Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയില്‍ ഞെട്ടിച്ച കുതിപ്പ്: മാസങ്ങള്‍ക്ക് ശേഷം ഇത് ആദ്യം, വില 47000 ത്തില്‍

സ്വർണ വിലയില്‍ പൊതുവെ ആശ്വാസത്തിന്റെ മാസമായിരുന്നു ഫെബ്രുവരി. തുടക്കത്തില്‍ വിലയില്‍ നേരിയ മുന്നേറ്റം കണ്ടെങ്കിലും പിന്നീട് വലിയ മുന്നേറ്റം ഒരു ഘട്ടത്തിലും ഉണ്ടായെന്ന് മാതമല്ല, അവസാന ആഴ്ചകള്‍ വില വലിയ തോതില്‍ കുറയുകയും ചെയ്തു. ഇതോടെ സ്വർണ വിപണിയും സജീവമായിരുന്നു. എന്നാല്‍ മാർച്ച് സ്വർണ പ്രേമികളെ സംബന്ധിച്ച് അത്ര ആശ്വാസമുള്ള ദിവസങ്ങള്‍ അല്ല നല്‍കി കൊണ്ടിരിക്കുന്നത്.

മാസത്തിലെ ആദ്യ ദിനമായ ഇന്നലെ പവന് 240 രൂപയായിരുന്നു ഇന്നലെ വർധിച്ചത്. ഇതോടെ വില 46320 രൂപയായി ഉയരുകയും ചെയ്തു. ഫെബ്രുവരിയിലെ അവസാന നാല് ദിനത്തില്‍ വില പവന് 46080 രൂപയില്‍ നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നാണ് മാസത്തിലെ ആദ്യ ദിനത്തില്‍ തന്നെ വില വലിയ തോതില്‍ വർധിച്ചത്.

gold-rate

വെള്ളിയാഴ്ച പവന് 240 രൂപയാണ് വർധിച്ചതെങ്കില്‍ ഇന്ന് സമീപകാല റെക്കോർഡുകളെല്ലാം തിരുത്തിയുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് ഒരു പവന്‍ സ്വർണത്തിന് ഇന്ന് 680 രൂപയാണ് വർധിച്ചത്. സമീപ മാസങ്ങളിലെ തന്നെ ഏറ്റവും വലിയ വർധനവാണ് ഇത്. 680 രൂപ വർധിച്ചതോടെ പവന്റെ വില 47,000 രൂപയായി. ഗ്രാമിന് 85 രൂപ വർധിച്ച് 5875 രൂപയുമായി.

22 കാരറ്റിന് സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലുമുണ്ടായി. 24 കാരറ്റ് സ്വർണത്തിന് പവന് 744 രൂപ വർധിച്ച് 51272 രൂപയായി. കഴിഞ്ഞ ദിവസത്തെ വില 550528 രൂപയായിരുന്നു. 18 കാരറ്റിന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസത്തെ 37896 രൂപ എന്നതില്‍ നിന്നും വില 48070 രൂപയായി ഉയർന്നു.

ഫെബ്രുവരിയില്‍ പവന് 46520 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി വില 46640 രൂപ എന്ന നിരക്കിലെത്തി. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ഇതായിരുന്നു. പിന്നീട് പല തവണ ഇടിഞ്ഞ വില ഫെബ്രുവരി 15 ന് 45520 രൂപ എന്ന നിരക്കിലെത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് പവന് 46080 രൂപ എന്ന നിരക്കിലാണ് മാസം അവസാനിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസം പവന്‍ വില 47000 കടന്ന് കുതിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ മാസത്തിലെ രണ്ടാം ദിനത്തില്‍ തന്നെ വില 47000 കടന്നിരിക്കുകയാണ്. വിവിധ വമ്പന്‍ രാജ്യങ്ങളുടെ സാമ്പത്തിക രംഗം മികച്ചതല്ല എന്ന സൂചന കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണവിലയില്‍ ക്രമേണയുള്ള വര്‍ധനവിനാണ് സാധ്യതയെന്നും വിദഗ്ധർ വിലയിരുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+