Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് പോകുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശ;ഇന്ന് വില ഉയർന്നു, നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർധനവ്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. യു എസ് ഫെഡ് റിസർവ്വ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ശക്തമായെങ്കിലും ഡിപ് ബൈയിങ് മുതലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതാണ് ഇന്ന് വില ഉയരാൻ കാരണമായത്.

കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണ വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ ഏകദേശം 2000 രൂപയിലധികം രൂപയാണ് പവന് ഇടിഞ്ഞത്. എന്നാൽ ഉച്ചയോടെ വില ഉയർന്നു. പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 12955 രൂപയും പവന് 103640 രൂപയും രേഖപ്പെടുത്തി. ഇന്ന് വില കുറയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ 22 കാരറ്റ് ഗ്രാമിന് ഇന്ന് 12980 രൂപയാണ് വില. പവന് 1,03,840 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. അതായത് ഇന്നലത്തെ അപേക്ഷിച്ച് 200 രൂപയുടെ വർധനവ്.

goldpavan-

പവന് 1,03,840 ആണെങ്കിലും ജി എസ് ടിയും പണിക്കൂലിയും എല്ലാം ചേർത്താൽ വില ഉയരും. നിലവിൽ 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം അടിസ്ഥാന പണിക്കൂലിയുമാണ് ഈടാക്കുന്നത്. അതായത് 1.12 ലക്ഷം രൂപയെങ്കിലും വരും. വിവാഹ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡിസൈൻ ആഭരണങ്ങൾക്ക് 35 ശതമാനം വരെ ജ്വല്ലറികൾ ഈടാക്കും. അതുകൊണ്ട് തന്നെ തന്നെ വില വീണ്ടും ഉയർന്നേക്കാം.

സ്വർണത്തിന് വില ഉയർന്നതോടെ 18 കാരറ്റ് ആഭരണങ്ങൾക്കും ഡിമാൻ്റ് ഏറെയാണ്. ഇന്ന് 18 കാരറ്റ് ഒരു ഗ്രാമിന് 10,720 രൂപയാണ് വില. ഒരു പവന് 85,760 രൂപയും. പണിക്കൂലിയും ജി എസ് ടിയും ചേർത്ത് 92750 രൂപ നൽകണം.

ഇനി സ്വർണം കുതിക്കുമോ?

ആഗോള വിപണിയിൽ സ്വർണം ഇന്ന് ഔണ്‍സിന് 4001 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇനി സ്വർണം കുതിക്കുമോ അതോ കൂപ്പുകുത്തുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

യുഎസിലെ പണപ്പെരുപ്പം മൂന്നു വർഷത്തെ ഉയർന്ന നിലയിലാണ്. ഇതോടെ ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. സാധാരണയായി പലിശനിരക്ക് ഉയർന്നാൽ നിക്ഷേപകർ സുരക്ഷിത വരുമാനം ലഭിക്കുന്ന ബോണ്ട് പോലുള്ള മാർഗങ്ങളിലേക്ക് മാറുന്നതിനാൽ സ്വർണത്തിലെ ആകർഷണം കുറയാം. അതോടെ സ്വർണം വലിയ തോതിൽ ഇടിയാനുള്ള സാധ്യത ശക്തമാകും.

പ്രതീക്ഷ നൽകുന്ന പ്രവചനങ്ങൾ

സ്വർണ വില മുക്കുകുത്താനുള്ള സാധ്യത ഏറെയാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വില 4000 ഡോളറിന് താഴേക്ക് പതിച്ചാൽ 3400 ഡോളറിലേക്ക് വരെ വില താഴ്ന്നിറങ്ങാനുള്ള സാധ്യത ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അത്തരത്തിൽ വില ഇടിഞ്ഞാൽ പവന് 76,000 വരെ വില കുറയാനുള്ള സാധ്യത ഉണ്ട്. അപ്പോഴും ഇനി 50,000ത്തിന് ഒരു പവൻ കിട്ടുമെന്ന പ്രതീക്ഷയൊന്നും വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+