സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു; പവൻ വില വർധിച്ചത് ഇങ്ങനെ..ഇന്നത്തെ 22 കാരറ്റ്,18 കാരറ്റ് വില അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണ വില ഇന്ന് കുതിച്ചു. തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയർന്നത്. വ്യാഴാഴ്ച വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,650 രൂപയിലെത്തിയിരുന്നു. പവൻ വില 200 രൂപ കുറഞ്ഞ് 1,01,200 രൂപയുമായി. ആഗോള വിപണിയിൽ വിലയിടിഞ്ഞതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. എന്നാൽ ഇന്ന് രാജ്യാന്തര വിപണിയിൽ വില കുതിച്ചു. ഔൺസിന് 17 ഡോളർ ഉയർന്ന് 4,470 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്നത്തെ സ്വർണ വില
ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി. ഒരു ഗ്രാമിന് 65 രൂപ വർധിച്ചു 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 83,224രൂപയായി. ഗ്രാമിന് 10,403രൂപയാണ് ഇന്നത്തെ വില.
ഏറ്റവും പുതിയ യുഎസ് തൊഴിൽ റിപ്പോർട്ട്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടിയന്തര താരിഫ് അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി തീരുമാനം എന്നിവയാണ് ഇനി പ്രധാനമായും നിക്ഷേപകർ ഉറ്റുനോക്കുന്നത്. മാത്രമല്ല യുഎസ് തൊഴിൽ ഡാറ്റയും സ്വർണ വിലയെ സ്വാധീനിക്കും. നവംബറിലെ യുഎസ് തൊഴിൽ കണക്ക് 14 മാസത്തെ ഏറ്റവും താഴ്ചയിലായിരുന്നു. ഈ സാഹചര്യത്തിൽ ഈ വർഷം കുറഞ്ഞത് രണ്ട് ഫെഡറൽ റിസർവ് നിരക്ക് വെട്ടിക്കുറയ്ക്കൽ പ്രതീക്ഷിക്കുന്നുണ്ട്. നിരക്ക് കുറക്കുന്നത് സ്വർണത്തിൻ്റെ വില കുത്തനെ ഉയരാൻ കാരണമാകും
സ്വർണം കുതിക്കും
ഭൌമരാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വർണ വില ഈ വർഷവും കുത്തനെ ഉയരുമെന്ന് തന്നെയാണ് റേറ്റിംഗ് ഏജൻസികളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഔണ്‍സ് ഗോൾഡ് 5000 ഡോളർ കടക്കുമെന്നാണ് പ്രവചനങ്ങൾ ഏറെയും. ആഗോള വിപണിയിൽ വില ഉയരുന്നതിന് അനുസരിച്ച് കേരളത്തിലും വില കുതിക്കും. ഗ്രാമിന് 16000 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ചില പ്രവചനങ്ങൾ. അതേസമയം 2025 ന് സമാനമായൊരു കുതിപ്പ് ഈ വർഷം ഉണ്ടായേക്കില്ലെന്നാണ് ചില വിദഗ്ധർ പറയുന്നത്. കഴിഞ്ഞ വർഷം സ്വർണ വില 65 ശതമാനത്തോളം വർധിച്ചിരുന്നു. ഈ രീതിയിൽ വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് ഇവരുടെ നിരീക്ഷണം. സ്വർണ വില ഒരു ലക്ഷത്തിൽ താഴേക്ക് ഇറങ്ങാനുള്ള സാധ്യതകൾ വിദഗ്ധർ തള്ളിക്കളയുന്നില്ല. എന്നാൽ സ്വർണ വില 50,000ത്തിൽ താഴെ എന്ന കണക്കിലേക്ക് ഇനി ഒരു കാലത്തും പ്രതീക്ഷ വെയ്ക്കേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വില കുറഞ്ഞാലും പരമാവധി 75000 വരെ പോയേക്കുമെന്നാണ് പ്രവചനങ്ങൾ.
സ്വർണം വിൽക്കണോ അതോ വാങ്ങണോ
സ്വർണം ഏറ്റവും നല്ല നിക്ഷേപമാർഗമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ആഭരണമായി വാങ്ങുകയാണ് ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടം നേരിടേണ്ടി വരും. കാരണം ആഭരണങ്ങൾക്ക് നൽകേണ്ടത് ഉയർന്ന പണിക്കൂലിയാണ്. സ്വർണം വിൽക്കുമ്പോൾ ഇത് നിങ്ങൾക്ക് നഷ്ടമാകും. അതിനാൽ സ്വർണ നാണയങ്ങളോ അല്ലെങ്കിൽ സ്വർണ കട്ടികളോ ആയി വാങ്ങുന്നതാണ് ഉചിതം. വിൽക്കാൻ പദ്ധതി ഉള്ളവരെങ്കിൽ ഇതാണ് മികച്ച സമയം. ഇന്നത്തെ പവൻ നിരക്കിന് അടുത്ത് തന്നെ നിങ്ങൾക്ക് ലഭിക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍












Click it and Unblock the Notifications