Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; ഇന്ന് പവന്‍ വില ഉയര്‍ന്നു, ഔണ്‍സ് വില താഴ്ന്നു!! ഗ്രാം നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറയുന്നതായിരുന്നു ട്രെന്‍ഡ്. 74320 രൂപ വരെ പവന്‍ വില ഉയര്‍ന്ന ശേഷമായിരുന്നു ഇടിഞ്ഞത്. എന്നാല്‍ ഇന്ന് വില കൂടുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം, അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തത്. അന്തര്‍ദേശീയ വിപണിയില്‍ വില കുറയുമ്പോള്‍ കേരളത്തിലും കുറയേണ്ടതാണ്.

അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ കരുത്ത് കുറഞ്ഞുവരികയാണ്. ഡോളര്‍ നിക്ഷേപം നഷ്ടമുള്ള കാര്യമായി മാറുന്നത് സമ്പന്നരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡോളര്‍ വിട്ട് സ്വര്‍ണം സംഭരിക്കുന്ന രീതിയിലേക്ക് എല്ലാ രാജ്യങ്ങളും നിക്ഷേപകരും മാറുന്നതാണ് സ്വര്‍ണവില മുന്നേറാന്‍ കാരണം. ചൈനയും ഇന്ത്യയും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണം വലിയ തോതില്‍ ശേഖരിക്കുന്നുണ്ട്.

gold price kerala april29

ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 71840 രൂപയാണ്. 320 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 8980 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7395 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപ തന്നെയാണ്. അതേസമയം, ആഗോള വിപണിയില്‍ തിങ്കളാഴ്ച രാവിലെ സ്വര്‍ണവില താഴ്ന്നുവെങ്കിലും വൈകീട്ടോടെ ഉയരുന്ന ട്രെന്‍ഡ് കാണിച്ചിരുന്നു. ഇതാണ് ഇന്ന് കേരളത്തില്‍ വില കൂട്ടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

1500 കോടി രൂപയുടെ കച്ചവടം

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3312 ഡോളര്‍ ആണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസം 3332 വരെ ഉയര്‍ന്ന ശേഷമാണ് താഴ്ന്നത്. ഇന്ന് ഔണ്‍സ് വില കുറയുകയാണെങ്കില്‍ നാളെ കേരളത്തില്‍ വില താഴും. നാളെയാണ് അക്ഷയതൃതീയ. ഈ ദിവസം സ്വര്‍ണവില്‍പ്പന കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് സമൃദ്ധി വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം.

കഴിഞ്ഞ വര്‍ഷം മെയ് 10നായിരുന്നു അക്ഷയ തൃതീയ. അന്ന് 1200 കോടി രൂപയുടെ വില്‍പ്പന കേരളത്തില്‍ നടന്നിരുന്നു. ഇത്തവണ 1500 കോടി രൂപയുടെ സ്വര്‍ണ വ്യാപാരമാണ് ജ്വല്ലറി ഉമടകള്‍ പ്രതീക്ഷിക്കുന്നത്. ഏറ്റവും ലാഭമുള്ള നിക്ഷേപമാണ് സ്വര്‍ണം എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. 2022ലെ അക്ഷയതൃതീയ ദിവസം ഗ്രാം വില 4740 രൂപയായിരുന്നു. 2023ല്‍ ഇത് 5575 രൂപയായി. മ2024ല്‍ 6700 രൂപയും.

22 കാരറ്റ് സ്വര്‍ണത്തിന് പ്രിയമേറാന്‍ കാരണം

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 78000 രൂപയോളം ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 70000 രൂപയ്ക്ക് അടുത്ത് ലഭിക്കും. ആഭരണം വാങ്ങുന്നവര്‍ 18 കാരറ്റിനെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സ്വര്‍ണം ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 65000 രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചില ഉപഭോക്താക്കള്‍ 14 കാരറ്റ് സ്വര്‍ണവും വാങ്ങുന്നുണ്ട്.

സ്വര്‍ണം നിക്ഷേപമായി മാത്രം കാണുന്നവര്‍ക്ക് നല്ലത് 24 കാരറ്റാണ്. ഇതില്‍ മറ്റു ലോഹങ്ങളുടെ അംശം ഉണ്ടാകില്ല. മാത്രമല്ല, വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വിലയില്‍ നിന്ന് വലിയ നഷ്ടമില്ലാതെ ലഭിക്കുകയും ചെയ്യും. അതേസമയം, 22 കാരറ്റ് ആഭരണങ്ങളാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വായ്പ നല്‍കുന്നതിന് സ്വീകരിക്കുക. മറ്റു കാരറ്റുകള്‍ സ്വീകരിക്കാറില്ല. അതുകൊണ്ടുതന്നെ 22 കാരറ്റ് ആഭരണങ്ങള്‍ക്കാണ് കേരളത്തില്‍ പ്രിയം.

22 കാരറ്റ് സ്വര്‍ണത്തില്‍ ചെമ്പ് കൂടി അടങ്ങിയിട്ടുണ്ടാകും. 18 കാരറ്റില്‍ 75:25 അനുപാതത്തിലാണ് സ്വര്‍ണവും ചെമ്പുമുള്ളത്. 14 കാരറ്റില്‍ 52:48 അനുപാതത്തിലും. വില കൂടിയ സാഹചര്യത്തിലാണ് മറ്റു താഴ്ന്ന കാരറ്റുകള്‍ക്ക് പ്രിയം ഏറിയത്. ഈ സാഹചര്യത്തില്‍ 18, 14 കാരറ്റുകളിലെ ആഭരണങ്ങള്‍ ജ്വല്ലറികളില്‍ കൂടുതലായി എത്തിയിട്ടുണ്ട്. ഡോളര്‍ കരുത്ത് വര്‍ധിച്ചാല്‍ മാത്രമാകും സ്വര്‍ണവില ഇനി താഴുക. അല്ലെങ്കില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടക്കണം.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+