Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുതിക്കുന്നു: ഇന്നും വർധനവ്, ഒരു പവന്‍ ആഭരണം വാങ്ങാന്‍ 52000 ത്തിലേറെ മുടക്കണം

കൊച്ചി: നവംബറില്‍ സ്വർണ വിലയില്‍ പുതിയ റെക്കോർഡുകള്‍ കുറിച്ചുകൊണ്ടാണ് നവംബർ മാസം കടന്നുപോകുന്നത്. ഇടക്ക് നേരിയ ആശ്വാസം ഉണ്ടായെങ്കിലും സ്വർണ വില വീണ്ടും പിടിവിട്ട് കുതിക്കുകയാണ്. ഇന്നലെ മാത്രം വിലയില്‍ 800 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ സ്വർണ വിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി.

ഒരു പവന്‍ 22 കാരറ്റ് സ്വർണത്തില്‍ 80 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വില 46200 എന്നതിലേക്ക് എത്തി. കഴിഞ്ഞ ദിവസം 46120 രൂപയായിരുന്നു ഒരു പവന്റെ വില. ഗ്രാമിന് പത്ത് രൂപ വർധിച്ച് ഇന്നലത്തെ വിലയായ 5765 ല്‍ നിന്നും 5775 ലേക്ക് ഉയർന്നു. പണിക്കൂലി, നികുതി അടക്കമുളള ഘടകങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരു പവന്‍ സ്വർണാഭരണം വാങ്ങിക്കാന്‍ 52000 രൂപയോളം നല്‍കേണ്ട സ്ഥിതിയാണുള്ളത്.

goldrate

22 കാരറ്റിന് സമാനമായ നിരക്ക് വർധനവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തി. 24 കാരറ്റിന് പവന് 88 രൂപയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില ഇന്നലത്തെ നിരക്കായ 50312 ല്‍ നിന്നും 50400 ലേക്ക് എത്തി. ഇന്നത്തെ ഗ്രാം വില - 6300. 18 കാരറ്റ് സ്വർണത്തിന് പവന് 64 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ 18 കാരറ്റിന്റെ വില 37800 ലേക്ക് എത്തി. ഇന്നത്തെ ഗ്രാം വില - 4725.

പവന് 46160 രൂപ എന്ന നിരക്കിലായിരുന്നു ഡിസംബറിലെ സ്വർണ വിപണി ആരംഭിച്ചത്. നാലാം തിയതി വില 47080 രൂപ എന്ന നിരക്കിലേക്ക് ഉയർന്നു. സ്വർണ വിലയില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കും ഇതാണ്. എന്നാല്‍ അന്ന് വൈകീട്ട് തന്നെ വിലയില്‍ 800 രൂപയുടെ ഇടിവുണ്ടായി. പിന്നീട് ഉണ്ടായ തുടർച്ചയായ ഇടിവിന് ഒടുവില്‍ ഡിസംബർ 13 ന് വില 45320 രൂപയിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ.

മാസത്തെ കുറഞ്ഞ നിരക്കില്‍ നിന്നും 800 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ പവന്‍ വില 46120 രൂപയിലേക്ക് എത്തി. ആ​ഗോള വിപണിയിൽ യുഎസ് ഫെഡറൽ റിസർവ് യോ​ഗ തീരുമാനം വന്നതിന് പിന്നാലെയായിരുന്നു സ്വർണ വില വമ്പൻ കുതിപ്പ് നടത്തിയത്. സ്പോട്ട് ​ഗോൾഡ് 2.49 ശതമാനം നേട്ടത്തോടെ 2,031.89 ഡോളറിലാണ് ഇന്നലെ വ്യാപാരം നടന്നത്. ബുധനാഴ്ച 1,980 ഡോളർ നിലവാരത്തിലുണ്ടായ സ്വർണമാണ് കുതിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+