Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ആറ് ദിവസങ്ങള്‍ക്ക് ശേഷം ഉയർന്നു: എങ്കിലും ആശ്വാസം, ഇപ്പോള്‍ വാങ്ങണോ? വിദഗ്ധർ പറയുന്നത്

തിരുവനന്തപുരം: നിക്ഷേപകരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും സാധാരണക്കാർക്ക് ആശ്വാസം നല്‍കുന്ന വാർത്തകളാണ് സ്വർണവിപണയില്‍ നിന്നും ഏതാനും ദിവസങ്ങളായി ഉണ്ടാവുന്നത്. വ്യാഴം വരേയുള്ള ആറ് ദിവസമായി സ്വർണ വില ഉയരാതെ തുടരുകയായിരുന്നു. മാത്രവുമല്ല, കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വിലയില്‍ വലിയ തോതിലുള്ള ഇടിവും ഉണ്ടായി.

ഇന്ന് സ്വർണ വിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും ആശ്വാസകരമായ നിലയിലാണ് വില്‍പ്പന തുടരുന്നത്. 22 കാരറ്റ് സ്വർണത്തിന് പവന് 160 രൂപ വർധിച്ച് സ്വർണ വില 43,760 രൂപയിലേക്ക് എത്തി. ​ഗ്രാമിന് 20 രൂപ വർധിച്ച് 5,470 രൂപയിലാണ് ഇന്നത്തെ വില. ഇന്നലെ പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമായിരുന്നു വില.

goldrate

24 കാരറ്റ് സ്വർണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണ്ണത്തിന് 176 രൂപ വർധിച്ചതോടെ പവന്റെ വില 47,736 രൂപയായി. ഗ്രാമിന് 22 രൂപ വർധിച്ച് 5,967 എന്ന നിരക്കിലേക്കുമെത്തി. ഇന്നലെ യഥാക്രമം 47,560, 5,945 എന്ന നിരക്കിലായിരുന്നു പവന്റെയും ഗ്രാമിന്റേയും വില.

കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില ഇന്നാണ് ഉയരുന്നത്. അന്ന് 80 രൂപയായിരുന്നു വർധിച്ചത്. എന്നാല്‍ തൊട്ടുപിറ്റേന്ന്, ശനിയാഴ്ച വില 120 രൂപ കുറഞ്ഞ് 43,880 എന്നതിലേക്ക് എത്തി. തുടർന്ന് 10, 11, 12 ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടർന്നു. പിന്നീട് ഇക്കഴിഞ്ഞ ബുധനാഴ്ച വില വീണ്ടും 280 രൂപ കുറഞ്ഞ് 43,600 രൂപയായി. ഇവിടെ നിന്നാണ് വിലയില്‍ ഇന്ന് 160 രൂപയുടെ വർധനവ് ഉണ്ടായിട്ടുള്ളത്.

80 രൂപയുടെ വർധനവോടെ പവന് 44,040 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം ആദ്യം സ്വർണ വില്‍പ്പന ആരംഭിച്ചത്. നാലാം തിയതി വില 44,240 രൂപ എന്നതിലേക്ക് എത്തി. ഈ മാസത്തെ ഉയർന്ന നിരക്കും ഇത് തന്നെ. സെപ്റ്റംബർ 13, 14 തിയതികളിലെ 43,600 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസത്തെ ഉയർന്ന നിരക്കുമായുള്ള വ്യത്യാസം കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ നിരക്കില്‍ 640 രുപയുടെ കുറവുണ്ട്.

ആ​ഗോള വിപണിയിൽ കാര്യമായ മുന്നേറ്റമില്ലാത്ത ഘട്ടത്തിൽ കൂടിയാണ് കേരളത്തിൽ സ്വർണ വില ഉയർന്നത് എന്നതാണ് ശ്രദ്ധേയം. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,910.85 ഡോളർ എന്ന നിലയിലാണ്. വ്യാഴാഴ്ച 1,905.10 ഡോളറിലെത്തിയ സ്വർണ വില ഓഗസ്റ്റ് 23 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ആഗോള വിപണിയില്‍ സ്വർണ വില തിരിച്ച് കയറാന്‍ സാധ്യതയുള്ളതിനാല്‍ ഇത് വാങ്ങാന്‍ പറ്റിയ അവസരമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+