സ്വര്‍ണം വില കൂടി, വെള്ളി കുറഞ്ഞു; മാറിമറിഞ്ഞ് വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സെപ്തംബറിലെ ആദ്യ ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. വെള്ളിയുടെ വില കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് കാണുന്നത്. ഡോളര്‍ സൂചിക മുന്നേറ്റം തുടങ്ങി. ക്രൂഡ് ഓയില്‍ വിലയും ഉയരുകയാണ്. രൂപയും അല്‍പ്പം കരുത്ത് കാട്ടുന്നുണ്ട് എന്നതും ഇന്നത്തെ വിപണിയില്‍ നിന്നുള്ള പുതിയ വിവരങ്ങളാണ്.
യുഎസ് ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശ നിരക്ക് ഉയര്‍ത്തുമെന്ന വിവരം വന്നതോടെ സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ അമേരിക്ക ഇറാനെ ആക്രമിക്കുകയും ഇറാന് തിരിച്ചടിക്കുകയും ചെയ്തതോടെ നിക്ഷേപകര്‍ ആശങ്കയിലായി. അതായത്, വില കൂടാനും കുറയാനുമുള്ള സാഹചര്യമാണ് വിപണിയില്‍. ഇതാണ് ഇന്ന് നേരിയ തോതില്‍ മാത്രം കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണം.

കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 120 രൂപ മാത്രമാണ് ഉയര്‍ന്നത്. ഗ്രാമിന് 15 രൂപയും. സമാനമായ നിരക്ക് വര്‍ധന എല്ലാ കാരറ്റ് സ്വര്‍ണത്തിലും പ്രകടകമാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4440 ഡോളറായി താഴ്ന്നിട്ടുണ്ട്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കാം. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഗ്രാമിന് 10 രൂപ കുറഞ്ഞ് 250 രൂപയായി.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 14385, പവന് വില 115080
18 കാരറ്റ് ഗ്രാം വില 11815, പവന് വില 94520
14 കാരറ്റ് ഗ്രാം വില 9205, പവന് വില 73640
9 കാരറ്റ് ഗ്രാം വില 5935, പവന് വില 47480
ഇന്നത്തെ വിലയില്‍ ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 1.25 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ചാണ് അനുബന്ധ ചെലവുകള്‍ നിശ്ചയിക്കുക. ആഭരണം ധരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ താഴ്ന്ന കാരറ്റ് തിരഞ്ഞെടുത്താല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. പണിക്കൂലിയില്‍ കുറവ് വരുന്നതിന് ഉപഭോക്താക്കള്‍ ജ്വല്ലറി വ്യാപാരിയുമായി സംസാരിച്ച് ധാരണയില്‍ എത്തേണ്ടിവരും.
നിലവില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയാണ് വിപണിയില്‍ ഉള്ളത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം മാത്രമാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇറാനെ ഇനിയും ആക്രമിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. തിരിച്ചടിക്കുമെന്ന് ഇറാനും പറയുന്നു. ഈ യുദ്ധ സാഹചര്യം ലോക വിപണിയില്‍ പുതിയ നിക്ഷേപ സാധ്യതകള്‍ ഇല്ലാതാക്കുകയാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ അവര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതോടെയാണ് വില കൂടുക.




Click it and Unblock the Notifications