ്യാന്തര വിപണിയിലെ വില മാറ്റത്തിന് അനുസരിച്ചാണ് കേരളത്തില്‍ രണ്ട് തവണ നിരക്ക് മാറിയിരുന്നത്. എന്നാല്‍ ഇന്നലെ രാജ്യാന്തര വിപണിയില്‍ അവധിയും രണ്ടാം ശനിയാഴ്ചയുമാണ്. വിപണിയില്‍ വിലയില്‍ മാറ്റമോ കറന്‍സി മൂല്യത്തില്‍ വ്യതിയാനമോ ഉണ്ടായിട്ടില്ല.

എന്നിട്ടും വൈകീട്ട് അഞ്ച് മണിക്ക് ശേഷം 600 രൂപ പവന്മേല്‍ വര്‍ധിപ്പിക്കുകയായിരുന്നു. പുതിയ വില 91720 രൂപയാക്കി. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, രൂപ-ഡോളര്‍ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. അടുത്തിടെ ജ്വല്ലറി വ്യാപാരികളുടെ സംഘടനയില്‍ ഭിന്നത രൂക്ഷമായിരുന്നു. രണ്ട് വിഭാഗമായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനം.

ഇത് ശരിയല്ലെന്ന് വിമര്‍ശനം

5 മണിക്ക് ശേഷം സ്വര്‍ണ വില വര്‍ധിപ്പിച്ചത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു. ''രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര വില 4019 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.71 ലും ആണ്. വൈകിട്ട് 5 മണിക്കും ഇതേ റേറ്റ് തന്നെയാണ്.

ബാങ്കുകളുടെ പ്രവൃത്തി ദിവസമാണെങ്കില്‍ പോലും വൈകിട്ട് 5 മണി കഴിഞ്ഞ് ഏത് മാനദണ്ഡത്തിലാണ് വില നിശ്ചയിച്ചത് എന്ന് വില കൂട്ടിയവര്‍ പറയണം. റേറ്റ് നിര്‍ണയ കമ്മിറ്റിയിലെ ഒരാളുടെ പുതിയ ഷോറൂം നാളെ തമിഴ്‌നാട്ടില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് വില വര്‍ധിപ്പിച്ചത്. ഏകപക്ഷീയമായിട്ടാണ് വില നിശ്ചയിച്ചതെന്നും നിശ്ചയിച്ച ആള്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിലെ അംഗങ്ങള്‍ പോലും ഇത് അറിഞ്ഞിട്ടില്ലെന്നും''- അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+