Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുതിക്കുന്നു; ഇനി സര്‍വ റെക്കോര്‍ഡുകളും തകരും, വെള്ളിയും കൂടി, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്നലെ വൈകീട്ട് 560 രൂപ ഉയര്‍ന്ന പവന്‍ വില ഇന്ന് രാവിലെ 600 രൂപ വര്‍ധിച്ചു. അതായത്, മണിക്കൂറുകള്‍ക്കിടെ 1000 രൂപയില്‍ അധികം പവന്‍ വിലയില്‍ വര്‍ധനവുണ്ടായി. ഇനിയും സ്വര്‍ണവില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം. കേരളത്തില്‍ വെള്ളിയുടെ വിലയും ഉയരുന്നു എന്നതും എടുത്തു പറയണം.

ചെന്നൈ നഗരം സ്തംഭിച്ചു; വിജയ് വീണ്ടും കുരുക്കില്‍, 3 സ്ഥാനാര്‍ഥികളുമായി ടി നഗറിലൂടെ റോഡ് ഷോ
ചെന്നൈ നഗരം സ്തംഭിച്ചു; വിജയ് വീണ്ടും കുരുക്കില്‍, 3 സ്ഥാനാര്‍ഥികളുമായി ടി നഗറിലൂടെ റോഡ് ഷോ

ആഗോള വിപണിയിലും സ്വര്‍ണവില കൂടുന്നുണ്ട്. ഇന്ത്യയില്‍ അക്ഷയ തൃതീയയോട് അനുബന്ധിച്ച് കൂടുതല്‍ സ്വര്‍ണം ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വില താഴാന്‍ സാധ്യത കാണുന്നില്ല. ഡോളര്‍ സൂചിക 98 എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറഞ്ഞു. ഇനി സ്വര്‍ണവിലയുടെ വിശദാംശങ്ങള്‍ അറിയാം...

gold price kerala april18

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 114240 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 14280 രൂപയും. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, വെള്ളിയുടെ ഗ്രാം വില 275 രൂപയായി വര്‍ധിച്ചു. പത്ത് ഗ്രാമിന് 2750 രൂപയുമായി. കഴിഞ്ഞ ദിവസത്തേക്കാള്‍ 10 രൂപയാണ് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11735 രൂപയാണ് വില. പവന് 93080 രൂപ നല്‍കണം. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9135 രൂപയും പവന് 73080 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5890 രൂപയും പവന് 47120 രൂപയും നല്‍കണം. അതേസമയം, ഈ കാരറ്റുകളില്‍ ആഭരണം മാത്രമേ ലഭിക്കൂ എന്ന് ആദ്യം മനസിലാക്കണം. കട്ടികളോ കോയിനോ ലഭിക്കില്ല.

പണിക്കൂലി കുറയ്ക്കാന്‍ വില പേശാം

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന്. ഏറ്റവും കുറഞ്ഞ പവന്‍ വില 109240 രൂപ ആയിരുന്നു. ഇതിനേക്കാള്‍ 5000 രൂപ കൂടുതലാണ് ഇന്ന്. ഇനിയും സ്വര്‍ണവിലയില്‍ കുതിപ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം തുടരില്ലെന്ന വിവരം വന്ന പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 90 ഡോളറിലേക്ക് വീണു.

ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ഡോളര്‍ മൂല്യം താഴാനാണ് സാധ്യത. ഈ വേളയില്‍ മറ്റു കറന്‍സികളില്‍ സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ ഏറിവരും. ഇതോടെ സ്വര്‍ണവില കൂടുകയും ചെയ്യും. സ്വര്‍ണവില വലിയ തോതില്‍ ഇടിയുമെന്ന് അടുത്തിടെ ചില പ്രചാരണങ്ങളുണ്ടായിരുന്നു. അത് സംഭവിക്കില്ല എന്നാണ് കരുതുന്നത്. ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4834 ഡോളറാണ്. രൂപയുടെ മൂല്യം 92.60 എന്ന നിരക്കിലും.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.23 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തിടാം. വില കുറച്ചു ലഭിക്കാനുള്ള ഒരു വഴിയാണിത്. എന്നാല്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇതിന്റെ മാനദണ്ഡങ്ങള്‍ ജ്വല്ലറിക്കാരോട് ചോദിച്ച് മനസിലാക്കണം. പണിക്കൂലി കുറയ്ക്കാന്‍ പറ്റുമെങ്കില്‍ വില പേശി കുറയ്ക്കുന്നത് നേട്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+